<
  1. News

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ മാനേജർമാരുടെ ഒഴിവുകൾ; ശമ്പളം 40,000 രൂപ മുതൽ 1.40 ലക്ഷം വരെ

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ വിവിധ സോണുകളിൽ മാനേജർമാരുടെ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്ന. ആകെ 113 ഒഴിവുകളാണുള്ളത്. ജനറൽ, ഡിപ്പോ, മൂവ്‌മെന്റ്, അക്കൗണ്ട്‌സ്, ടെക്‌നിക്കൽ, ഹിന്ദി, സിവിൽ, ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗങ്ങളിലാണ് അവസരം.

Meera Sandeep
FCI Recruitment 2022: Apply for 113 Manager posts
FCI Recruitment 2022: Apply for 113 Manager posts

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ വിവിധ സോണുകളിലുള്ള മാനേജർമാരുടെ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. ആകെ 113 ഒഴിവുകളാണുള്ളത്.  ജനറൽ, ഡിപ്പോ, മൂവ്‌മെന്റ്, അക്കൗണ്ട്‌സ്, ടെക്‌നിക്കൽ, ഹിന്ദി, സിവിൽ, ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗങ്ങളിലാണ് അവസരം.

ഒഴിവുകളുടെ വിശദാംശങ്ങൾ

സൗത്ത് സോൺ- 16, നോർത്ത് സോൺ- 38, വെസ്റ്റ് സോൺ- 20,

ഈസ്റ്റ് സോൺ-21, നോർത്ത് ഈസ്റ്റ് സോൺ- 18

എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (19/09/2022)

അവസാന തിയതി

സെപ്റ്റംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത

യോഗ്യത: മാനേജർ (ജനറൽ, ഡിപ്പോ): 60% മാർക്കോടെ ബിരുദം/തത്തുല്യം അല്ലെങ്കിൽ സിഎ/ഐസിഡബ്ല്യുഎ/സിഎസ്. (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 55%).

മാനേജർ (അക്കൗണ്ട്‌സ്): ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ/ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കോസ്‌റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ/ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ അസോഷ്യേറ്റ് മെംബർഷിപ് അല്ലെങ്കിൽ ബികോം, പോസ്റ്റ് ഗ്രാജുവേറ്റ് എംബിഎ (ഫിനാൻസ്)/ഡിപ്ലോമ/തത്തുല്യം.

മാനേജർ (ടെക്‌നിക്കൽ): ബിഎസ്‌സി അഗ്രികൾചർ/ഫുഡ് സയൻസ്/ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി/ഫുഡ് ടെക്നോളജി/ഫുഡ് പ്രോസസിങ് ടെക്നോളജി/ഫുഡ് പ്രോസസ് എഞ്ചിനീയറിങ് /ഫുഡ് പ്രോസസിങ്/ഫുഡ് പ്രിസർവേഷൻ ടെക്നോളജി/അഗ്രികൾച്ചറൽ എഞ്ചിനീയറിങ് /ബയോടെക്‌നോളജി/ഇൻഡസ്ട്രിയൽ ബയോടെക്നോളജി/ബയോ കെമിക്കൽ എഞ്ചിനീയറിങ് / അഗ്രികൾച്ചറൽ ബയോടെക്നോളജിയിൽ ബിടെക്/ബിഇ.

ബന്ധപ്പെട്ട വാർത്തകൾ: ഭെല്ലിൽ എഞ്ചിനീയർ, എക്സിക്യൂട്ടീവ് ട്രെയിനി എന്നി തസ്‌തികകളിൽ 150 ഒഴിവുകൾ

മാനേജർ (സിവിൽ എഞ്ചിനീയറിങ് ): സിവിൽ എഞ്ചിനീയറിങ് ബിരുദം/തത്തുല്യം.

മാനേജർ (ഹിന്ദി): ബിരുദതലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയിൽ പിജി/തത്തുല്യം. അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലിഷിൽ പിജി/തത്തുല്യം. അല്ലെങ്കിൽ ബിരുദതലത്തിൽ ഇംഗ്ലിഷും ഹിന്ദിയും ഒരു വിഷയമായി പഠിച്ച് ഏതെങ്കിലും വിഷയത്തിൽ പിജി/തത്തുല്യം. അല്ലെങ്കിൽ ബിരുദ തലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് (ഇംഗ്ലിഷ് മാധ്യമം) ഏതെങ്കിലും വിഷയത്തിൽ പിജി/തത്തുല്യം. അല്ലെങ്കിൽ ബിരുദ തലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമായി പഠിച്ച് (ഹിന്ദി മാധ്യമം) ഏതെങ്കിലും വിഷയത്തിൽ പിജി/തത്തുല്യം. ടെർമിനോളജിക്കൽ വർക്കിൽ (ഹിന്ദിയിൽ) 5വർഷ പരിചയം/ഇംഗ്ലിഷിൽനിന്നു ഹിന്ദിയിലേക്കും തിരിച്ചുമുള്ള ട്രാൻസ്‌ലേഷൻ (ടെക്‌നിക്കൽ/ സയന്റിഫിക് സാഹിത്യത്തിൽ മുൻഗണന). അല്ലെങ്കിൽ ടീച്ചിങ്/റിസർച് റൈറ്റിങ്/ഹിന്ദി ജേണലിസത്തിൽ 5 വർഷ പരിചയം. ഏതെങ്കിലും ഒരു സോണിലെ ഒരു തസ്തികയിലേക്കു മാത്രമേ അപേക്ഷിക്കാവൂ.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിലെ നിരവധി ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷകളയക്കാം

പ്രായപരിധി: 28. മാനേജർ (ഹിന്ദി): 35. അർഹർക്ക് ഇളവ്.

പരിശീലനം: ജനറൽ, ഡിപ്പോ, മൂവ്‌മെന്റ്, അക്കൗണ്ട്‌സ്, ടെക്‌നിക്കൽ, സിവിൽ ഇലക്‌ട്രിക്കൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവരെ തുടക്കത്തിൽ മാനേജ്മെന്റ് ട്രെയിനിയായി നിയമിക്കും. ഇവർക്ക് 6 മാസം പരിശീലനം നൽകും. ഇൗ കാലയളവിൽ പ്രതിമാസം 40,000 രൂപ സ്റ്റൈപൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ 40,000-1,40,000 ശമ്പളനിരക്കിൽ മാനേജർ തസ്തികയിൽ നിയമിക്കും.

തെരഞ്ഞെടുപ്പ്: രണ്ടു ഘട്ട ഓൺലൈൻ ടെസ്റ്റ്, ഇന്റർവ്യൂ അടിസ്ഥാനമാക്കി. കേരളത്തിൽ കൊച്ചി, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.

ഫീസ്: 800. ഓൺലൈനായി അടയ്ക്കാം. സ്‌ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു ഫീസില്ല.

English Summary: FCI Recruitment 2022: Apply for 113 Manager posts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds