<
  1. News

വന സൗഹൃദ സദസ്സ് ഏപ്രിൽ രണ്ടിന് ആരംഭിക്കും: മന്ത്രി

സംസ്ഥാനത്ത് വന സൗഹൃദ സദസ്സ് ഏപ്രിൽ രണ്ട് മുതൽ 28 വരെ നിശ്ചയിച്ച 20 കേന്ദ്രങ്ങളിൽ നടത്തുമെന്ന് വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Meera Sandeep
വന സൗഹൃദ സദസ്സ് ഏപ്രിൽ രണ്ടിന് ആരംഭിക്കും: മന്ത്രി
വന സൗഹൃദ സദസ്സ് ഏപ്രിൽ രണ്ടിന് ആരംഭിക്കും: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വന സൗഹൃദ സദസ്സ് ഏപ്രിൽ രണ്ട് മുതൽ 28 വരെ നിശ്ചയിച്ച 20 കേന്ദ്രങ്ങളിൽ നടത്തുമെന്ന് വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രിൽ രണ്ടിന് വയനാട് ജില്ലയിലെ മാനന്തവാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വന സൗഹൃദ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും.

സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിൽ വനാതിർത്തികൾ പങ്കിടുന്ന ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, ബന്ധപ്പെട്ട എം എൽ എ മാർ, വനം വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വന സൗഹൃദ സദസ്സ് നടത്തുന്നത്. ജനങ്ങളും വനം വകുപ്പും തമ്മിൽ ആരോഗ്യകരമായ ബന്ധം ഉറപ്പിക്കുന്നതിനും അവർ നേരിടുന്ന പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുവാനും സൗഹാർദ്ദ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് പരിപാടികൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വിവിധ ഓഫീസുകളിൽ ഇതിനകം ലഭിച്ച പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുക, മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിയ്ക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ വിദഗ്ദ്ധരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സ്വീകരിയ്ക്കുക, വകുപ്പു കൈക്കൊണ്ടതും സ്വീകരിച്ചുവരുന്നതുമായ പദ്ധതികൾ സംബന്ധിച്ച് വിശദീകരണം നൽകുക തുടങ്ങിയ കാര്യങ്ങളാണ് വന സൗഹൃദ സദസ്സിലൂടെ വകുപ്പ് ലക്ഷ്യമിടുന്നത്. പൊതുജന പങ്കാളിത്തം കൂടി ഉറപ്പാക്കി വനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും. ഇതിനായി പങ്കാളിത്ത വന പരിപാലനം എന്ന പദ്ധതിയിലൂടെ കാര്യങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വന്യജീവികളുടെ ആക്രമണം മൂലം ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം, പരിക്കേറ്റവർക്കുള്ള ആനുകൂല്യം, കൃഷിനാശവും കെട്ടിട നാശവും സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരം, വനമേഖല പ്രദേശങ്ങളിലെ റോഡുകളുമായി ബന്ധപ്പെട്ട പ്രശ്നം, വിവിധ തരം നിരാക്ഷേപ പത്രങ്ങൾ ലഭ്യമാക്കുന്ന പ്രശ്നം, വികസന പ്രവർത്തനങ്ങൾക്കുള്ള മരങ്ങൾ മുറിച്ചു മാറ്റൽ, ജണ്ടകൾ കെട്ടിതിരിച്ച് വനാതിർത്തികളിലെ തർക്കം ഒഴിവാക്കൽ, ജോയിന്റ് സർവ്വേ നടത്തി പരിഹരിക്കേണ്ട വിഷയങ്ങൾ, വസ്തു വിൽപന നടത്തുന്നതിന് എൻ.ഒ.സി ലഭിക്കാത്ത പ്രശ്നം എന്നിവയാണ് വന സൗഹൃദ സദസ്സിൽ പരിഹരിക്കപ്പെടേണ്ട വിവിധ വിഷയങ്ങളെന്നും മന്ത്രി പറഞ്ഞു.

പുതുതായി ലഭിക്കുന്ന പരാതികളും അപേക്ഷകളും സംസ്ഥാന സർക്കാരിന്റെ താലൂക്ക് തല അദാലത്തിലൂടെ പരിശോധിക്കും.

ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കും വിദഗ്ധർക്കും പ്രശ്ന പരിഹാരത്തിനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് വന സൗഹൃദ സദസ്സ് അവസരം നൽകുന്നത്. പരിപാടി ഏപ്രിൽ 28-ന് തിരുവനന്തപുരം ജില്ലയിലെ ആര്യനാട് സമാപിക്കുമെന്നും മന്ത്രി അറിയിച്ചു.

English Summary: Forest friendly meeting to begin on April 2: Minister

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds