<
  1. News

സൗജന്യ പ്രതിരോധ കുത്തിവെയ്പ്: സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ചു; കൂടുതൽ കൃഷി വാർത്തകൾ

കന്നുകാലികളിലെ ചർമ്മ മുഴയ്ക്കെതിരെ, ഒരു മാസം നീണ്ടു നിൽക്കുന്ന സൗജന്യ പ്രതിരോധ കുത്തിവെയ്പ് ക്യാമ്പയിൻ്റെ സംസ്ഥാനതല വിതരണോദ്ഘാടനം കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ വെച്ച് ക്ഷീര വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിച്ചു.

Saranya Sasidharan

1. ഏപ്രിൽ 1 നകം പാനും ആധാർ കാർഡും ബന്ധിപ്പിക്കാൻ ഉത്തരവിറക്കി കേന്ദ്ര സർക്കാർ. ഏപ്രിലിന് മുൻപ് ലിങ്ക് ചെയ്തില്ലെങ്കിൽ, ഏപ്രിൽ ഒന്ന് മുതൽ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്നാണ് മുന്നറിയിപ്പ്. ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ incometax.gov.in ൽ ലോഗിൻ ചെയ്ത് നിങ്ങൾക്ക് ലിങ്ക് ചെയ്യാവുന്നതാണ്. ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നത് എളുപ്പമാക്കുന്നതിന് വേണ്ടിയാണ് പാനും ആധാറും ബന്ധിപ്പിക്കുന്നത്, ഇത് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്.

2. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ കൊടുവഴങ്ങയിലെ സംയോജിത കർഷകനായ PV. ഫിലിപ്പിൻ്റെ കൃഷിയിടത്തിൽ വിളഞ്ഞ ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് ആലങ്ങാട് ഗ്രാമപഞ്ചായത്തംഗം PV. മോഹനൻ നിർവഹിച്ചു.

3. കന്നുകാലികളിലെ ചർമ്മ മുഴയ്ക്കെതിരെ, ഒരു മാസം നീണ്ടു നിൽക്കുന്ന സൗജന്യ പ്രതിരോധ കുത്തിവെയ്പ് ക്യാമ്പയിൻ്റെ സംസ്ഥാനതല വിതരണോദ്ഘാടനം കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ വെച്ച് ക്ഷീര വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിച്ചു. അതോടൊപ്പം നഗരത്തിലെ കർഷകർക്കായി കോഴിയും കൂടും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.

4. രണ്ടാഴ്ചയായി അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിൽ തുടരുന്ന പൂപ്പൊലിയുടെ സമാപന സമ്മേളന ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു. പൂപ്പൊലിയിൽ വയനാട്ടിലെ കർഷകർ ഉത്പാദിപ്പിക്കുന്ന പൂക്കളും പ്രദർശിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കണമെന്നും, അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രവും ജില്ലാ ഭരണകൂടവും അതിനുള്ള പദ്ധതികൾക്കായി മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

5. ഇടുക്കി ജില്ലയിലെ ജല ജീവന്‍ മിഷന്റെ പുരോഗതിയും നടത്തിപ്പും വിലയിരുത്തുന്നതിനായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേർന്നു. വിശദമായ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഓരോ പഞ്ചായത്തിലെയും പദ്ധതി പുരോഗതി യോഗം വിലയിരുത്തി.

6. സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ നേതൃത്വത്തിൽ കുട്ടികളുടെ പോഷകാഹാര സംരക്ഷണം വെല്ലുവിളികളും, പരിഹാരങ്ങളും എന്ന വിഷയത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ദ്വിദിന ദേശീയ സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സെമിനാറിൽ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് മുഖ്യപ്രഭാഷണം നടത്തി.

7. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി സാന്ത്വന ചികിത്സചരിചരണം കിട്ടുന്നവർക്ക് പ്രോട്ടീൻ കിറ്റ് വിതരണം പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എഫ് എം മുനീർ അധ്യക്ഷത വഹിച്ചു.

8. ഉന്നത പഠന, ഗവേഷണ മേഖലകളിലെ നൂതന സാധ്യതകളിലേക്ക് വാതിൽ തുറക്കുന്ന മഹാത്മാ ഗാന്ധി സ൪വകലാശാലാ ഗ്ലോബൽ അക്കാദമിക് കാ൪ണിവൽ - യുനോയ 2023യ്ക്ക് ഇന്ന് തുടക്കം. കോട്ടയം മാമൻ മാപ്പിള ഹാളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. തിരുവഞ്ചുര്‍ രാധാകൃഷ്ണൻ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മരച്ചീനി ഇലയില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിച്ച സി.ടി.സി.ആര്‍.ഐ.യിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായ ഡോ. സിഎ ജയപ്രകാശിന് സയന്റിഫിക് ഇന്നൊവേറ്റിംഗ് അവാർഡ് നൽകി ആദരിച്ചു.

9. എറണാകുളം ജില്ലാ പഞ്ചായത്ത് പട്ടികജാതി - പട്ടികവർഗ ജനവിഭാഗങ്ങൾക്കായി നടപ്പിലാക്കുന്ന തൊഴിൽ പരിശീലന പദ്ധതി പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി ആർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പട്ടികജാതി - പട്ടിക വർഗത്തിൽപ്പെട്ട പരമാവധി പേർക്ക് തൊഴിൽ നൽകുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളുടെ തുടർച്ചയാണിത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കലക്ടർ ഡോ. രേണു രാജ് തുടങ്ങിയവരും പങ്കെടുത്തു.

10. മറയൂർ ശർക്കര കയറ്റുമതി നേട്ടം കൊയ്യുന്നു. കഴിഞ്ഞ വർഷം മുതൽ കാനഡയിൽ മറയൂർ ശർക്കരയ്ക്ക് ആവശ്യക്കാർ ഏറിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ഡിസംബറിൽ മറയൂർ ശർക്കരയുടെ കടൽമാർഗമുള്ള കയറ്റുമതി ആരംഭിച്ചു. 28.90 ലക്ഷം ഡോളറിൻ്റെ ശർക്കര ഇറക്കുമതി ചെയ്യുന്ന കാനഡ ഇത്തവണ അതിൻ്റെ 12 ശതമാനവും കേരളത്തിൽ നിന്ന് ലഭ്യമാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ഭൗമസൂചിക പദവിയുള്ള മറയൂർ ശർക്കരയ്ക്കായി മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലായി 700 ഹെക്ടർ സ്ഥലത്താണ് കരിമ്പ് കൃഷി ചെയ്യുന്നത്. നൂറിലധികം ചെറുകിട യൂണിറ്റുകളാണ് മറയൂർ ശർക്കര നിർമിക്കുന്നത്.

11. സംസ്ഥാന സർക്കാരിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ക്യാമ്പയിനിന്റെ ഭാഗമായി ചെറുവണ്ണൂർ എടക്കയിൽ ഗ്രാമശീ കർഷക സമിതിയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി നടപ്പാക്കുന്നു. കൃഷിയുടെ നടീൽ ഉത്സവം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി.ബാബു നിർവഹിച്ചു.ചടങ്ങിൽ കൺവീനർ സി.വേണു അധ്യക്ഷത വഹിച്ചു.

12. കോട്ടയം ജില്ലയിലെ കോഴയിൽ സ്ഥിതിചെയ്യുന്ന ജില്ലാ കൃഷിത്തോട്ടത്തിൻ്റെ ഉത്പന്നങ്ങൾ ഇനി മുതൽ ഓൺലൈൻ വ്യാപാരസൈറ്റായ ആമസോണിൽ ലഭിക്കും. സർക്കാർ സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കോഴാ ഫാം ഫ്രഷ് എന്ന ബ്രാൻഡിൽ 10 അലങ്കാര ചെടികൾ ആമസോണിൽ വിൽപന നടത്തുന്നത്. 180 രൂപ മുതലാണ് വില. ഫ്ളിപ്കാർട്ടിലും ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

13. കേരള ചരിത്രത്തിലെ ഏറ്റവും വലിയ സംരംഭക സംഗമം ജനുവരി 21ന് കൊച്ചിയിൽ സംഘടിപ്പിക്കും. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി കേരളത്തിൽ സംരംഭങ്ങളാരംഭിച്ചവരാണ് കലൂർ അന്താരാഷ്ട്ര മൈതാനിയിൽ ഒത്തുചേരുന്നത്. സംരംഭക മഹാ സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംരംഭകർക്ക് പറയാനുള്ളത് കേൾക്കാനും അവരുടെ പദ്ധതികളുടെ സ്കെയിൽ അപ്പിനാവശ്യമായ സഹായം ലഭ്യമാക്കാനും ഈ സംഗമത്തിലൂടെ ശ്രമിക്കും.

14. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് ശേഷം നിരവധി വ്യവസായങ്ങൾ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ചൈന. അടുത്ത വർഷത്തെ ഉത്പാദനം 10,000 ടണ്ണായി ഉയരാൻ സാധ്യതയുണ്ടെന്നാണ് യുനാൻ സിയാഗു മിംഗ്‌സു അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് കോ, ലിമിറ്റഡിൻ്റെ ജനറൽ മാനേജർ LI DEQUAN പറയുന്നത്.

15. കേരളത്തിൽ മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥ, കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary: Free Immunization: Inauguration of State Level Distribution

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds