ആട് വളർത്തൽ പദ്ധതി 2020-2021
25000 രൂപ സർക്കാർ സഹായമായി നൽകുന്നു.
കേരള മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള സ്കീമാണ് ഇത്.
നിലവിൽ ആട് വളർത്തലിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഈ രംഗത്ത് പുതുതായി വരുന്നവർക്കും ഈ സഹായ പദ്ധതിയുടെ ഭാഗമാകാം. ഇതിനായി മൃഗസംരക്ഷണ വകുപ്പിൽ നിന്നും ഒരു മുട്ടനാടിനെയും കൂടെ മലബാർ ക്യാറ്റഗറിയിലെ 4 മാസം മുതൽ 6 മാസം വരെ പ്രായമായ 5 പെൺ ആടുകളെയും ഈ തുക ഉപയോഗിച്ച് വാങ്ങാം.
ആട്ടിൻകൂടിന് ഏറ്റവും ചുരുങ്ങിയത് 100 ചതുരശ്രയടി ഉണ്ടായിരിക്കണം എന്ന വ്യവസ്ഥയും ഉണ്ട്. ആടുകളെ ഇൻഷുറൻസും വാങ്ങുന്നയാൾ ചെയ്തിരിക്കണം.
ഈ പദ്ധതിയ്ക്ക് മുൻഗണന മുപ്പത് ശതമാനം സ്ത്രീകളാണ്, 10 ശതമാനം SC/ST യ്ക്കും ബാക്കി 60 ശതമാനം ജനറൽ വിഭാഗത്തിനുമാണ് വകയിരുത്തിയിരിക്കുന്നത്.
ഈ പദ്ധതിയിൽ ആടുകളുടെ കൂടിന്റെ മുഴുവൻ ചെലവും വാങ്ങുന്നയാൾ തന്നെ മുടക്കണം.
ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുവാൻ നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ ആധാർ കാർഡ്, ടാക്സ് ഷീറ്റിന്റെയും റേഷൻ കാർഡിന്റെയും പകർപ്പ് എടുത്ത് ബന്ധപ്പെട്ട പഞ്ചായത്തുകളിലെ വെറ്റിനറി ആശുപത്രികളിൽ അപേക്ഷ സമർപ്പിക്കുക എന്നതാണ്. ഈ ഒരു പ്രോജക്റ്റിൽ നിങ്ങളുടെ പഴയ ഫാം വലുതാക്കാനോ പുതിയ ഫാം ആരംഭിക്കാനോ നിങ്ങൾക്ക് അവസരമുണ്ട്. ഈ പദ്ധതി പ്രകാരം ഓരോ പഞ്ചായത്തിന്റെയും അപേക്ഷകൾ പരിഗണിച്ച് ജില്ലാ മൃഗസംരക്ഷണ വകുപ്പ് അന്തിമ പട്ടിക പൂർത്തിയാക്കും.
അടുത്തുള്ള കൃഷി ഭവനുമായോ മൃഗസംരക്ഷണ വകുപ്പ് ഓഫീസുമായോ ബന്ധപ്പെടുക
Share your comments