കര്‍ഷക ക്ഷേമബേര്‍ഡ് ഈ വര്‍ഷം തന്നെ നിലവില്‍വരുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. സംസ്ഥാനത്ത് നടപ്പില്‍ വരുത്തേണ്ട സമഗ്ര കാര്‍ഷിക നയത്തെക്കുറിച്ച് നിയമസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ബോര്‍ഡിന്റെ നിയമനിര്‍മ്മാണമെല്ലാം പൂര്‍ത്തിയായി. സംസ്ഥാനത്തെ മറ്റ് ക്ഷേമബോര്‍ഡുകള്‍ക്കനുസരിച്ച് കര്‍ഷകബോര്‍ഡ് രൂപീകരിക്കുന്നതിനുള്ള ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും മന്ത്രി പറഞ്ഞു. നിര്‍മ്മാണത്തിനുള്ള തുക നേരത്തെതന്നെ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജൈവകൃഷി, കര്‍ഷകര്‍ക്ക് വരുമാനം, മെച്ചപ്പെട്ട ഉത്പാദനക്ഷമത എന്നിവയ്ക്കായിരിക്കും സംസ്ഥാനത്തിന്റെ കാര്‍ഷിക നയം പ്രാധാന്യം നല്‍കുക. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യവും നയം മുന്നോട്ടുവയ്ക്കുന്നു. ഓണത്തിനുമുന്‍പ് കര്‍ഷകരുടെ പെന്‍ഷന്‍ വിതരണം ചെയ്യും. അതിനായി 283 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷക ക്ഷേമബോര്‍ഡ് ഈ വര്‍ഷം നിലവില്‍വരും- വി എസ് സുനില്‍കുമാര്‍
കര്‍ഷക ക്ഷേമബേര്‍ഡ് ഈ വര്‍ഷം തന്നെ നിലവില്‍വരുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. സംസ്ഥാനത്ത് നടപ്പില്‍ വരുത്തേണ്ട സമഗ്ര കാര്‍ഷിക നയത്തെക്കുറിച്ച് നിയമസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബോര്‍ഡിന്റെ നിയമനിര്‍മ്മാണമെല്ലാം പൂര്‍ത്തിയായി. സംസ്ഥാനത്തെ മറ്റ് ക്ഷേമബോര്‍ഡുകള്‍ക്കനുസരിച്ച് കര്‍ഷകബോര്‍ഡ് രൂപീകരിക്കുന്നതിനുള്ള ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും മന്ത്രി പറഞ്ഞു. നിര്‍മ്മാണത്തിനുള്ള തുക നേരത്തെതന്നെ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Share your comments