1. News

പച്ചക്കറി വിൽപ്പനയിൽ ജാർഖണ്ഡിലെ വനിതകൾ നേടിയത് 2.5 കോടി രൂപ

ഇന്ത്യയിൽ ഒരു വനിതയുടെ നേതൃത്വത്തിൽ പച്ചക്കറി വിൽപ്പനയിലൂടെ 7000-ത്തിൽ അധികം വനിതകൾ ഇപ്പോൾ വരുമാനം കണ്ടെത്തുകയാണ്. ഇവര്‍ ഒറ്റ വര്‍ഷം കൊണ്ട് നേടിയതാകട്ടെ 2.5 കോടി രൂപയിലേറെ വിറ്റുവരവും.

Meera Sandeep
Women in Jharkhand earned Rs 2.5 crore from vegetable sales
Women in Jharkhand earned Rs 2.5 crore from vegetable sales

ഇന്ത്യയിൽ ഒരു വനിതയുടെ നേതൃത്വത്തിൽ പച്ചക്കറി വിൽപ്പനയിലൂടെ 7000-ത്തിൽ അധികം വനിതകൾ ഇപ്പോൾ വരുമാനം കണ്ടെത്തുകയാണ്. ഇവര്‍ ഒറ്റ വര്‍ഷം കൊണ്ട് നേടിയതാകട്ടെ 2.5 കോടി രൂപയിലേറെ വിറ്റുവരവും.

കർഷകരെ സഹായിക്കുന്നതിനായി ജാർഖണ്ഡിലെ ഹസാരിബാഗിൽ തുടങ്ങിയ ഒരു ഫാർമർ പ്രൊഡ്യൂസർ കമ്പനിയാണ് ചർച്ചു നാരി ഊർജ. ഇതിലെ അംഗങ്ങൾ എല്ലാം തന്നെ വനിതകളാണ്. കമ്പനിയുടെ ഡയറക്ടർ ബോർഡ് പൂർണ്ണമായും സ്ത്രീകളുടെ നിയന്ത്രണത്തിൽ. നേതൃത്വം നൽകുന്നത് സുമിത്രാ ദേവി എന്ന വനിത. സമീപത്തെ സ്ത്രീകളെ എല്ലാം ഒരുമിച്ച് കൊണ്ടുവന്ന് അവരുടെ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാനും പച്ചക്കറി വിൽക്കാനും ഈ കൂട്ടായ്മ പ്രോത്സാഹനം നൽകി.

വൈവിദ്ധ്യ കൃഷിയുടെ വിളവെടുപ്പൊരുക്കി കഞ്ഞിക്കുഴിയിലെകെ.കെ. കുമാരൻ പാലിയേറ്റീവ് സൊസൈറ്റി

സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ഈ കമ്പനിയിൽ ഇപ്പോൾ 2,500-ലധികം ഓഹരിയുടമകളും 7,000-ത്തിലധികം സ്ത്രീ കർഷകരും ഇപ്പോൾ ഉണ്ട്. 18 ലക്ഷം രൂപയുടെ മൂലധനമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പച്ചക്കറി ബിസിനസുകളിൽ ഒന്നാണ് ഈ വനിതാ കമ്പനിയുടേത്. ഝാർഖണ്ഡിലെ വനിതകൾ നടത്തുന്ന ഈ പ്രസ്ഥാനം 2018 ജൂൺ ആറിനാണ് സ്ഥാപിക്കുന്നത്. തുടങ്ങി ഏതാനും വര്‍ഷങ്ങൾക്കുള്ളിൽ തന്നെ കൂട്ടായ്മയും വലിയ വിജയം നേടിയിരിക്കുയാണ്.

അസാധാരണമായ പ്രകടനത്തിനും വളര്‍ച്ചക്കും കമ്പനിക്ക് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 2021 ലെ ലൈവ്‌ലിഹുഡ് സമ്മിറ്റ് എഫ്‌പിഒ ഇംപാക്റ്റ് അവാർഡ് ഡൽഹിയിൽ വെച്ച് ലഭിച്ചിരുന്നു.

പച്ചക്കറി കൃഷിയിൽ ഈ ടിപ്സ് ചെയ്ത് നോക്കൂ.

ഇത് ഒരിക്കലും തൻെറ മാത്രം പദ്ധതിയല്ല എന്നും 7,000 വനിതാ കർഷകരുടെ കഠിനാധ്വാനത്തിൻെറ ഫലമായാണ് ഈ നേട്ടമെന്നുമാണ് സുമിത്രദേവിയുടെ വാദം.

വനിതാ കര്‍ഷകര്‍ക്ക് വിപണി കണ്ടെത്താൻ സഹായിക്കുന്നതിന് തുടക്കത്തിൽ ഒട്ടേറെ പ്രതിസന്ധികളും നേരിടേണ്ടതായി വന്നു. എന്നാൽ പിന്നീട് സ്ത്രീകളുടെ പരിശ്രമം വിജയം കാണുകയായിരുന്നു. തൊടിയിൽ വിളയിക്കുന്ന വിളവുകൾ വിറ്റ് പോലും നിരവധി വനിതകൾ സാമ്പത്തിക സ്വാതന്ത്ര്യം നേടിതുടങ്ങിയതോടെ കൂടുതൽ വനിതകൾ കൂട്ടായ്മയിൽ അംഗങ്ങളായി. ഇതാണ് ഈ വനിതാ കൂട്ടായ്മയെ കൂടുതൽ ജനകീയമാക്കിയത്.

English Summary: Women in Jharkhand earned Rs 2.5 crore from vegetable sales

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds