കൃഷി വകുപ്പ് നടപ്പിലാക്കുന്ന പഴം പച്ചക്കറികള്‍ക്ക് അടിസ്ഥാനവില പദ്ധതിയ്ക്കുള്ള കര്‍ഷക രജിസ്‌ട്രേഷന്‍ നവംബര്‍ 30 ന് അവസാനിക്കും. നിലവില്‍ നേന്ത്രന്‍, മരച്ചീനി, പാവല്‍, പടവലം, കുമ്പളം, വെള്ളരി, വള്ളിപ്പയര്‍, തക്കാളി, വെണ്ട, പൈനാപ്പിള്‍ തുടങ്ങി 16 ഓളം വിളകള്‍ കൃഷി ചെയ്തിട്ടുള്ള കര്‍ഷകരാണ് 30ന് മുമ്പ് കൃഷിവകുപ്പിന്റെ എ ഐ എം എസ് (AIMS) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.
രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ രജിസ്‌ട്രേഷന്‍ ഐഡി സഹിതം കൃഷിവകുപ്പിന്റെ നോട്ടിഫൈ ചെയ്തിട്ടുള്ള മാര്‍ക്കറ്റുകളില്‍ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്താല്‍ മാത്രമാണ് പദ്ധതി പ്രകാരമുള്ള ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.
സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അടിസ്ഥാന വിലയേക്കാള്‍ വിപണി വിലയില്‍ ഇടിവ് ഉണ്ടാകുന്ന സാഹചര്യത്തില്‍ അടിസ്ഥാന വിലയും വിപണി വിലയും തമ്മിലുള്ള വ്യത്യാസമാണ് കര്‍ഷകന് ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്. കൃഷി വകുപ്പ് തദ്ദേശ ഭരണവകുപ്പ് സഹകരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
Share your comments