<
  1. News

കർഷക ക്ഷേമനിധി : 100 രൂപ ഫീസ് സഹിതം ഒ‍ാൺലൈനായി അപേക്ഷിക്കാം

സംസ്ഥാന കർഷക ക്ഷേമനിധി ബേ‍ാർഡിൽ അംഗത്വമെടുക്കാനുള്ള ഒ‍ാൺലൈൻ സംവിധാനം അടുത്തമാസം നിലവിൽ വരും. അധികൃതരുടെ കണക്കനുസരിച്ചു ഘട്ടംഘട്ടമായി 20 ലക്ഷം പേർ അംഗങ്ങളാകും. അംഗത്വ റജിസ്ട്രേഷനു സിഡിറ്റ് തയാറാക്കിയ പ്രത്യേക സേ‍ാഫ്റ്റ്‌വെയറിന്റെ പരിശേ‍ാധന അടുത്ത ദിവസം നടക്കും.

Arun T
കർഷകൻ
കർഷകൻ

കർഷക ക്ഷേമനിധി (Farmer welfare) പെൻഷന് അപേക്ഷിക്കാൻ ഒ‍ാൺലൈൻ സംവിധാനം അടുത്തമാസം നിലവിൽ വരും.

ഒ‍ാൺലൈനായി അപേക്ഷിക്കാം (Online application)

100 രൂപ നിരക്കിൽ അക്ഷര കേന്ദ്രങ്ങളിലൂടെ ഓൺലൈനിലോ നേരിട്ടോ അപേക്ഷിക്കുന്ന കർഷകർക്ക് രജിസ്ട്രേഷൻ വിജ്ഞാപനം ലഭിക്കും. അപേക്ഷയുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധന കൃഷി,വില്ലേജ് ഓഫീസർമാർ വഴി നടത്തും. തുടർച്ചയായി 5 വർഷമായി പ്രതിമാസം കുറഞ്ഞത് 100 രൂപയും പരമാവധി 250 രൂപയും വിഹിതം നൽകുന്ന ഒരു കർഷകന് 60 വയസ്സാകുമ്പോൾ 5000 രൂപ വരെ പെൻഷൻ (Pension) ലഭിക്കും .

Farmers Welfare Board to disburse the pensions are ready. Farmers taking membership in the board and paying a contributory amount for at least five years would be eligible for a pension when they attain 60 years of age.

പരമാവധി 250 രൂപ വരെ അടയ്ക്കാം , കൂടുതൽ പണം നൽകുന്നവർക്കായി പ്രത്യേക പദ്ധതികൾ ഭാവിയിൽ ഉണ്ടാകും.മത്സ്യബന്ധനം (Fish farming), അലങ്കാര മത്സ്യകൃഷി (Ornamental fish farming), മൂല്യവർദ്ധിത ഉൽ‌പന്നങ്ങൾ ഉൽ‌പാദിപ്പിക്കുന്ന ചെറുകിട സംരംഭകർ, പാട്ടക്കൃഷിക്കാർ, കാട, മുയൽ, പട്ട് കൃഷി എന്നിവ ഉൾപ്പെടെ എല്ലാവർക്കും ഇത് ലഭ്യമാണ്.

അപേക്ഷിക്കാനുള്ള യോഗ്യത ( Qualification)

18 നും 55 നും ഇടയിൽ പ്രായമുള്ള കാർഷികവൃത്തിയിൽ 3 വർഷത്തോളമായി നിലനിൽക്കുന്ന, മറ്റ് ക്ഷേമ പദ്ധതികളിൽ അംഗമല്ലാത്ത കർഷകർക്ക് അപേക്ഷിക്കാം .

വാർഷിക വരുമാനം 5 ലക്ഷത്തിൽ താഴെയും , 5 സെന്റിൽ കൂടുതൽ, 15 ഏക്കറിൽ താഴെ സഥലമുള്ള കർഷകർക്ക് അപേക്ഷിക്കാം.

Courtesy - Malayala Manorama (31-05-2021)

English Summary: Farmer pension system : apply online and get rs 5000 as pension

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds