<
  1. News

കൃഷി സംസ്കാരം നിലനിർത്താം, ആധുനികമായി

വെറും പത്ത് സെന്റ് സ്ഥലത്തിൽ എങ്ങനെ ശാസ്ത്രീയമായി കൃഷി ചെയ്യാം, ഒരു തുള്ളി ജലം പാഴാക്കാതെ എങ്ങനെ അമൂല്യമായി പ്രയോജനപ്പെടുത്താം, മീൻകുളത്തോട് ചേർന്ന് താറാവ് വളർത്തി ചെലവ് ചുരുക്കാം തുടങ്ങി അനേകം നൂതന കൃഷി രീതികൾ അറിഞ്ഞും കണ്ടും മനസിലാക്കി കാഴ്ചക്കാർക്ക് യാത്രയാകാം.

Meera Sandeep
കൃഷി സംസ്കാരം നിലനിർത്താം, ആധുനികമായി
കൃഷി സംസ്കാരം നിലനിർത്താം, ആധുനികമായി

തൃശ്ശൂർ: വെറും പത്ത് സെന്റ് സ്ഥലത്തിൽ എങ്ങനെ ശാസ്ത്രീയമായി കൃഷി ചെയ്യാം, ഒരു തുള്ളി ജലം പാഴാക്കാതെ എങ്ങനെ അമൂല്യമായി പ്രയോജനപ്പെടുത്താം, മീൻകുളത്തോട് ചേർന്ന് താറാവ് വളർത്തി ചെലവ് ചുരുക്കാം തുടങ്ങി അനേകം നൂതന കൃഷി രീതികൾ അറിഞ്ഞും കണ്ടും മനസിലാക്കി കാഴ്ചക്കാർക്ക് യാത്രയാകാം. എന്റെ കേരളം മെഗാ മേളയിൽ ജില്ലാ കൃഷി വികസന കർഷക ക്ഷേമ വകുപ്പ് ഒരുക്കിയ സ്റ്റാൾ സന്ദർശിച്ചാൽ മതിയാകും.

സോളാർ പാനലിന്റെ സഹായത്തോടെ വൈദ്യുതി ഉത്പാദിപ്പിച്ച് അത് കൃഷിക്ക് ഉപയോഗിക്കുന്ന രീതിയും വീട്ടാവശ്യം കഴിഞ്ഞ് അധികം വരുന്ന വൈദ്യുതി കെ എസ് ഇ ബിയുമായി സഹകരിച്ച് പിന്നീട് വരുന്ന വൈദ്യുത ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ അല്ലെങ്കിൽ കെ എസ് ഇ ബി യ്ക്ക് തന്നെ വിൽക്കാനോ സാധിക്കുന്ന രീതിയും സ്റ്റാളിലൂടെ ജില്ലാ കൃഷി വികസന കർഷക ക്ഷേമ വകുപ്പ് പരിചയപ്പെടുത്തുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കൂടുതല്‍ വരുമാനത്തിന് വളര്‍ത്താം കാക്കി ക്യാമ്പല്‍ താറാവുകളെ

പത്ത് സെന്റ് സ്ഥല പരിമിതിയിൽ നിന്ന് കൊണ്ട് റൂഫ് ടോപ് കൃഷി, കിണർ റീചാർജിങ്, കോഴി, കാട, താറാവ്, ആട്, പശു, മീൻ വളർത്തൽ, മീൻ കുളം, തേനീച്ച വളർത്തൽ കരനെൽ കൃഷി, പച്ചക്കറി കൃഷി തുടങ്ങിയവ ആധൂനിക രീതിയിൽ ശാസ്ത്രീയമായി  ചെയ്യാമെന്നുമുള്ള മാതൃക കൃത്യമായി വീശദീകരിച്ചു തരാനും ഉദ്യോഗസ്ഥർ സന്നദ്ധരാണ്. കർഷകരുടെ സംശയ നിവാരണത്തിനായി അഗ്രോ ക്ലിനിക്കും മേളയിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്.

Thrissur: How to cultivate scientifically in just 10 cents of land, how to make valuable use of water without wasting a drop, how to reduce costs by raising ducks next to the fish pond, and many other innovative farming methods can be seen and understood by the viewers. It is enough to visit the stall set up by the District Agriculture Development and Farmers Welfare Department at My Kerala Mega Mela.

Through the stall, the District Agriculture Development and Farmers Welfare Department introduces the method of generating electricity with the help of solar panel and using it for agriculture and the method of using excess electricity after household needs in cooperation with KSEB for later electricity needs or selling it to KSEB itself.

The officials are also willing to show the model that roof top farming, well recharging, chicken, quail, duck, goat, cow, fish farming, fish pond, bee keeping, cornel cultivation, vegetable cultivation etc. can be done scientifically in a modern way from the limited space of ten cents. Agro clinic is also functioning round the clock at the fair for remedial measures.

English Summary: Farming culture can be maintained by modernizing

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds