പട്ടികജാതിയിലെ ദുർബല വിഭാഗത്തിൽപ്പെടുന്നവർക്ക് കൃഷിഭൂമി വാങ്ങാനുള്ള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം.
കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയിലെ പഞ്ചായത്ത്/ നഗരസഭയിലെ പട്ടികജാതിയിലെ ദുർബല വിഭാഗമായ വേടൻ, നായാടി, കള്ളാടി, ചക്ലിയൻ, അരുന്ധതിയാർ എന്നീ വിഭാഗക്കാർക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം.
അപേക്ഷകർ 55 വയസ്സിൽ താഴെ പ്രായമുള്ളവരായിരിക്കണം. 10 സെന്റ് ഭൂമിയിൽ കൂടുതൽ സ്വന്തം പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ കൈവശം ഉള്ളവർക്ക് അർഹതയുണ്ടാകില്ല. കുറഞ്ഞത് 25 സെന്റ് കൃഷി ഭൂമി വാങ്ങാൻ പരമാവധി 10 ലക്ഷം വരെ അനുവദിക്കും. കാർഷികവൃത്തിയിൽ മുൻപരിചയമുള്ളവർക്കും കർഷകതൊഴിലാളികൾക്കും മുൻഗണന. അവസാന തീയതി നവംബർ 30. കൂടുതൽ വിവരങ്ങൾക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം.
Those belonging to the weaker sections of the Scheduled Castes can apply for financial assistance for the purchase of agricultural land. Only Vedan, Nayadi, Kalladi, Chaklian and Arundhatiyar, of the weaker sections of the Scheduled Castes in the Panchayat / Municipality under Kanhangad Block Scheduled Caste Development Office are eligible to apply.
Applicants must be under 55 years of age. Those who own more than 10 cents of land in their own name or in the name of family members will not be eligible. A minimum of 25 cents will be allowed for the purchase of agricultural land up to a maximum of Rs 10 lakh. Preference will be given to those who are experienced in agriculture and agricultural workers. The closing date is November 30. For more details contact Kanhangad Block Scheduled Caste Development Office.
സംസ്ഥാനത്തെ മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും 5 വർഷത്തിനുള്ളിൽ വീട് ഉറപ്പുവരുത്തും:
Share your comments