1. Health & Herbs

മുട്ടയെക്കാള്‍ പ്രോട്ടീനുള്ള ഈ ഭക്ഷണങ്ങളെ പരിചയപ്പെടാം

നോൺവെജ് കഴിക്കാത്തവർക്കും അതുപോലെ ദൈവീക കാര്യങ്ങളിൽ ഏർപ്പെടുന്നതിനായി ചിലർ പ്രത്യേക ദിവസങ്ങളിൽ മുട്ട വർജിക്കുന്നവരുമുണ്ട്. ഇങ്ങനെയുള്ളവർക്ക് ഉപയോഗപ്രദമാകുന്ന ചില ഭക്ഷണപദാർത്ഥങ്ങൾ അതായത് മുട്ടയല്ലാതെ പ്രോട്ടീൻ സമ്പുഷ്ടമായ മറ്റ് ചില ഭക്ഷണങ്ങളെ കുറിച്ചാണ് പങ്ക് വയ്ക്കുന്നത്.

Meera Sandeep
Egg
Egg

മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്ന വസ്‌തുത നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്.  എന്നാൽ നോൺവെജ് കഴിക്കാത്തവർക്കും അതുപോലെ ദൈവീക കാര്യങ്ങളിൽ ഏർപ്പെടുന്നതിനായി ചിലർ  പ്രത്യേക ദിവസങ്ങളിൽ മുട്ട വർജിക്കുന്നവരുമുണ്ട്. ഇങ്ങനെയുള്ളവർക്ക് ഉപയോഗപ്രദമാകുന്ന ചില ഭക്ഷണപദാർത്ഥങ്ങൾ അതായത് മുട്ടയല്ലാതെ പ്രോട്ടീൻ സമ്പുഷ്ടമായ മറ്റ് ചില ഭക്ഷണങ്ങളെ കുറിച്ചാണ് പങ്ക് വയ്ക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ചെടികൾക്ക് മുട്ട കഷായം

- 30 ഗ്രാം മത്തങ്ങക്കുരുവിൽ 8.5 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഫൈബർ, സിങ്ക്, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, സെലിനിയം എന്നിവയുടെ മികച്ച ഉറവിടമാണ് മത്തങ്ങക്കുരു. മത്തങ്ങക്കുരു കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

- അര കപ്പ് പയറിൽ 8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പയറുകളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും നാരുകളും വയറ് എപ്പോഴും നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുന്നു. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും അൽപം പയർവർഗങ്ങൾ കൂടി ഉൾപ്പെടുത്താവുന്നതാണ്.

- പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്ന കടല ഭാരം കുറയ്ക്കാൻ മികച്ച ഭക്ഷണമായി കണക്കാക്കുന്നു. അരക്കപ്പ് കടലയിൽ എട്ട് ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ, ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന കൊഴുപ്പ് എന്നിവ കടലയിലുണ്ട്.

- ആൽമണ്ട് ബട്ടറിൽ മഗ്നീഷ്യം, വൈറ്റമിന്‍ ഇ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായകമായ സെലിനീയം ആൽമണ്ട് ബട്ടറിൽ ധാരാളമുണ്ട്. ആൽമണ്ട് ബട്ടർ ബ്രഡിന്റെയോ പഴങ്ങളുടെയോ പുറത്തു പുരട്ടി കഴിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഡയറ്റില്‍ സോയബീന്‍ ഉള്‍പ്പെടുത്തണമെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഓഫ് ഇന്ത്യFood Safety and Standards of India

- പ്രോട്ടീന്റെ മികച്ച ഉറവിടമാണ് സോയബീൻ. ഒരു കപ്പ് സോയാബീനിൽ 29 ഗ്രാം പ്രോട്ടീൻ ഉണ്ടെന്ന് പറയപ്പെടുന്നു. വിവിധ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് സോയബീൻ. പതിവായി സോയാബീൻ കഴിക്കുന്നത് ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കുകയും പ്രോസ്റ്റേറ്റ്, സ്തനാർബുദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Check out these food that have more protein than eggs

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds