<
  1. News

കർഷകർക്ക് ഇനി ഡീസൽ അവരുടെ വീട്ടുവാതിൽക്കൽ ലഭിക്കും, വിശദാംശങ്ങൾ

കർഷകർക്ക് ഇനി ഡീസൽ ഗ്രാമങ്ങളിൽ തന്നെ ലഭിക്കും, ആന്ധ്രാപ്രദേശിൽ ആണ് ഇങ്ങനെ ഒരു നീക്കം. 6,000 ലിറ്റർ മൊബൈൽ ഡീസൽ ഡിസ്പെൻസറായ ബൗസർ ട്രക്ക് ആന്ധ്രാ പ്രദേശിൽ അവതരിപ്പിച്ചു. അതുകൊണ്ട് തന്നെ കർഷകർക്ക് ഇപ്പോൾ തങ്ങളുടെ വീട്ടുവാതിൽക്കൽ ഡീസൽ ലഭിച്ചേക്കാം.

Saranya Sasidharan
Farmers can now get diesel at their doorstep, details
Farmers can now get diesel at their doorstep, details

കർഷകർക്ക് ഇനി ഡീസൽ ഗ്രാമങ്ങളിൽ തന്നെ ലഭിക്കും, ആന്ധ്രാപ്രദേശിൽ ആണ് ഇങ്ങനെ ഒരു നീക്കം. 6,000 ലിറ്റർ മൊബൈൽ ഡീസൽ ഡിസ്പെൻസറായ ബൗസർ ട്രക്ക് ആന്ധ്രാ പ്രദേശിൽ അവതരിപ്പിച്ചു. അതുകൊണ്ട് തന്നെ കർഷകർക്ക് ഇപ്പോൾ തങ്ങളുടെ വീട്ടുവാതിൽക്കൽ ഡീസൽ ലഭിച്ചേക്കാം. മുമ്പ് ട്രാക്ടറുകൾക്കും മറ്റ് കാർഷിക ഉപകരണങ്ങൾക്കും ഡീസൽ അടിക്കാൻ വേണ്ടി പാടുപെടുന്ന പല കർഷകർക്കും, നഗരങ്ങളിൽ സ്ഥിതി ചെയ്യുന്ന പെട്രോൾ സ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യുന്നതിനുപകരം ഗ്രാമങ്ങളിൽ ഇന്ധന ലഭ്യമാകും.

ശനിയാഴ്ച വിജയനഗരം ഐനട കവലയിലെ ഔട്ട്‌ലെറ്റിൽ നെല്ലിമർള എംഎൽഎ ബദുകൊണ്ട അപ്പല നായിഡു ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു.

പുറമെയുള്ള അതെ വിലയിൽ തന്നെ ഡീസൽ വിൽക്കുമെന്നും പുറമ്പോക്ക് സ്ഥലങ്ങളിൽ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിന് അധിക നിരക്ക് ഈടാക്കില്ലെന്നും വിജയനഗരം ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഗോലുഗുരി നഗ്രിറെഡ്ഡി പറഞ്ഞു. കർഷകർക്ക് അവരുടെ കമ്മ്യൂണിറ്റികളിൽ ഇന്ധനം ലഭ്യമാകുന്ന സമയവും ദിവസവും അറിയിക്കുകയും കാലതാമസമില്ലാതെ അത് വാങ്ങാൻ അനുവദിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡെങ്കട, പൂസപതി റേഗ, ഭോഗാപുരം, വിജയനഗരം എന്നിവിടങ്ങളിലെ നൂറിലധികം ഗ്രാമങ്ങളെ മൊബൈൽ ഇന്ധന വിതരണ സേവനം സഹായിക്കുമെന്ന് ലോക് സത്ത പാർട്ടി സംസ്ഥാന പ്രസിഡന്റ് ഭിഷെട്ടി ബാബ്ജി പറഞ്ഞു. സ്റ്റോർ ഗ്രൗണ്ടിൽ കിസാൻ മേളയും നടന്നു. നിരവധി ബാങ്കുകളും കാർഷിക ഫാമുകളും ഷോപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.

തുടർച്ചയായി ഡീസൽ, പെട്രോൾ വിലവർദ്ധനവ് മൂലം കർഷകർക്ക് പെട്രോൾ, ഡീസൽ സബ്‌സിഡി നൽകാൻ കർണാടക സർക്കാർ അടുത്തിടെ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ കർഷകർക്ക് പെട്രോളിനും ഡീസലിനും ലിറ്ററിന് 20 രൂപ കിഴിവ് നൽകാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെന്ന് കർണാടക കൃഷി മന്ത്രി ബി സി പാട്ടീൽ ഒക്ടോബർ 16 ന് മാധ്യമങ്ങളെ അറിയിച്ചു.

കർണാടക സർക്കാർ ഈ നടപടി സ്വീകരിച്ചത്, വരാനിരിക്കുന്ന റാബി സീസണിലെ കൃഷിയും സംസ്ഥാനത്ത് ഇന്ധന-പെട്രോൾ വില വർധനയും മൂന്നക്ക പരിധി പിന്നിട്ടതും സംബന്ധിച്ച് കാര്യമായ ആലോചനകൾക്ക് ശേഷമാണ്.

വരാനിരിക്കുന്ന റാബി കാർഷിക സീസണും വയലിൽ ട്രാക്ടറുകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും വരുമ്പോൾ, സാധാരണ അല്ലെങ്കിൽ ശരാശരിയിൽ താഴെ വരുമാനമുള്ള കർഷകർക്ക് ഗ്യാസ്, ഡീസൽ വിലകൾ വർദ്ധിക്കുന്നത് ഒരു പ്രധാന പ്രശ്നമാകും എന്നത് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം സർക്കാർ എടുത്തത്.

ബന്ധപ്പെട്ട വാർത്തകൾ

ബയോഗ്യാസ് ഉപയോഗിച്ച് ഇന്ധന പ്രതിസന്ധി നേരിടാം

അടുത്ത ആഴ്ച 5 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും

English Summary: Farmers can now get diesel at their doorstep, details

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds