ഗാർഹിക ഉപഭോക്താക്കൾക്ക് സബ്‌സിഡി സ്‌കീമിൽ സൗരോർജ്ജനിലയം സ്ഥാപിക്കുന്നതിനായി അപേക്ഷിക്കാം. ഇതിനായി www.buymysun.com വെബ്‌പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ആവശ്യമായ രേഖകൾ നൽകണം.
ആദ്യ മൂന്ന് കിലോവാട്ടിന് 40 ശതമാനം സബ്‌സിഡിയും, അധികമായി വരുന്ന 10 കിലോവാട്ട് വരെയുള്ള നിലയങ്ങൾക്ക് ഓരോ കിലോവാട്ടിനും 20 ശതമാനം സബ്‌സിഡിയും ലഭിക്കും.
മുൻഗണന ക്രമമനുസരിച്ച് സാധ്യത പഠനം നടത്തിയാകും നിലയങ്ങൾ സ്ഥാപിക്കുക. ആവശ്യമായ വൈദ്യുതി ഉപയോഗിച്ചതിന് ശേഷം അധിക വൈദ്യുതി ശ്യംഖലയിലേക്ക് നൽകുന്നതിലൂടെ വൈദ്യുത ബില്ലിൽ ഗണ്യമായ കുറവ് വരുത്താനാകുമെന്നതാണ് ഓൺഗ്രിഡ് സൗരവൈദ്യുത നിലയങ്ങളുടെ പ്രത്യേകത.
Share your comments