ഉള്ളൂർ കൃഷിഭവൻ,കാർഷിക കർമ്മ സേന,ആക്കുളം വാർഡ് വികസന സമിതി, ആക്കുളം സഹകരണ സംഘം, വീ.ആർ.വിത്ത് യൂ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ കർഷകർ ഉത്പാദിപ്പിച്ച ഉത്പന്നങ്ങൾക്ക് വിപണനത്തിന് സഹായമൊരുക്കുന്നു.
വിവിധതരം നാടൻ പച്ചക്കറികൾ, നാടൻ ഏത്തക്കായ,നാട്ടു പഴങ്ങൾ, ഇലക്കറികൾ, പപ്പായ, പച്ച മാങ്ങ, മൂല്യവർദ്ധിത ഉത്പന്നങ്ങളായ തവിടുള്ള ഞവരഅരി, നെല്ലിന്റെ മറ്റുത്പന്നങ്ങൾ, മറയൂർ ശർക്കര, നാടൻ പുളി, നാളികേരം, നാളികേര ഉത്പന്നങ്ങൾ, ഉരുക്കെണ്ണ, നാടൻ കോഴിമുട്ട, കോഴിക്കുഞ്ഞുങ്ങൾ, നാടൻ തേൻ എന്നിവയും തേനീച്ച വളർത്തലിനാവശ്യമായ തേനീച്ചകൂടും കോളനിയും, പരിശീലനവും നൽകുന്നു.
കൂടാതെ ജൈവ കൃഷിക്കാവശ്യമായ വിത്തുകൾ, ചുവന്ന അഗത്തി, കറിവേപ്പ്, മുരിങ്ങ തുടങ്ങിയ പോഷകവിള തൈകൾ, ജണ്ടുമല്ലി, ചോളം തുടങ്ങിയ കെണിവിളകൾ, ജൈവവളങ്ങൾ, ജൈവവളങ്ങൾ, ജൈവ - ജീവാണു കീട - രോഗനാശിനികൾ, ഫിറമോൺ കെണികൾ, മഞ്ഞ -നീലകെണികൾ എന്നിവയും കർഷകർക്ക് ഈ വിപണിയിൽ നിന്നും വാങ്ങാവുന്നതാണ്.
ഉള്ളൂർ -ആക്കുളം റോഡിൽ തുറുവിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിനു സമീപമുള്ള ചട്ടമ്പിസ്വാമി പ്രതിമയ്ക്കു മുന്നിൽ 26ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടത്തുന്ന വിപണിയിലേക്ക് നാട്ടുപഴങ്ങൾ, പച്ചക്കറികൾ, നാടൻ ഉത്പന്നങ്ങൾ, എന്നിവ വിപണനത്തിന് കൊണ്ടുവരാൻ താത്പര്യമുള്ള കർഷകർ 24 ന് മുമ്പ് ഈ നമ്പരുകളിൽ ബന്ധപ്പെടണം. ഫോൺ - 9447005998, 9447452776
Share your comments