<
  1. News

നിക്ഷേപ പലിശ പുതുക്കി ഫെഡറൽ ബാങ്കും മറ്റു ബാങ്കുകളും

എസ്ബിഐ അടുത്തിടെ ഹ്രസ്വകാല നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തുകയുണ്ടായി. അതിന് പിന്നിൽ ഫെഡറൽ ബാങ്കും സൗത്ത് ഇന്ത്യൻ ബാങ്കും സ്ഥിര നിക്ഷേപ പലിശ പുതുക്കിയിട്ടുണ്ട്. രണ്ട് കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ആണ് പലിശ ഉയര്‍ത്തിയിരിക്കുന്നത്. ചില സ്വകാര്യ ബാങ്കുകളും സ്മോൾ ഫിനാൻസ് ബാങ്കുകളും നേരത്തെ തന്നെ പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നു.

Meera Sandeep
Federal Bank and other banks revise deposit interest rates
Federal Bank and other banks revise deposit interest rates

എസ്ബിഐ അടുത്തിടെ ഹ്രസ്വകാല നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തുകയുണ്ടായി. അതിന് പിന്നിൽ   ഫെഡറൽ ബാങ്കും സൗത്ത് ഇന്ത്യൻ ബാങ്കും സ്ഥിര നിക്ഷേപ പലിശ പുതുക്കിയിട്ടുണ്ട്. രണ്ട് കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ആണ് പലിശ ഉയര്‍ത്തിയിരിക്കുന്നത്.  ചില സ്വകാര്യ ബാങ്കുകളും സ്മോൾ ഫിനാൻസ് ബാങ്കുകളും നേരത്തെ തന്നെ പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നു. 

6.25 ശതമാനം വരെ പലിശ നിരക്കുമായി ഫെഡറൽ ബാങ്ക്

രണ്ട് കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് പുതുക്കിയിരിക്കുകയാണ് ഫെഡറൽ ബാങ്ക്. 2021 ജനുവരി 17 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ബാങ്ക് ഇപ്പോൾ പൊതുജനങ്ങൾക്ക് 2.50 ശതമാനം മുതൽ 5.60 ശതമാനം വരെ പലിശയാണ് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് അധിക പലിശ ലഭിക്കും. മൂന്ന് ശതമാനം മുതൽ 6.25 ശതമാനം വരെ പലിശയാണ് മുതിര്‍ന്ന പൗരൻമാര്‍ക്ക് ലഭിക്കുക. എഴ് ദിവസം മുതൽ അഞ്ച് വർഷത്തേക്കും അതിനു മുകളിലേക്കും നിക്ഷേപം നടത്താം.

ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ – പ്രധാന സവിശേഷതകൾ

ഏഴ് ദിവസം മുതൽ 45 ദിവസം വരെയുള്ള വിവിധ നിക്ഷേപങ്ങൾക്ക് നിലവിൽ 2.50 ശതമാനം മുതൽ മൂന്ന് ശതമാനം വരെ പലിശയാണ് ലഭിക്കുന്നത്. 46 ദിവസം മുതൽ 180 ദിവസങ്ങളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 3.25 ശതമാനം മുതൽ 3.75 ശതമാനം വരെ പലിശ ലഭിക്കും. 181 ദിവസം മുതൽ 270 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഫെഡറൽ ബാങ്ക് നിലവിൽ 4.25 ശതമാനം പലിശയാണ് ലഭിക്കുക. ഒരു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 4.40 ശതമാനം പലിശയാണ് ലഭിക്കുക. ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 5.10 ശതമാനം പലിശ ലഭിക്കും. രണ്ട് വർഷം മുതൽ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.35 ശതമാനം പലിശ ലഭിക്കും. അഞ്ച് വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 5.60 ശതമാനമാണ് പലിശ.

സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും കൂടുതൽ പലിശ വാഗ്‌ദാനം ചെയ്യുന്ന ബാങ്കുകൾ

ആറ് ശതമാനം വരെ പലിശയുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

ഏഴ് ദിവസം മുതൽ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങളാണ് സൗത്ത് ഇന്ത്യൻ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്ന പൗരൻമാര്‍ക്ക് അധിക പലിശ ലഭിക്കും. 2.5 ശതമാനം മുതൽ ആറ് ശതമാനം വരെയാണ് പരമാവധി പലിശ ലഭിക്കുക. ഏഴു ദിവസം മുതൽ ഒരു മാസം വരെയുള്ള നിക്ഷേപത്തിന് 2.5 ശതമാനം പലിശ ലഭിക്കും.

31 ദിവസം മുതൽ 90 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് മൂന്ന് ശതമാനം പലിശ ലഭിക്കും. 91 ദിവസം മുതൽ 180 ദിവസം വരെയുമുള്ള നിക്ഷേപങ്ങൾക്ക് 3.80 ശതമാനം പലിശ നിരക്കാണ് നൽകുക. 181 ദിവസം മുതൽ 270 ദിവസം വരെയും 271 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് യഥാക്രമം 4.10 ശതമാനം, 4.50 ശതമാനം എന്നിങ്ങനെയാണ് പലിശ നൽകുക.

നിലവിൽ ഒരു വർഷം മുതൽ 30 മാസത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് യഥാക്രമം 4.90 ശതമാനം, പലിശ ലഭിക്കും. മൂന്ന് വര്‍ഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 5.25 ശതമാനവും അഞ്ച് വര്‍ഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 5.65 ശതമാനവും പലിശയാണ് ലഭിക്കുക. അഞ്ച് വര്‍ഷത്തിനു മുകളിൽ 5.5 ശതമാനമാണ് പലിശ. മുതിർന്ന പൗരന്മാര്‍ക്ക് സാധാരണ നിക്ഷേപങ്ങൾക്ക് ആറ് ശതമാനം വരെ പലിശ ലഭിക്കും. ടാക്സ് സേവിങ്സ് എഫ്ഡിക്ക് ഇത് 6.15 ശതമാനമാണ്.

English Summary: Federal Bank and other banks revise deposit interest rates

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds