ലൈസൻസില്ലാതെ വിടുകളിൽ ഭക്ഷ്യ വസ്തുക്കളുടെ വിതരണമോ, നിർമ്മാണമോ, വില്പനയോ നടത്തിയാൽ കർശന നടപടിയെന്ന് ഫുഡ് & സേഫ്റ്റി
വീടുകൾ കേന്ദ്രീകരിച്ചുള്ള കേക്ക്,ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണവും വില്പനയും ലൈസൻസില്ലാതെ പ്രവർത്തിച്ചാൽ കർശന നടപടിയെന്ന് ഫുഡ്&സേഫ്റ്റി.
18004251125 ഈ നമ്പറിൽ വിളിച്ച് പരാതി അറിയിക്കാം
50000 രൂപ പിഴയും മൂന്നു മൂന്നുമാസം തടവും ശിക്ഷ
ഭക്ഷ്യ വസ്തുക്കളുടെ വിതരണമോ, നിർമ്മാണമോ,വില്പനയോ നടത്തുന്നവർ നിർബന്ധമായും 2006 ലെ ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചുള്ള രജിസ്‌ട്രേഷൻ അല്ലെങ്കിൽ ലൈസൻസ് എടുക്കണം.
ആവശ്യമായ രജിസ്‌ട്രേഷൻ അല്ലെങ്കിൽ ലൈസൻസ് എടുക്കാത്തവർക്ക് 50,000 രൂപവരെ പിഴയും തടവ് ശിക്ഷയും നിയമത്തിൽ വ്യവസ്‌ഥ ചെയ്തിട്ടുണ്ട്.
ബേക്കറികൾ, ചായക്കടകൾ, ഹോട്ടലുകൾ, സ്റ്റേഷനറി സ്റ്റോഴ്‌സ്, പലചരക്ക് വ്യാപാരികൾ, അങ്കണവാടികൾ, ഉച്ചഭക്ഷണം ലഭ്യമാക്കുന്ന സ്‌ക്കൂളുകൾ, ഭക്ഷണം പാചകം ചെയ്യുന്ന ആളുകൾ, പലഹാരങ്ങൾ കൊണ്ട് നടന്ന് വിൽപ്പന നടത്തുന്നവർ, കാറ്ററിംഗ് സ്ഥാപനങ്ങൾ, കല്യാണ മണ്ഡപം നടത്തുന്നവർ, വെജിറ്റബിൾ & ഫ്രൂട്ട് സ്റ്റാൾ, ഫിഷ് സ്റ്റാൾ, പെട്ടി കടകൾ, വീടുകളിൽ ഭക്ഷണം ഉണ്ടാക്കി വിൽക്കുന്നവർക്കുo (Home Made Cakes ഉൾപ്പെടെ) തുടങ്ങി ഭക്ഷ്യയോഗ്യമായ സാധനങ്ങൾ വിൽക്കുകയും വിതരണം ചെയ്യുകയും ഉത്പാദിപ്പിക്കുകയും ചെയ്യുന്നർക്കെല്ലാം ഫുഡ് & സേഫ്റ്റി ലൈസൻസും രജിസ്‌ട്രേഷനും നിർബന്ധം.
ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന്‍ എഫ്ഒഎസ്സിഒഎസ് പ്ലാറ്റ്ഫോമിലേക്ക് മാറുന്നു
ഫുഡ് ലൈസന്‍സിങ്ങ് ആന്‍ഡ് രജിസ്ട്രേഷന്‍ സിസ്റ്റം പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാകും
പുതുതായി അപേക്ഷ സമര്‍പ്പിക്കൽ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിന് ശേഷം
പൊതു സേവന കേന്ദ്രങ്ങളുമായോ (CSC) ഭക്ഷ്യസുരക്ഷാ ഓഫീസുകളുമായോ ബന്ധപ്പെടണം
വിശദവിവരങ്ങള്‍ക്കും, കേരളത്തിലെ 14 ജില്ലകളിലെയും ഓഫീസ് നമ്പറുകൾക്കും ലിങ്ക് സന്ദർശിക്കുക
http://bit.ly/switching-to-the-food-safety-license-registration-foscos-platform
Sivasakthi Digital Seva CSC
Share your comments