<
  1. News

FSSAI - ദക്ഷിണ മേഖല കാര്യാലയം എറണാകുളത്ത് മില്ലറ്റ് മേള സംഘടിപ്പിച്ചു

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ - ദക്ഷിണ മേഖല കാര്യാലയം (FSSAI-Southern Region), കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ്റെ സഹകരണത്തോടെ എറണാകുളം ടൗൺ ഹാളിൽ “ഈറ്റ് റൈറ്റ് മില്ലറ്റ് മേള (Eat Right Millet Mela)” സംഘടിപ്പിച്ചു.

Meera Sandeep
FSSAI - ദക്ഷിണ മേഖല കാര്യാലയം എറണാകുളത്ത്  മില്ലറ്റ് മേള സംഘടിപ്പിച്ചു
FSSAI - ദക്ഷിണ മേഖല കാര്യാലയം എറണാകുളത്ത് മില്ലറ്റ് മേള സംഘടിപ്പിച്ചു

തിരുവനന്തപുരം: ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ - ദക്ഷിണ മേഖല കാര്യാലയം (FSSAI-Southern Region), കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ്റെ സഹകരണത്തോടെ  എറണാകുളം ടൗൺ ഹാളിൽ  “ഈറ്റ് റൈറ്റ് മില്ലറ്റ് മേള (Eat Right Millet Mela)” സംഘടിപ്പിച്ചു.

കേരള ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ശ്രീ വി ആർ വിനോദ് ഐ എ എസ്, അദ്ധ്യക്ഷത വഹിച്ച ചടങ്ങ്  മേയർ അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ശ്രീമതി ജെയ്ൻ കെ നതാനിയേൽ ഐആർ എസ് , ചീഫ് കമ്മീഷണർ, സിജിഎസ്ടി & കസ്റ്റംസ്, ശ്രീ ജയദീപ് പി ഐആർഎസ്,  കസ്റ്റംസ് കമ്മീഷണർ, ഡോ. സനു ജേക്കബ്, ഡയറക്ടർ -നാഷണൽ ഫുഡ് ലബോറട്ടറി, ചെന്നൈ,  സെലിബ്രിറ്റി ഷെഫ് ശ്രീ സുരേഷ് പിള്ള തുടങ്ങിയവർ സംബന്ധിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: മുട്ടയെക്കാള്‍ പ്രോട്ടീനുള്ള ഈ ഭക്ഷണങ്ങളെ പരിചയപ്പെടാം

പരിസ്ഥിതി സൗഹൃദവും  സൂക്ഷ്മപോഷകങ്ങളുടെ കലവറയുമായ ചെറുധാന്യങ്ങളുടെ (Millets) കൃഷിയും ഉപഭോഗവും  ജനങ്ങൾക്കിടയിൽ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി വിശിഷ്ടാതിഥികൾ സംസാരിച്ചു.

കേന്ദ്ര-സംസ്ഥാന  സ്ഥാപനങ്ങളുടെ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ- അധ്യാപകർ, കർഷകർ, മില്ലറ്റ് സംരംഭകർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

സമാപന ചടങ്ങ് കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി ആർ റെനീഷ് ഉദ്ഘാടനം ചെയ്തു. മേളയുടെ ഭാഗമായി നടന്ന വാക്കത്തോൺ, വിവിധ മത്സരങ്ങൾ, വിദഗ്ധർ നയിച്ച സെമിനാറുകൾ, മില്ലറ്റ് പ്രദർശന വിപണന സ്റ്റാളുകൾ, ഗാനസന്ധ്യ എന്നിവ വമ്പിച്ച ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

English Summary: FSSAI - South Region Office Organized Millet Mela at Ernakulam

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds