മുഹമ്മ : കേരളാ കൃഷി വകുപ്പ് നേതൃത്വത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ജില്ലയിൽ മൂന്ന് ലക്ഷം പച്ചക്കറിവിത്തും 13 ലക്ഷം തൈയും 1800 പേർക്ക് 45,000 ഗ്രോബാഗും വിതരണം ചെയ്യും. As part of the OnamVegetable Program under the leadership of Kerala Agriculture Department, three lakh vegetables and 13 lakh seedlings will be distributed in the district.പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മണ്ണഞ്ചേരിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ പച്ചക്കറി തൈയും വിത്തും വിതരണം ചെയ്ത് നിർവഹിച്ചു. പഞ്ചായത് പ്രസിഡന്റ് എം എസ് സന്തോഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം പി എ ജുമൈലത്ത് ഗ്രോ ബാഗ് വിതരണം ചെയ്തു.. പ്രിൻസിപ്പൽ കൃഷി ഓഫീസർ ലത മേരി ജോർജ് ,. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ലീല കൃഷ്ണൻ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു രതികുമാർ , , പഞ്ചായത്തംഗം ഷെഫീഖ്, ഡെപ്യൂട്ടി ഡയറക്ടർ ഉമ്മൻ തോമസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ രജനി , കൃഷിഓഫീസർ ജി വി രജി എന്നിവർ സംസാരിച്ചു.
ആലപ്പുഴ :സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള സർക്കാരും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും നടപ്പിലാക്കുന്ന 'ഓണത്തിനൊരുമുറം പച്ചക്കറി' പദ്ധതിക്ക് മുതുകുളം ബ്ലോക്കിൽ തുടക്കമായി. പത്തിയൂർ കൃഷി ഭവനിൽ നടന്ന പദ്ധതിയുടെ ബ്ലോക്ക്‌തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ആനന്ദൻ നിർവഹിച്ചു.ചടങ്ങിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന യോഗത്തിന് പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുകുമാരൻ അധ്യക്ഷത വഹിച്ചു.കൃഷി അസിസ്റ്റന്റ് ഡയറക്ടർ റജീന ജേക്കബ്, ജില്ല കൃഷി ഡെപ്യൂട്ടി ഡയറക്ടർ എലിസബത്ത് ഡാനിയേൽ, പത്തിയൂർ കൃഷി ഓഫീസർ സലീന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഓണക്കാലമാകുമ്പോളേക്കും ഓരോ വീടുകളിലും വിഷരഹിത പച്ചക്കറി ഉത്പാദനവും അതിലൂടെ സ്വയംപര്യാപ്തതയും ലക്ഷ്യം വയ്ക്കുന്ന പദ്ധതിയാണ് 'ഓണത്തിനൊരുമുറം പച്ചക്കറി '.പദ്ധതിപ്രകാരം ബ്ലോക്കിലെ ഓരോ കൃഷി ഭവനിലും 3700 പാക്കറ്റ് വിത്തുകൾ വീതമാണ് വിതരണത്തിനായി എത്തിച്ചിട്ടുള്ളത്.വെണ്ട, വഴുതന, പാവൽ, പടവലം, പയർ തുടങ്ങിയ പച്ചക്കറികളുടെ വിത്തുകളാണ് വിതരണത്തിനായി എത്തിച്ചിരിക്കുന്നത്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പച്ചമുളക് കൃഷിയുമായി പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ കര്‍ഷക കൂട്ടായ്മ
Share your comments