<
  1. News

കാർഷിക മേഖലയിലെ സമഗ്ര പഠനവുമായി കൃഷിയിട സന്ദർശനം

തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ കാർഷിക മേഖലയിലെ സമഗ്ര പഠനവുമായി കൃഷിയിട സന്ദർശനം.തലശ്ശേരി ബ്ലോക്ക് കൃഷിദർശൻ പരിപാടിയുടെ ഭാഗമായാണ് 135 കൃഷിയിടങ്ങളിൽ നിന്നും വിവര ശേഖരണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ബ്ലോക്ക് പഞ്ചായത്തിലെ കാർഷിക മേഖലയിൽ ആവശ്യമായ മാറ്റങ്ങൾ നടപ്പിലാക്കും.

Meera Sandeep
കാർഷിക മേഖലയിലെ സമഗ്ര പഠനവുമായി കൃഷിയിട സന്ദർശനം
കാർഷിക മേഖലയിലെ സമഗ്ര പഠനവുമായി കൃഷിയിട സന്ദർശനം

കണ്ണൂർ: തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ കാർഷിക മേഖലയിലെ സമഗ്ര പഠനവുമായി കൃഷിയിട സന്ദർശനം. തലശ്ശേരി ബ്ലോക്ക് കൃഷിദർശൻ പരിപാടിയുടെ ഭാഗമായാണ് 135 കൃഷിയിടങ്ങളിൽ നിന്നും വിവര ശേഖരണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ബ്ലോക്ക് പഞ്ചായത്തിലെ കാർഷിക മേഖലയിൽ ആവശ്യമായ മാറ്റങ്ങൾ നടപ്പിലാക്കും.

കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, കാർഷിക സർവകലാശാല ശാസ്ത്രജ്ഞന്മാർ, മറ്റ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കാർഷിക ബിരുദ വിദ്യാർഥികൾ, ഫിഷറീസ്, മൃഗസംരക്ഷണം, വെറ്ററിനറി, ഡെയറി തുടങ്ങിയ അനുബന്ധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ  45 അംഗങ്ങളുള്ള ആറ് സംഘങ്ങളാണ് തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ കൃഷിയിടങ്ങൾ സന്ദർശിച്ചത്.

ഏഴ് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമായി 135 കൃഷിയിടങ്ങളിൽ നിന്ന് സംഘം വിവരങ്ങൾ ശേഖരിച്ചു. കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, അവരുടെ കൃഷി അനുഭവങ്ങൾ, നിർദ്ദേശങ്ങൾ എന്നിവയാണ് കൃഷിയിടങ്ങളിൽ നേരിട്ടെത്തി മനസിലാക്കിയത്. കൃഷിക്കൂട്ടങ്ങളുടെ കൃഷി, മൂല്യ വർധിത കൃഷിക്ക് വേണ്ടിയുള്ള തരിശുഭൂമി കൃഷി, സംയോജിത കൃഷി, കർമ്മ സേനകളുടെ പ്രവർത്തനം, അടിസ്ഥാന പ്രശ്നങ്ങൾ, നൂതന സംരംഭങ്ങൾ, കാർഷിക സാധ്യതകൾ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിഷയങ്ങളാണ് കൃഷിയിട സന്ദർശത്തിലൂടെ കണ്ടെത്തുന്നത്.

ഈ വിവരങ്ങൾ വിശകലനം ചെയ്തുള്ള വിശദമായ റിപ്പോർട്ട് അതാത് പഞ്ചായത്ത് കൃഷി ഓഫീസർമാർ അടുത്തദിവസം കൃഷി ദർശൻ പരിപാടിയിൽ അവതരിപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ബ്ലോക്കിലെ കാർഷിക മേഖലയിൽ നടപ്പാക്കുന്ന പദ്ധതികളിലൂടെ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

English Summary: Farm visit with comprehensive study of agriculture sector

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds