ബിസ്മില്ലാഹ് കടക്കൽ
ഒരു ഹെയർ ഡ്രയർ കൊണ്ടോ, കിഴി കൊണ്ടോ, വീട്ടിൽ ഒരു ഇസ്തിരിപ്പെട്ടി ഉണ്ടെങ്കിൽ ശരീരത്തിൽ കോട്ടണ് ടവ്വൽ ഇട്ട ശേഷം ചൂട് താങ്ങാവുന്ന നിലയിൽ അഡ്ജസ്റ്റ് ചെയ്ത്, ടൈഗർ ബാമോ, ഏതെങ്കിലും വേദനക്കുള്ള തൈലങ്ങളോ, ഓയിൻറ്മെന്റുകളോ നെഞ്ചിലും മുതുകിലും പുരട്ടി സുരക്ഷിതമായ നിലയിൽ ചൂട് കൊടുക്കുന്നതിലൂടെയും എല്ലാം നെഞ്ചിൽ കഫം / ഇൻഫ്ലമേഷൻസ് അടിഞ്ഞു കൂടുന്നതിനെ അലിയിച്ചു, രോഗിക്ക് ശ്വസിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകുന്നതും, അത് കാരണമായി ജീവൻ നഷ്ടമാകുന്നതും ഒഴിവാക്കാം.
നെഞ്ചിൽ അടിഞ്ഞു കൂടിയ കഫത്തെ അലിയിച്ചു കളയാനുള്ള പ്രാഥമിക നടപടികളാണ് ഹോസ്പിറ്റലിൽ എത്തിയാലും അവർ ആദ്യമായി ചെയ്യുന്നത്. എന്നാൽ ഗുരുതര രോഗികൾക്ക് അവർ നൽകുന്ന കപ്പിംഗ് ടെക്നിക്കിനൊപ്പം, അല്ലെങ്കിൽ അതിലേറെ മികച്ചതാണ് ചൂട് കൊടുക്കൽ.
വിപണിയിൽ ലഭ്യമായ ഹീറ്റിംഗ് പാടുകൾ ഉപയോഗിച്ചും ചൂട് കൊടുക്കാം. പക്‌ഷേ ഹെയർ ഡ്രയറും, ഇസ്തിരിപ്പെട്ടിയും മിക്കവാറും എല്ലാ വീടുകളിലും ഉണ്ടാകുന്നതിനാൽ സുരക്ഷിതമായ നിലയിൽ ഇവ പ്രയോജനപ്പെടുത്തിയാൽ ഇത് നമ്മുടെ രോഗികളുടെ ജീവൻ രക്ഷിക്കും എന്നുറപ്പാണ്.
കോവിഡ് പ്രഥമ ശുശ്രൂഷാ കിറ്റുകൾക്കൊപ്പവും, ഓരോ കോവിഡ് ബെഡുകൾക്കൊപ്പവും രോഗികൾക്ക് നെഞ്ചിൽ ചൂട് നൽകുവാനായി ഒരു ഹെയർ ഡ്രയർ നിർബന്ധമാക്കണമെന്ന് എത്രയോ നാളുകളായി ഞങ്ങൾ അപേക്ഷിക്കുന്നു.
ഒരു ഹെയർ ഡ്രയർ ഉണ്ടെങ്കിൽ ഓക്സിജൻ ആവശ്യകത പത്തിൽ ഒന്നായി കുറക്കാനും, 3 മുതൽ 5 ദിവസങ്ങൾ വരെ കൊണ്ട് രോഗികളെ ഡിസ്ചാർജ് ചെയ്ത് ആശുപത്രികളുടെ കൈകാര്യക്ഷമത വർദ്ധിപ്പിക്കുവാനും, കാഷ്വാലിറ്റിസ് പരമാവധി കുറക്കുവാനും കഴിയും
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടും, ആരോഗ്യ വകുപ്പ് മന്ത്രിയോടുമുള്ള ഞങ്ങളുടെ എളിയ അപേക്ഷ, നിങ്ങൾ 2 പേർക്കും കോവിഡ് പിടിപെട്ട് സുഖം പ്രാപിച്ചവരാണല്ലോ, ഒരു ഹെയർ ഡ്രയർ എടുത്ത് ഓണാക്കി ആ നെഞ്ചിലേക്ക് അൽപ സമയം പിടിക്കൂ, മുതുകത്തും അൽപ സമയം പിടിച്ചു നോക്കൂ, നിങ്ങളുടെ സ്വന്തം ശരീരത്തിൽ തന്നെ ഈ ടെക്നിക് പരീക്ഷിച്ച്, ഒരു ഡോക്ടറുടെയും സഹായം കൂടാതെ തന്നെ ഇതിൻറെ വിജയ സാധ്യത നിങ്ങൾക്ക് സ്വയം മനസിലാക്കാനാകും.
പോസ്റ്റ് കൊറോണ മാനേജ്‌മെന്റിന്റെ ഭാഗമായി നെഞ്ചിൽ കഫം അടിഞ്ഞു കൂടിയ ഭാരം നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇത് നിങ്ങൾക്ക് ആവശ്യവുമാകുന്നു
ബിസ്മില്ലാഹ് കടക്കൽ
ചെയർമാൻ
ആൾ ഇന്ത്യ ഹിജാമ അസോസിയേഷൻ*
+919633308643
Share your comments