ലോകത്ത് ആദ്യമായി സ്വയം പരാഗണരീതിയിലൂടെ അത്യുത്പാദന പീച്ചിങ്ങ വികസിപ്പിച്ചു(Kerala Agricultural University has developed the world's first high-yielding Ridge Gourd Variety). കെ.ആര്.എച്ച്.-ഒന്ന് എന്നുപേരിട്ട പീച്ചിങ്ങയാണു വികസിപ്പിച്ചത്. സ്വാഭാവിക പരാഗണത്തിലൂടെ അത്യുത്പാദനശേഷിയുള്ള കോടിക്കണക്കിനു വിത്തുകള് കിട്ടും. പരപരാഗണമാണെങ്കില് വലിയ ചെലവുവരും. വിത്തിനും വില കൂടും. സ്വയംപരാഗണമായതിനാല്‍ ( SELF POLLINATION)വിത്തിന് വിലകുറയുമെന്നത് കര്‍ഷകര്‍ക്ക് നേട്ടമാകും. ചെടിയില്‍ ധാരാളം പെണ്‍പൂക്കള്‍ ഉണ്ടാകുന്ന ഇനമാണ് കെ.ആര്.എച്ച്.-ഒന്ന്.ആണ്‍-പെണ്‍ ചെടികളെ കൃത്യമായ അനുപാതത്തിലും അകലത്തിലും നട്ടുവളര്‍ത്തിയാണ് സ്വാഭാവികപരാഗണം സാധ്യമാക്കുന്നത്. നാലുവരി പെണ്‍ ചെടികള്‍ക്ക് ഒരുവരി ആണ്‍ചെടി എന്നരീതിയില്‍ അല്പം അകലത്തിലാണ് അത്യുത്പാദന വിത്തിനുള്ള തോട്ടമുണ്ടാക്കുക.( Male and female plants can be planted in proper proportions and spacing.
ആണ്‍ചെടിയിലെ പൂക്കളില്‍നിന്ന് പെണ്‍ചെടിയിലെ പൂക്കളിലേക്ക് തേനീച്ചവഴിയാണ് പരാഗണം. ഇതിലൂടെയുണ്ടാകുന്ന കായകളുടെ വിത്തിന് അത്യുത്പാദന ശേഷിയുണ്ടാകും. ഇത്തരം വിദ്യയുപയോഗിച്ച് ലോകത്താദ്യമായാണ് അത്യുത്പാദന പച്ചക്കറിയിനം വികസിപ്പിക്കുന്നത്. ഈ വിത്തിട്ടു ചെയ്യുന്ന കൃഷിയില്‍ ഒരു കായയ്ക്ക് ശരാശരി 330 ഗ്രാം ഭാരമുണ്ടാകും. 44.8 സെന്റീമീറ്ററായിരിക്കും ശരാശരി നീളം. ഒരു ചെടിയില്‍നിന്ന് ശരാശരി 22 കായ കിട്ടും. അതായത്, 7.4 കിലോ കായ. വിത്തിട്ട് 55 ദിവസത്തില്‍ വിളവെടുപ്പ് തുടങ്ങാം. ഈ കായയുടെ വിത്തിന് അത്യുത്പാദന ശേഷിയുണ്ടാകില്ല. എന്നാല്‍, ചുരുങ്ങിയ വിലയ്ക്ക് സര്‍വകലാശാലയില്‍നിന്ന് വിത്തുകിട്ടും. ഇതുവരെ ഗുണമേന്മയേറിയ ആണ്‍പൂവും പെണ്‍പൂവും തമ്മില്‍ കൃത്രിമ പരാഗണം നടത്തിയാണ് അത്യുത്പാദന ഇനങ്ങള്‍ ഉണ്ടാക്കിയിരുന്നത്. ഇതിന് മനുഷ്യപ്രയത്‌നം വേണമെന്നതിനാലാണ് വിത്തുകള്‍ക്ക് വലിയ വിലകൊടുക്കേണ്ടിവരുന്നത്. കാര്‍ഷിക സര്‍വകലാശാല വെജിറ്റബിള്‍ സയന്‍സിലെ ഡോ. എ. അശ്വിനി, ഡോ. എ. പ്രദീപ് കുമാര്‍ എന്നിവരാണ് കണ്ടെത്തലിനുപിന്നില്‍.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: തിരുവാതിര ഞാറ്റുവേലയിൽ സുഭിക്ഷ കേരളം പദ്ധതിയുമായി അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം
Share your comments