1. മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകള്‍ ആരംഭിക്കാൻ സർക്കാർ സഹായം ലഭ്യമാകും. സര്‍ക്കാരിന്റെ സഹകരണത്തോടെ വനിതകള്‍ക്ക് വരുമാനം നേടാന്‍ സാധിക്കുന്ന മികച്ച മാര്‍ഗമാണിത്. ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണിന്റെ (സാഫ്) നേതൃത്വത്തിലാണ് തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകള്‍ ആരംഭിച്ചത്.
മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുകയും സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞവിലയില്‍ മികച്ച കടല്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയുമാണ് തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകളുടെ ലക്ഷ്യം. കേരള ബാങ്കിന്റെ സഹായത്തോടെ കേരളത്തിലെ ഹാര്‍ബറുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആണ് തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം നടക്കുക. പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ എല്ലാ പരിശീലനവും സാഫ് നല്‍കും. (കടപ്പാട്: The Localeconomy)
2. ഭരണഘടനാ വിമര്‍ശനത്തിന് പിന്നാലെ രാജവച്ച മന്ത്രി സജി ചെറിയാന്റെ വകുപ്പുകള്‍ വിഭജിച്ചു. വി.അബ്ദുൾ റഹ്മാന് ഫിറഷീസ്, ഹാർബർ എൻജിനിയറിംഗ്, ഹാർബർ യൂണിവേഴ്സിറ്റി എന്നിവ നൽകി. വി എൻ വാസവന് സിനിമ,സാംസ്കാരിക വകുപ്പും യുവജനകാര്യ വകുപ്പ് മുഹമ്മദ് റിയാസിനുമാണ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചു. പുതിയ മന്ത്രി ഉടൻ വേണ്ടെന്നും മന്ത്രിമാർക്ക് വകുപ്പുകൾ വീതിച്ചു നൽകാനും വെള്ളിയാഴ്ച ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗം മുഖ്യമന്ത്രിക്കു നിർദേശം നൽകിയിരുന്നു. (കടപ്പാട്: iemalayalam)
3. കാർഷിക, പരിസ്ഥിതി രംഗങ്ങളിൽ സുസ്ഥിര വികസനം നേടണമെങ്കിൽ സന്നദ്ധ സംഘടനകൾ ഉൾപ്പെടെ എല്ലാ ജനങ്ങളും കൈകോർക്കണമെന്ന് കൃഷിമന്ത്രി പി.പ്രസാദ്.
ജപ്പാനിലെ പരിസ്ഥിതി സംഘടനയായ ഒയ്‌സ്‌ക, കേരള ചാപ്‌റ്ററിന്റെ അറുപതാം വാർഷികം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കർഷകശ്രീ അവാർഡ് ലഭിച്ച ഭുവനേശ്വരിയെ ചടങ്ങിൽ ആദരിച്ചു. (കടപ്പാട്: Keralakaumudi)
4. മത്സ്യകൃഷി രംഗത്ത് വൻകുതിപ്പുണ്ടാക്കിയ നീല വിപ്ലവത്തെ പുരസ്‌കരിച്ച് നടത്തുന്ന ദേശീയ മത്സ്യകർഷക ദിനത്തിന്റെ മണ്ഡലതല ആചരണം ഞായറാഴ്ച്ച(ജൂലൈ 10) എടവനക്കാട് സർവ്വീസ് സഹകരണ ബാങ്ക് കെട്ടിടത്തിലെ കെ.കെ ബേബി മെമ്മോറിയൽ ഹാളിൽ നടക്കും. രാവിലെ പത്തിന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ജില്ലയിൽ എടവനക്കാട് ഉൾപ്പെടെ മൂന്നിടങ്ങളിലാണ് ദേശീയ മത്സ്യകർഷക ദിനം ആചരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ‘ഞങ്ങളും കൃഷിയിലേക്ക്’ കാര്‍ഷികമേഖലയുടെ പുതിയ അധ്യായം: എം.വി ഗോവിന്ദന്‍ മാസ്റ്റര്‍
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അധ്യക്ഷത വഹിക്കും. ഫിഷറീസ് കോളജ് മുൻ ഡീൻ ഡോ കെ.എസ് പുരുഷൻ ക്ലാസ് എടുക്കും. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ജി ഡോണോ മാസ്റ്റർ, അഡ്വ. എം.ബി ഷൈനി, വൈപ്പിൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എ സാജിത്ത്, മറ്റു ജനപ്രതിനിധികൾ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. മികച്ച മത്സ്യ കർഷകരെ ചടങ്ങിൽ ആദരിക്കും. മുതിർന്ന മത്സ്യകർഷകർ കൃഷി അറിവുകളും അനുഭവങ്ങളും പങ്കുവയ്ക്കും.
5. സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന് വേണ്ടി ഇറച്ചിക്കോഴികളെ വളർത്തി നൽകാൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മാനേജിംഗ് ഡയറക്ടർ, കെപ്‌കോ, പേട്ട, തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: 9495000922, 9495000915, 9405000918.
6. എറണാകുളം: സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് ക്യാമ്പയിനിന്റെ ഭാഗമായി ആവിഷ്കരിച്ച "ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം" പദ്ധതി വഴി ജില്ലയിൽ 29.4 ഹെക്ടർ സ്ഥലത്ത് കൃഷി ആരംഭിച്ചു. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അതാത് പ്രദേശത്ത് പത്ത് സെന്റിൽ കുറയാതെ കൃഷി ആരംഭിക്കണം എന്നായിരുന്നു നിർദ്ദേശം. പത്ത് സെന്റ് മുതൽ നാല് ഏക്കർ വരെയുള്ള സ്ഥലത്ത് കൃഷിയിറക്കിയ തദ്ദേശ സ്ഥാപനങ്ങളുണ്ട്.
വിവിധയിനം പച്ചക്കറികൾ, കിഴങ്ങുവർഗ്ഗങ്ങൾ, ഫലവർഗ്ഗങ്ങൾ, വാഴ, നെല്ല്, പൂക്കൾ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ പലതരം കൃഷികളാണ് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അതാത് കൃഷിഭവന്റെ സഹായത്തോടെ ആരംഭിച്ചിരിക്കുന്നത്.
7. പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച സുപ്രിംകോടതി വിധി നടപ്പിലാക്കും മുന്‍പ് കേരളവുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും സംസ്ഥാനങ്ങളുടെ ആശങ്കകള്‍ കൂടി പരിഗണിക്കുമെന്നുമുള്ള കേന്ദ്ര പരിസ്ഥിതി വനം വകുപ്പുമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് വനം വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. (കടപ്പാട്: thethejasnews)
9. ഭക്ഷ്യ എണ്ണകളുടെ വില കയറ്റത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. വില ഒരാഴ്ച്ചയ്ക്കകം കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കുതിച്ചുയരുന്ന വിലക്കയറ്റത്തില്‍ നിന്നും ഒരു പരിധി വരെ ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. ഭക്ഷ്യ എണ്ണകളുടെ വില കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യ എണ്ണ ഉല്പാദക കമ്പനികള്‍ക്കും, മാര്‍ക്കറ്റിങ് കമ്പനികള്‍ക്കും നിര്‍ദേശം നല്‍കി. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണകള്‍ക്ക് ഒരു ലിറ്ററിന് 10 രൂപ വരെ കുറയ്ക്കണമെന്നാണ് നിര്‍ദേശം. ഒരാഴ്ച്ചയ്ക്കകം ഇത് നടപ്പില്‍ വരുത്തണം. (കടപ്പാട്: The Local Economy)
10. റബ്ബര്‍കൃഷി ചെയ്യുന്നതിനുള്ള സാധ്യതകള്‍ വിലയിരുത്തുന്നതിനായി ദക്ഷിണ ഗുജറാത്തിലെ റബ്ബര്‍ ബോര്‍ഡും നവസാരി അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. 2022 ജൂലൈ 5-ന് ഒപ്പുവെച്ച ധാരണാപത്രം അനുസരിച്ച് സര്‍വ്വകലാശാലയുടെ പെരിയ ഫാമില്‍ ഒരു ഹെക്ടര്‍ റബ്ബര്‍ തോട്ടം സ്ഥാപിക്കുകയും മേഖലയിലെ വിവിധ കാര്‍ഷിക-കാലാവസ്ഥാ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി സര്‍വകലാശാലയുടെ 13 ഗവേഷണ ഫാമുകളില്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി പെരിയ ഫാമില്‍ നടീല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
11. കേരളത്തിൽ ഇന്നും വ്യാപക മഴ തുടരും. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഒഡീഷയ്ക്ക് മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദവും അറബിക്കടലിലെ ന്യൂനമർദ്ദപാത്തിയുമാണ് കാലവർഷക്കാറ്റുകൾ കനക്കാൻ കാരണം.
തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യുന മർദ്ദ പാത്തി നിലനിൽക്കുന്നു. ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
രൂക്ഷമായ കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. (കടപ്പാട്: ഏഷ്യനെറ്റ് ന്യൂസ്)
Share your comments