1. News

സുഹൃത്തുക്കൾ അപൂർവ പച്ചക്കറികൾ കൃഷി ചെയ്ത് സമ്പാദിക്കുന്നത് ലക്ഷങ്ങൾ

ജമ്മു & കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള രണ്ട് സുഹൃത്തുക്കളാണ് കൂൺ, പച്ചക്കറി കൃഷി എന്നിവയിൽ നിന്ന് 5 ലക്ഷം ​സമ്പാദിക്കുന്നത്, ജൈവ രീതികൾ ഉപയോഗിച്ച് സ്വന്തം വസ്തുവിലാണ് അപൂർവവും ഔഷധ മൂല്യമുള്ളതുമായ പച്ചക്കറികൾ വളർത്തുന്നത്.

Saranya Sasidharan
Man with mushrooms in hand
Man with mushrooms in hand

ജമ്മു & കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള രണ്ട് സുഹൃത്തുക്കളാണ് കൂൺ, പച്ചക്കറി കൃഷി എന്നിവയിൽ നിന്ന് 5 ലക്ഷം ​സമ്പാദിക്കുന്നത്, ജൈവ രീതികൾ ഉപയോഗിച്ച് സ്വന്തം വസ്തുവിലാണ് അപൂർവവും ഔഷധ മൂല്യമുള്ളതുമായ പച്ചക്കറികൾ വളർത്തുന്നത്. ഷോപ്പിയാനിലെ നാഡിഗാം ഗ്രാമത്തിലെ താമസക്കാരായ ജഹാംഗീർ അഹമ്മദ് മാലിക്കും (40) കൂട്ടാളി ഉമർ യാസിനും (35) 2020 അവസാനത്തോടെ ആപ്പിൾ തോട്ടങ്ങൾ പരിപാലിക്കുന്നതിനൊപ്പം പച്ചക്കറികളും ഉത്പാദിപ്പിക്കാൻ തുടങ്ങിയത്

​ഹോർട്ടികൾച്ചറൽ ഭൂമിയുടെ ഉടമയായ മാലിക്, ജില്ലയിലെ പഴവർഗങ്ങളുടെ ഉൽപാദനത്തിൽ വൻതോതിലുള്ള വർധനവുണ്ടായതിനാൽ ഈ മേഖലയിലെ പച്ചക്കറി കൃഷി താരതമ്യേന കുറഞ്ഞു എന്ന് കരുതിയാണ് തങ്ങൾ ഈ ആശയം കൊണ്ടുവന്നതെന്ന് പറഞ്ഞു.
"ഞങ്ങൾ ആദ്യം ജൈവ രീതികൾ ഉപയോഗിച്ച് ചില പച്ചക്കറികൾ കൃഷി ചെയ്യാൻ തുടങ്ങി, കൃഷി വകുപ്പ് ഞങ്ങൾക്ക് പച്ചക്കറി വിത്തുകൾ നൽകി," മാലിക് വിശദീകരിച്ചു. മറ്റ് സഹോദരന്മാരിൽ നിന്ന് വേറിട്ട് താമസിക്കുന്ന മാലിക് താൻ സയൻസ് ബിരുദധാരിയാണെന്ന് അവകാശപ്പെടുന്നു.

ബ്രോക്കോളി, ചെറി തക്കാളി, തണ്ണിമത്തൻ, സ്വീറ്റ് കോൺ, റെഡ് കാബേജ്, മറ്റ് ഔഷധ ഗുണമുള്ള പച്ചക്കറികളും കൂണുകളും തങ്ങൾ കൃഷി ചെയ്യുന്നുണ്ടെന്ന് ഉമർ യാസിൻ പറഞ്ഞു. അവരുടെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന്, ജൈവ പച്ചക്കറികൾ കൃഷി ചെയ്യുക എന്നതായിരുന്നു, കാരണം മാർക്കറ്റിൽ വിൽക്കുന്ന മിക്കവയും ധാരാളം രാസ കീടനാശിനികളും മറ്റും ഉപയോഗിച്ചാണ് കൃഷി ചെയ്തിരുന്നത്.
"ഞങ്ങളുടെ ഭൂരിഭാഗം ഉൽപ്പന്നങ്ങളിലും ജൈവ വളങ്ങൾ മാത്രം ഉപയോഗിച്ച് ആണ് ഞങ്ങൾ പച്ചക്കറികൾ വളർത്തുന്നുവെന്ന് ഞങ്ങൾ ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകുന്നു," അദ്ദേഹം പറയുന്നു, ഉയർന്ന സാന്ദ്രതയുള്ള ആപ്പിൾ മരങ്ങൾക്കിടയിലുള്ള മണ്ണിലാണ് ചില പച്ചക്കറികൾ വളരുന്നത്.

പച്ചക്കറി, കൂൺ ബിസിനസിന് പുറമെ തനിക്ക് ഒരു ഡയറി ഫാമും ഉണ്ടെന്ന് മാലിക് പറഞ്ഞു. “ഞങ്ങൾ ഡയറി ഫാമിലെ ചാണകത്തിൽ നിന്ന് മണ്ണിര കമ്പോസ്റ്റ് ഉത്പാദിപ്പിച്ച് പച്ചക്കറികൾക്ക് ഉപയോഗിക്കുന്നു, കമ്പോസ്റ്റിന്റെ ഒരു ഭാഗം ഞങ്ങൾ മാർക്കറ്റിൽ വിൽക്കുന്നു,” അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയയിൽ പരസ്യം ചെയ്യുന്നതിനാൽ തങ്ങൾക്ക് ധാരാളം ഉപഭോക്താക്കളെ ലഭിക്കുമെന്ന് രണ്ട് സുഹൃത്തുക്കളും അവകാശപ്പെട്ടു. "ഓർഗാനിക് പച്ചക്കറികൾ അസാധാരണമായതിനാൽ ഞങ്ങളുടെ പച്ചക്കറിക്ക് ധാരാളം ആളുകൾ വരാറുണ്ട്. ചില രോഗികൾ മെഡിക്കൽ ആവശ്യങ്ങൾക്കായി ഒന്നോ അതിലധികമോ പച്ചക്കറികൾ വാങ്ങാൻ ഞങ്ങളുടെ അടുത്തേക്ക് വരുന്നു. ഞങ്ങളുടെ പച്ചക്കറികളും തൈകളും, കൂണുകളും, വിൽക്കാൻ ഷോപ്പിയാൻ മണ്ടിയിലെ ചെറിയ സെക്രട്ടേറിയറ്റിന് സമീപം ഞങ്ങൾക്ക് ഒരു സ്ഥലം അനുവദിച്ചിരിക്കുന്നു. " യാസിൻ വിശദീകരിച്ചു.
ഈ രംഗത്തെ തങ്ങളുടെ ആദ്യ വർഷമാണെങ്കിലും, തങ്ങൾ ഇതിനകം അഞ്ച് ലക്ഷം രൂപ ലാഭം നേടിയിട്ടുണ്ടെന്ന് മാലിക് അവകാശപ്പെടുന്നു.
പച്ചക്കറികൾ അവരുടെ സ്വന്തം വസ്തുവിലാണ് കൃഷി ചെയ്യുന്നത്. 

ബന്ധപ്പെട്ട വാർത്തകൾ

കഞ്ചാവ് കൃഷി: ആർക്ക്, എങ്ങനെ, എപ്പോൾ കൃഷി ചെയ്യാം? വിശദ വിവരങ്ങൾ

നെല്ലിക്ക കൃഷി അറിയേണ്ടതെല്ലാം മധുരിക്കും നെല്ലിക്ക.

English Summary: Friends earn millions by growing rare vegetables

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds