മഹേഷ് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ മാറഞ്ചേരി സ്വദേശിയാണ്. സാധാരണ ചെറുപ്പക്കാരിൽ നിന്നും മഹേഷിനെ വ്യത്യസ്തമാക്കുന്നത് കൃഷിയോടുള്ള അഭിനിവേശമാണ്.
മഹേഷ് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ മാറഞ്ചേരി സ്വദേശിയാണ്. സാധാരണ ചെറുപ്പക്കാരിൽ നിന്നും മഹേഷിനെ വ്യത്യസ്തമാക്കുന്നത് കൃഷിയോടുള്ള അഭിനിവേശമാണ്.
കൃഷി അച്ഛനപ്പൂപ്പന്മാർ മുതൽ ചെയ്തുപോരുന്നതാണെങ്കിലും പലരും കൃഷിയോട് പുറംതിരിഞ്ഞ് നിൽക്കുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാൽ കൃഷി തൻറെ തൊഴിലായി സ്വീകരിച്ചു വർഷങ്ങളോളമായി ആ പാരമ്പര്യം നടത്തിക്കൊണ്ടുവരുന്ന അപൂർവ്വം ചിലരിൽ ഒരാളാണ് മഹേഷ് .
നീണ്ട പ്രവാസ ജീവിതത്തിനൊടുവിൽ നാട്ടിൽ തിരിച്ചെത്തി ജീവിതത്തെ നേരിടാൻ ഒരു വഴി അന്വേഷിക്കുമ്പോഴാണ് അധികം ഒന്നും ആലോചിക്കാതെ തന്നെ മഹേഷ് കൃഷിയിലേക്ക് ഇറങ്ങുന്നത്. തൻറെ പൂർവികരുടെ കൃഷി പരിചയം ഈ യുവകർഷകന് മുതൽക്കൂട്ടായി.
എല്ലാ വർഷവും വീട്ടിൽ ആവശ്യമായ നെല്ല് ഉല്പാദിപ്പിക്കുന്നതിനു പുറമേ വിൽപ്പനയ്ക്ക് ആവശ്യമായ നെല്ലും ഈ കർഷകൻ കൃഷിചെയ്ത് ഉണ്ടാക്കുന്നുണ്ട്.
നെൽകൃഷിക്ക് പുറമേ മത്സ്യകൃഷിയിൽ വിജയിച്ച ഒരു കഥ കൂടി ഈ ചെറുപ്പക്കാരന് പറയാനുണ്ട്. അതിവൃഷ്ടിയിൽ നെൽകൃഷിയും മത്സ്യകൃഷിയും നഷ്ടത്തിലായിട്ടും പിൻ വാങ്ങാതെ വീണ്ടും അതേ കൃഷിയിൽ വിജയം കണ്ടെത്തിയ തളരാത്ത ഒരു സ്ഥിരോത്സാഹി കൂടിയാണ് ഇദ്ദേഹം. വിള ഇൻഷുറൻസിൽ അംഗം ആയിട്ടും വിള ഇൻഷുറൻസ് ലഭിക്കാത്തതിൽ മഹേഷിന് പരാതിയുണ്ട്.
അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങളിൽ വിളകളെ പോലെ തന്നെ മത്സ്യകൃഷിക്കും താങ്ങുവില ഏർപ്പെടുത്തണം എന്നുള്ളത് പ്രാധാന്യമർഹിക്കുന്നതാണ്. ഇടനിലക്കാരിൽ നിന്നും മത്സ്യക്കുഞ്ഞുങ്ങളെ അന്യായമായ വില നൽകി വാങ്ങി കൃഷി ചെയ്യേണ്ട അവസ്ഥയിൽ നിന്നും കർഷകരെ രക്ഷിക്കാൻ സർക്കാർ നടപടികൾ എടുക്കണമെന്നതും ഇദ്ദേഹത്തിൻറെ ആവശ്യങ്ങളിലൊന്നാണ്.
English Summary: Farmer First is a usefulprogramme.
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments