<
  1. News

ഉച്ചത്തിൽ സംസാരിച്ചാൽ പിഴ; ഇന്ത്യൻ റെയിൽവേയിലെ പുതിയ നിയമങ്ങൾ

പുതുതായി വരുന്ന നിയമങ്ങൾ നിങ്ങൾ കൃത്യമായി ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്തില്ലെങ്കിൽ ചിലപ്പോൾ പിഴ അടയ്ക്കേണ്ട സാഹചര്യം വന്നേക്കാം. ദൂരയാത്രയ്ക്കായാലും, സ്ഥിരമായി ഓഫീസിലേക്കോ സ്കൂളിലേക്കോ ട്രെയിനിൽ യാത്ര ചെയ്യുന്നവരാണെങ്കിലും ഈ നിയമങ്ങൾ ഇനിമുതൽ ഉറപ്പായും പാലിച്ചിരിക്കണം.

Anju M U
New Rules Of Indian Railway
ഇന്ത്യൻ റെയിൽവേയിലെ പുതിയ നിയമങ്ങൾ...

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനവും പ്രമുഖ ഗതാഗത മേഖലയുമായ ഇന്ത്യൻ റെയിൽവേ പുതുതായി നടപ്പിലാക്കുന്ന നിയമങ്ങൾ നിങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം. കാരണം ദൂരയാത്രയ്ക്കായാലും, സ്ഥിരമായി ഓഫീസിലേക്കോ സ്കൂളിലേക്കോ ട്രെയിനിൽ യാത്ര ചെയ്യുന്നവരാണെങ്കിലും ഈ നിയമങ്ങൾ ഇനിമുതൽ ഉറപ്പായും പാലിച്ചിരിക്കണം. നിരന്തരമായി ഇന്ത്യൻ റെയിൽവേ ഇത്തരത്തിൽ മാറ്റങ്ങൾ നടപ്പിലാക്കാറുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ചെലവ് കുറച്ച് ട്രിപ്പിന് പോകാൻ ആഗ്രഹിക്കുന്നുണ്ടോ? കുറച്ച് ടിപ്സുകൾ

അതിനാൽ തന്നെ പുതുതായി വരുന്ന നിയമങ്ങൾ നിങ്ങൾ കൃത്യമായി ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്തില്ലെങ്കിൽ ചിലപ്പോൾ പിഴ അടയ്ക്കേണ്ട സാഹചര്യവും വന്നേക്കാം.

യാത്രക്കാർക്ക് സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പാക്കുന്നതിന് വേണ്ടിയാണ് റയിൽവേ നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ടു വരുന്നത്. കൊവിഡ് നിയന്ത്രണങ്ങളും കൂടാതെ, ട്രെയിൻ യാത്രയ്ക്കിടെ പാലിച്ചിരിക്കേണ്ട നിർദേശങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. നിലവിൽ കൊവിഡ് നിയന്ത്രണങ്ങളും റെയിൽവേ പൂർണമായും ഒഴിവാക്കിയിട്ടില്ല.
മറ്റ് യാത്രക്കാരിൽ നിന്നുമുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ നിന്ന് ഉയരുന്ന നിരന്തരമായ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. അതായത്, യാത്ര ചെയ്യുമ്പോൾ ഉച്ചത്തിൽ സംസാരിക്കുന്നതും പാട്ട് വയ്ക്കുന്നതും മറ്റ് യാത്രക്കാരെ ശല്യപ്പെടുത്തുന്നതുമെല്ലാം ഇനി പിഴ ചുമത്തുന്ന കുറ്റമാകും.

ഉച്ചത്തിൽ സംസാരിച്ചോ, പാട്ട് വച്ചോ, സിനിമ കണ്ടോ നിങ്ങൾക്ക് യാത്രയ്ക്കിടയിൽ ആരെങ്കിലും അസ്വസ്ഥത പെടുത്തുന്നുണ്ടെങ്കിൽ അതിനെതിരെ പരാതി സമർപ്പിക്കാമെന്നതാണ് ഈ പുതിയ നിയമത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇങ്ങനെ നിങ്ങളെ ആരെങ്കിലും ശല്യപ്പെടുത്തുകയാണെങ്കിൽ റെയിൽവേയിൽ പരാതി നൽകാം. പുതിയ നിയമപ്രകാരം, അവർക്കെതിരെ നടപടി സ്വീകരിക്കും.
സുഖകരമായ ഉറക്കവും യാത്രക്കിടയിലുള്ള സുഖ ഉറക്കവും ഉറപ്പ് വരുത്താനാണ് പുതിയ നിയമങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കുറഞ്ഞ പൈസയ്ക്ക് ഇന്ത്യ ചുറ്റിക്കറങ്ങാം

ഗ്രൂപ്പുകളായി ചേർന്നിരുന്ന് വർത്തമാനം പറയുന്നതും, ഉറക്കെ ചിരിക്കുന്നതും, കളിയാക്കുന്നതുമെല്ലാം പുതിയ നിയമത്തിൽ പിഴ ചുമത്താവുന്ന കുറ്റങ്ങളായി ഉൾപ്പെടുത്തിയിരിക്കുന്നു.

ഇത്തരം പരാതികൾ ലഭിച്ചാൽ ഉടൻ തന്നെ ഇന്ത്യൻ റെയിൽവേ നടപടികൾ സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

തൽക്കാലിനായി Confirm Ticket App

അതേ സമയം, തൽക്കാൽ ടിക്കറ്റുകൾക്കായി ഐആർസിടിസി അടുത്തിടെ ഒരു പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കിയിരുന്നു. ഇതിലൂടെ ഇനിമുതൽ ഗുണഭോക്താക്കൾക്ക് അവരുടെ വീട്ടിലിരുന്ന് തന്നെ അടിയന്തര ആവശ്യങ്ങൾക്കായി തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കൻഫേം ടിക്കറ്റ് ആപ്പ്- Confirm Ticket App എന്നാണ് പുതിയ ആപ്ലിക്കേഷന്റെ പേര്. തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും സൗജന്യ ടിക്കറ്റ് റദ്ദാക്കുന്നതിനും Confirm Ticket Appൽ സൗകര്യമുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: Tatkal App: തൽക്കാൽ ബുക്കിങ് കൂടുതൽ എളുപ്പം, IRCTCയുടെ Confirm Ticket App പുറത്തിറങ്ങി

English Summary: Fine Will Impose If speak Loudly; New Rules Of Indian Railway

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds