എറണാകുളം: തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കുക, കൂടുതൽ ആളുകളെ കൃഷിയിലേക്ക് എത്തിക്കുക, കർഷകർക്ക് പ്രോത്സാഹനം നൽകുക എന്നീ ലക്ഷ്യങ്ങളോടെ തരിശുനില കൃഷിക്കായി സമഗ്ര പദ്ധതിയുമായി കറുകുറ്റി ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ ആകെ 100 ഏക്കറിൽ കൃഷി ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: കുരുന്നുകളും കൃഷിയിലേക്ക് പദ്ധതി കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കും-മന്ത്രി എ.കെ.ശശീന്ദ്രന്‍
പദ്ധതി വഴി പാടശേഖരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി കർഷകർക്ക് കൃഷി ചെയ്യാൻ ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കും. പദ്ധതിയുടെ ആദ്യപടിയായി പാടശേഖരങ്ങളിലെ തോടുകളുടെ സർവേ നടപടികൾ ആരംഭിച്ചു. പാടശേഖരങ്ങളിൽ ചെളിയും, പുല്ലും നിറഞ്ഞു നീരൊഴുക്ക് തടസ്സപ്പെട്ട തോടുകൾ കണ്ടെത്തി ഇവ വൃത്തിയാക്കി ജലസേചനത്തിന് കഴിയുന്ന രീതിയിലാക്കി മാറ്റും. ജെ.സി.ബി അടക്കമുള്ള സജ്ജീകരണങ്ങൾ തോടുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. ജലസേചനം സുഗമാകുന്നതോടെ കൃഷി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കഴിയും.
ബന്ധപ്പെട്ട വാർത്തകൾ: ജില്ലയിലെ തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കണം: പി കരുണാകരന്‍ എംപി
സർസദ് ആവാസ് യോജന (സാഗി ഗ്രാമം) പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന കറുകുറ്റി പഞ്ചായത്ത് വലിയൊരു കാർഷിക മുന്നേറ്റം ലക്ഷ്യമിട്ടാണ് പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. പാടശേഖരങ്ങളിലെ തോടുകൾ കൃഷി വകുപ്പ്, പഞ്ചായത്ത് അധികൃതർ നേരിട്ട് പരിശോധിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തരിശു നിലം കൃഷിക്കായി പഞ്ചായത്ത് പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ട്. തോടുകളുടെ ശുചീകരണ പ്രവർത്തനങ്ങൾക്കായി 8,50000 രൂപയും, തരിശുനില കൃഷിക്ക് അഞ്ച് ലക്ഷം രൂപയും, ജലസേചനത്തിന് അഞ്ച് ലക്ഷം രൂപയും പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. കൃഷി വകുപ്പിന്റെ നെല്ലു വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപയും പദ്ധതിക്ക് അനുവദിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: പാടശേഖരങ്ങളിലെ വിളവെടുപ്പും നെല്ലുസംഭരണവും സുഗമമാക്കാന്‍ തീരുമാനം
ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഒക്ടോബർ മാസത്തോടെ കൃഷി ആരംഭിക്കാൻ ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.
Share your comments