-
-
News
കോൽക്കത്തയിൽ വെള്ളത്തിൽ ഒഴുകിനടക്കുന്ന ചന്ത ആരംഭിച്ചു
വെള്ളത്തിൽ ഒഴുകിനടക്കുന്ന ചന്തകൾക്കു പേരുകേട്ട പ്രദേശങ്ങളുടെ കൂട്ടത്തിൽ ഇപ്പോൾ കോൽക്കത്തയും തായ്ലൻഡ്, വെനീസ്, കാഷ്മീർ, വിയറ്റ്നാം എന്നിവയാണ് മറ്റു സ്ഥലങ്ങൾ. കോൽക്കത്തയിലെ പട്ടൗളിയിലുള്ള ഒരു ജലാശയത്തിലാണ് ഈ ഒഴുകും ചന്ത നിർമിച്ചിരിക്കുന്നത്.
കോൽക്കത്ത : വെള്ളത്തിൽ ഒഴുകിനടക്കുന്ന ചന്തകൾക്കു പേരുകേട്ട പ്രദേശങ്ങളുടെ കൂട്ടത്തിൽ ഇപ്പോൾ കോൽക്കത്തയും തായ്ലൻഡ്, വെനീസ്, കാഷ്മീർ, വിയറ്റ്നാം എന്നിവയാണ് മറ്റു സ്ഥലങ്ങൾ. കോൽക്കത്തയിലെ പട്ടൗളിയിലുള്ള ഒരു ജലാശയത്തിലാണ് ഈ ഒഴുകും ചന്ത നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പശ്ചിമബംഗാൾ മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ച ഈ ചന്തയിൽ 114 ബോട്ടുകളിലായി 228 ആളുകൾ വിവിധ സാധനങ്ങൾ കച്ചവടം നടത്തുന്നു.രാവിലെ 6 മണി മുതൽ രാത്രി 9 മണിവരെയാണ് ചന്തകൾ പ്രവർത്തിക്കുന്നത്. ഉച്ചയ്ക്ക് ഇടവേള ഉണ്ട്.
വികസന പ്രവർത്തനങ്ങൾക്കായി പൊളിച്ച പട്ടൗളി മാർക്കറ്റിലെ തൊഴിലാളികളെയാണ് ഈ ഒഴുകും ചന്തയിൽ പുനരധിവസിപ്പിച്ചിരിക്കുന്നത്. പട്ടൗളി നദിയിൽ 500 മീറ്റർ നീളത്തിലും 60 മീറ്റർ വീതിയിലുമായാണ് ബോട്ടുകളുടെ ക്രമീകരണം. ബോട്ടുകൾ അവയ്ക്കു സ്ഥിരമായി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തു നിർത്തിയിട്ടാൽ മതിയാകും. ഉപയോക്താക്കൾക്ക് ഓരോ കടയിലേക്കും കടന്നുചെല്ലാൻ വെള്ളത്തിലൂടെ പാതകൾ നിർമിച്ചിട്ടുണ്ട്. ഒരു വള്ളത്തിൽ കച്ചവടം നടത്തുന്ന രണ്ടു പേർക്കു മാത്രമേ ഇരിക്കാൻ അവകാശമുള്ളു.
പത്തു കോടി രൂപ മുടക്കി കോൽക്കത്ത മെട്രോപോളിറ്റൻ ഡെവലപ്മെന്റ് അഥോറിറ്റിയാണ് ഈ ഒഴുകും ചന്ത തയാറാക്കിയിരിക്കുന്നത്. ചന്തയിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ നീക്കംചെയ്യാനും പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
English Summary: floating market at Kolkata
Share your comments