<
  1. News

സെപ്റ്റംബർ 5 ന് കൃഷിജാഗരൺ #FarmerTheBrand ഉത്സവം പൊടിപൊടിച്ചു

രാജ്യത്തുടനീളമുള്ള പടിപടിയായി വളരുന്ന കർഷകർക്ക് അവരുടെ ഉൽ‌പ്പന്നങ്ങളും അതുവഴി അവരുടെ ബ്രാൻ‌ഡുകളും പ്രദർശിപ്പിക്കാൻ അവസരം നൽകുന്ന കൃഷി ജാഗ്രൻറെ ഒരു സംരംഭമാണ് #FarmerTheBrand കാമ്പെയ്ൻ. സെപ്റ്റംബർ 5 ന് ഞങ്ങൾ കൃഷിജാഗരൺ സ്ഥാപക ദിനം ആഘോഷിക്കുമ്പോൾ FarmerTheBrandൽ നിന്ന് ദേശീയതലത്തിൽ തിരഞ്ഞെടുത്ത പത്ത് കർഷകരുമായി സംവദിക്കാനുള്ള അവസരവും ഞങ്ങൾക്ക് ലഭിച്ചു. അവർ തങ്ങളുടെ അറിവ് പങ്കുവെക്കുകയും ഫാർമർ ബ്രാൻഡുകൾ സൃഷ്ടിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിപണനവും മൂല്യവർദ്ധനയും നമ്മുടെ രാജ്യത്തെ കർഷകർ എത്രത്തോളം ഫലപ്രദമായി ഏറ്റെടുക്കേണ്ടതുണ്ടെന്നും ഞങ്ങളോട് സംസാരിച്ചു.

Arun T

രാജ്യത്തുടനീളമുള്ള പടിപടിയായി വളരുന്ന കർഷകർക്ക് അവരുടെ ഉൽ‌പ്പന്നങ്ങളും അതുവഴി അവരുടെ ബ്രാൻ‌ഡുകളും പ്രദർശിപ്പിക്കാൻ അവസരം നൽകുന്ന കൃഷി ജാഗ്രൻറെ ഒരു സംരംഭമാണ് #FarmerTheBrand കാമ്പെയ്ൻ.

സെപ്റ്റംബർ 5 ന് ഞങ്ങൾ കൃഷിജാഗരൺ സ്ഥാപക ദിനം ആഘോഷിക്കുമ്പോൾ FarmerTheBrandൽ നിന്ന് ദേശീയതലത്തിൽ തിരഞ്ഞെടുത്ത പത്ത് കർഷകരുമായി സംവദിക്കാനുള്ള അവസരവും ഞങ്ങൾക്ക് ലഭിച്ചു.

അവർ തങ്ങളുടെ അറിവ് പങ്കുവെക്കുകയും ഫാർമർ ബ്രാൻഡുകൾ സൃഷ്ടിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിപണനവും മൂല്യവർദ്ധനയും നമ്മുടെ രാജ്യത്തെ കർഷകർ എത്രത്തോളം ഫലപ്രദമായി ഏറ്റെടുക്കേണ്ടതുണ്ടെന്നും ഞങ്ങളോട് സംസാരിച്ചു.

യുപിയിൽ നിന്നുള്ള പത്മശ്രീ ഭാരത് ഭൂഷൺ ത്യാഗിയാണ് ആദ്യമായി സംസാരിച്ചത്. ജൈവ കൃഷിയുടെ സാങ്കേതിക വിദ്യകളിലും സ്വദേശി ബ്രാൻഡിനാലും അദ്ദേഹം പ്രശസ്തനാണ്. കർഷകർക്ക് ലാഭമുണ്ടാവാൻ ഓർഗാനിക് സർട്ടിഫിക്കേഷൻറെ പ്രാധാന്യം, മൂല്യവർദ്ധനവ്, സംസ്കരണം എന്നിവയുടെ പ്രാധാന്യത്തെ കുറിച്ചു അദ്ദേഹം വിവരിക്കുകയുണ്ടായി. ഈ അവസരം വിനിയോഗിച്ചു കൊണ്ട് കർഷകരോട് കൂട്ടായി പ്രവർത്തിക്കാൻ അഭ്യർത്ഥിക്കുകയും, എഫ്‌പി‌ഒകളുടെ പ്രാധാന്യം എടുത്ത് പറയുകയും ചെയ്തു.

മധ്യപ്രദേശിലെ താർക്കരി നാച്ചുറൽസിന്റെ ഉടമയായ അവിനാശ് സിംഗ് ജൈവകൃഷി ചെയ്യുകയും , ഡിജിറ്റൽ പ്ലാറ്റ്ഫോമിൻറെ സഹായത്താൽ വിദൂര സ്ഥലങ്ങളിലേക്ക് വിൽക്കുന്നതിൻറെയും ഓർഗാനിക് സർട്ടിഫിക്കേഷൻറെയും ബ്രാൻഡിന് അറിയപ്പെടുന്ന പേര് ഉള്ളതിൻറെയും പ്രാധാന്യവും അദ്ദേഹം ആവർത്തിച്ചു പറഞ്ഞു.

തമിഴ്‌നാട്ടിലെ മഞ്ജരി ബ്രാൻഡ് ഹണിയുടെ ഉടമകളായ മഞ്ജുളയും പാർടിബാനും തേനിനോടുള്ള അഭികാമ്യവും അവരുടെ തേൻ വിപണനത്തിനെ കുറിച്ചുള്ള വിവരങ്ങളും പങ്കിട്ടു. തങ്ങളുടെ കച്ചവടത്തിൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ പ്രാധാന്യത്തെ കുറിച്ചു പാർടിബാൻ വിശദീകരിച്ചു.

ഉയർന്ന നേട്ടങ്ങൾക്കായി നൂതന സാങ്കേതികവിദ്യ, ഗ്രേഡിംഗ്, സോർട്ടിംഗ്, പാക്കിംഗ്, ഡ്രിപ്പ് ഇറിഗേഷൻ, ഗ്രീൻ ഹൗസ്, പോളി ഹൗസ് തുടങ്ങിയ ശാസ്ത്രീയ കാർഷിക സങ്കേതങ്ങളുടെ പ്രാധാന്യം സാത്വവ ഓർഗാനിക് സ്ഥാപകനായ ഗുജറാത്തിൽ നിന്നുള്ള ദേവേഷ് പട്ടേൽ ഊന്നിപ്പറഞ്ഞു. വിളകളുടെ മൂല്യവർദ്ധനവും വിപണനവും ഗൗരവമായി കാണണമെന്ന് ദേവേഷ് പറഞ്ഞു. തങ്ങളുടെ ഉൽ‌പ്പന്നങ്ങൾ‌ അന്തർ‌ദ്ദേശീയമായി ലഭ്യമാക്കുന്നതിന് കർഷകർ‌ എങ്ങനെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ‌ ഉപയോഗിച്ച് കാര്യക്ഷമമാവേണ്ടതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പരമാവധി ഉൽ‌പാദനക്ഷമത, മികച്ച ഗുണമേന്മ, പാക്കേജ്, ബ്രാൻഡിംഗ് എന്നിവ നേടുന്നതിനുള്ള മാർഗങ്ങൾ ഉറപ്പാക്കേണ്ടതുണ്ടെന്നും ദേവേഷ് പട്ടേൽ പറയുന്നു.

ഗോപാൽ നന്ദൻ എന്ന ബ്രാൻഡിന്റെ ഉടമയായ മഹാരാഷ്ട്രയിൽ നിന്നുള്ള സുഹാസ് പാട്ടീൽ മൂല്യവർദ്ധനവിൻറെ പ്രാധാന്യത്തെക്കുറിച്ചും മികച്ച ഗുണനിലവാരത്തിൻറെ ആവശ്യകതയെക്കുറിച്ചും ആവർത്തിച്ചു.

സർഗ്ഗാത്മകത ഉപയോഗിക്കുന്നതിന്റെ പ്രാധാന്യവും പുനരുപയോഗിക്കാവുന്നതും പുനരുപയോഗം ചെയ്യാവുന്നതുമായ വസ്തുക്കളിലൂടെ മൂല്യവർദ്ധനവിന്റെ പ്രാധാന്യവും ആവർത്തിച്ചുകൊണ്ട് പ്രചോദനം ഉൾക്കൊണ്ടാണ് കേരളത്തിൽ നിന്നുള്ള പ്രീത പ്രതാപ് സംസാരിച്ചത്

മഹാരാഷ്ട്രയിൽ നിന്നുള്ള നവനാഥ് മൽഹാരി കപ്സേറ്റ് തന്റെ ബ്രാൻഡുകൾ വഴി തന്റെ കാർഷികോൽപ്പന്നങ്ങൾ വിജയകരമായി വിപണനം ചെയ്യുകയും വിൽക്കുകയും ചെയ്യുകയും ഉൽ‌പാദനക്ഷമത വർദ്ധിപ്പിക്കാൻ കഴിയുന്ന ഇനങ്ങൾ ഉണ്ടായിരിക്കേണ്ടതിൻറെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

ജഗദീഷ് നാച്ചുറൽ ഫാർമിംഗിൻറെ ആന്ധ്രാപ്രദേശിൽ നിന്നുള്ള അറിയപ്പെടുന്ന പ്രകൃതിദത്ത കർഷകനാണ് ജഗദീഷ് റെഡ്ഡി. രാസവസ്തുക്കൾ ഉപയോഗിക്കാതെ ചെലവില്ലാതെ തയ്യാറാക്കിയ പ്രകൃതി ഉൽപ്പന്നങ്ങളുടെ ആവശ്യകതയും മികച്ച ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. കർഷകൻറെ വരുമാനം ഇരട്ടിയാക്കാൻ സഹായിക്കുന്ന മൂല്യവർദ്ധനവിനും അദ്ദേഹം ഊന്നൽ നൽകി. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കണമെന്ന് ജഗദീഷ് റെഡ്ഡി പറഞ്ഞു.

ഛത്തീസ്ഗഡിൽ നിന്നുള്ള മഞ്ജീത് സിംഗ് സാലുജ സ്വന്തം ബ്രാൻഡായ സാലൂജ യൂണിക് വെജിറ്റബിൾ സ്റ്റോർ വഴി ഉൽപ്പന്നങ്ങൾ വിൽക്കുന്നു. സ്വന്തമായി ഒരു ബ്രാൻഡ് സൃഷ്ടിക്കുകയും ഉൽപ്പന്നങ്ങളിൽ വ്യക്തിത്വവും ഗുണനിലവാരവും നിലനിർത്തുകയും ചെയ്യുന്നത് എത്ര പ്രധാനമാണെന്ന് അദ്ദേഹം സംസാരിച്ചു.

ഹിം ആപ്പിൾ ബ്രാൻഡിന്റെ സ്ഥാപകൻ , റായ് നവനീത് ശങ്കർ സൂദ് എപിഎംസി - കുളു, ലഹോൾ-സ്പിതി എന്നിവയുടെ മുൻ ഡയറക്ടറാണ്. ആധുനിക ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വളരെയധികം പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു, ആയിരക്കണക്കിന് ഉപഭോക്താക്കളുടെ പടിവാതിൽക്കൽ നിന്ന് നവീനത് ശങ്കർ വിവിധതരം ആപ്പിൾ വിജയകരമായി വിപണനം ചെയ്യുകയും വിൽക്കുകയും ചെയ്യുന്നു. ഗുണനിലവാരമുള്ള ഉൽ‌പ്പന്നങ്ങൾക്കും പ്രതിബദ്ധതയ്ക്കും അദ്ദേഹം ഊന്നൽ നൽകി.

അധ്യാപക ദിനമായ ഇന്ന് നമ്മുടെ രാജ്യത്തെ എല്ലാ കർഷകരെയും ബോധവത്കരിക്കുന്നതിൽ അധ്യാപകരുടെ പങ്ക് ഏറ്റെടുത്തു സംസാരിക്കുന്ന കർഷകരെ കേൾക്കുന്നത് ഒരു അത്ഭുതകരമായ അനുഭവമായിരുന്നു.

കൃഷിജാഗരൺ ഇനിഷ്യേറ്റീവ് ആയിട്ടുള്ള Krishijgaran Initiative FTB എഫ്‌ടിബി അതിൻറെ വേരുകൾ വ്യാപിപ്പിച്ച് നമ്മുടെ ഇന്ത്യൻ കർഷകരുടെ കേന്ദ്രബിന്ദുവായി മാറട്ടെ എന്ന് ആശംസിക്കുന്നു.

English Summary: #FarmerTheBrand campaign is an initiative by Krishi Jagran

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds