ഒരു രൂപ പോലും ഇൻഷുറൻസ് പ്രീമിയം നൽകേണ്ട. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിക്ക് കീഴിൽ ഒരു കുടുംബത്തിന് ഒരു വര്‍ഷം അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് സംരക്ഷണം ലഭ്യമാണ്. കുടുംബത്തിലുള്ള ഒരാൾക്കോ മറ്റു കുടുംബാംഗങ്ങൾക്കോ ചികിത്സാ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താം.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍ക്കായാണ് ഈ പദ്ധതി. ദേശീയ അരോഗ്യ സുരക്ഷാ പദ്ധതിയുടെ പുതുക്കിയ രൂപമാണിത്. ആശുപത്രി വാസത്തിനു മുമ്പും ശേഷവുമുള്ള ചെലവുകൾ, ശസ്ത്ര ക്രിയാ ചെലവുകൾ എന്നിവയെല്ലാം പദ്ധതിക്കു കീഴിൽ സൗജന്യമായി ലഭിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി.
ഓൺലൈനായി രജിസ്റ്റര്‍ ചെയ്യാം
ആയുഷ്മാൻ ഭാരത് യോജന പദ്ധതിക്ക് കീഴിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഓൺലൈനായി രജിസ്റ്റര്‍ ചെയ്യാനാകും. ഇതിന് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. www.mera.pmjay.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യണം.ഹോം പേജിൽ മൊബൈൽ നമ്പർ നൽകുക. കാപ്ച കോഡ് നൽകുക. ജനറേറ്റ് ഒടിപി എന്നതിൽ ക്ലിക്കുചെയ്യുക. മൊബൈലിൽ വരുന്ന OTP നമ്പർ ഉപയോഗിച്ച് വെബ്‌സൈറ്റ് പരിശോധിക്കാം.
ആര്‍ക്കൊക്കെ ഇൻഷുറൻസ് ലഭിക്കും?
പദ്ധതിക്ക് കീഴിൽ വരുമാനം കുറഞ്ഞവര്‍ക്കാണ് ഇൻഷുറൻസ് സംരക്ഷണം ലഭിക്കുക . 2011 സെൻസസ് പ്രകാരംസര്‍ക്കാര്‍ ജോലിക്കാര്‍ക്കും അഞ്ച് ഏക്കര്‍ ഭൂമിയുള്ളവര്‍ക്കും ഒന്നും സഹായം ലഭിക്കില്ല. അതുപോലെ ഇരുചക്ര വാഹനങ്ങളോ, കാറോ ഉണ്ടെങ്കിലും സഹായം ലഭിക്കില്ല. വലിയ ഫിഷിങ് ബോട്ട് ഉടമകൾ, 50,000 രൂപ ക്രെഡിറ്റ് ലിമിറ്റോഡ് കൂടിയ കിസാൻ കാര്‍ഡുകൾ ഉള്ളവര്‍ എന്നിവര്‍ക്കും സഹായം ലഭിക്കില്ല . പ്രതിമാസ വരുമാനം 10,000 രൂപയിൽ കൂടാൻ പാടില്ല.
റേഷൻ കാര്‍ഡ് പരിശോധിക്കാം
റേഷൻ കാര്‍ഡിൽ PMJAY,KASP,RSBY,CHIS plus എന്നിവയിൽ ഏതെങ്കിലും സീൽ ഉണ്ടെങ്കിലും പദ്ധതിയിൽ അംഗമായിരിക്കും. മഞ്ഞ് ,പിങ്ക് കാർഡുകാർക്ക് ഒട്ടുമിക്ക പേർക്കും ഈ ആനുകൂല്യം ഉണ്ട് . നീല , വെള്ള കാർഡുകൾ APL കാർഡായതിനാൽ സാധ്യത കുറവാണ്. സീൽ ഇല്ലാത്തവര്‍ക്കും അംഗമാണോ എന്ന് പരിശോധിക്കാം.
അര്‍ഹത പരിശോധിക്കാം
വെബ് സൈറ്റിൽ പേര് രജിസ്റ്റര്‍ ചെയ്ത ശേഷം റേഷൻ കാർഡ് വിവരങ്ങളോ മൊബൈൽ നമ്പറോ നൽകി ഈ സ്കീമിൻെറ പ്രയോജനത്തിന് അര്‍ഹനാണോ എന്ന് പരിശോധിക്കാനുമാകും. കുടുംബാംഗങ്ങളുടെ പേര്, പിൻനമ്പര്‍ എന്നിവ സേര്‍ച്ച് ചെയ്തും പദ്ധതിക്ക് അര്‍ഹനാണോ എന്നറിയാം. അച്ഛൻെറയും, അമ്മയുടെയും പേരും, പങ്കാളിയുടെ വിവരങ്ങളും ഒക്കെ ലഭ്യമാകും. 14555 എന്ന നമ്പറിലും ബന്ധപ്പെടാം. ആരോഗ്യമിത്ര കേന്ദ്രങ്ങൾ വഴിയും അര്‍ഹത പരിശോധിക്കാം.
റേഷൻ കാര്‍ഡ് പരിശോധിക്കാം
മഞ്ഞ ,പിങ്ക് റേഷൻകാര്‍ഡുടമകൾക്ക് ഒട്ടുമിക്ക പേർക്കും ഈ ആനുകൂല്യം ഉണ്ട്. റേഷൻ കാര്‍ഡിൽ PMJAY,KASP,RSBY,CHIS plus എന്നിങ്ങനെ ഏതെങ്കിലും സീൽ ഉണ്ടെങ്കിൽ പദ്ധതി പ്രകാരം അര്‍ഹതയുണ്ട് നീല , വെള്ള കാർഡുകൾ ഉയര്‍ന്ന കാർഡായതിനാൽ സാധ്യത കുറവാണ് . നിങ്ങളുടെ കാർഡിൽ സീലു വിട്ടുപോയതാണെങ്കിൽ അര്‍ഹത പരിശോധിക്കാൻ താലൂക്കാശുപത്രികളുമായും ബന്ധപ്പെടാം. വരുമാനത്തിൻെറ അടിസ്ഥാനത്തിൽ സര്‍ക്കാര്‍ തന്നെയാണ് അര്‍ഹരെ തെരഞ്ഞെടുക്കുന്നത്.
Share your comments