നോർക്ക റൂട്സുമായി ചേർന്ന് മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ
ആധുനിക മാംസ വിൽപനശാല, ആടു-മാടു വളർത്തൽ, കിടാരി വളർത്തൽ, മാംസവിൽപനശാലയോടു കൂടിയ ഭക്ഷണശാല തുടങ്ങിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് തിരികെയെത്തിയ പ്രവാസികൾക്കു സഹായം.
നോർക്കയുടെ സഹകരണത്തോടെ കൂത്താട്ടുകുളം ഇടയാറിലുള്ള മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യയാണു പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 30 ലക്ഷം രൂപ വരെ 15% മൂലധന സബ്സിഡിയോടെ വാണിജ്യബാങ്കുകളിൽനിന്നു വായ്പ ലഭിക്കും.
കൃത്യമായി തിരിച്ചടയ്ക്കുന്നവർക്കു നാലു വർഷത്തേക്കു മൂന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും. നോർക്ക വെബ്സൈറ്റ് വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷ റജിസ്ട്രർ
ചെയ്യാം. അപേക്ഷിക്കുമ്പോൾ പദ്ധതി എന്ന ഭാഗത്ത് എംപിഐ എന്ന് രേഖപ്പെടുത്തണം.
എന്തൊക്കെ രേഖകൾ വേണം?
പാസ്‌പോർട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകൻെറ ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. കൂടാതെ രണ്ടുവർഷം വിദേശത്ത് ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന പാസ്‌പോർട്ട്,റേഷൻ കാർഡ്, ആധാർ,പാൻ കാർഡുകൾ എന്നിവയുടെ പകർപ്പുകളും, മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോയും അപേക്ഷയോടൊപ്പം നൽകണം.
MEAT PRODUCTS OF INDIA LTD
Edayar P. O, Koothattukulam,Ernakulam Dist, Kerala,India 686662
Tel: 8281110007,9446471333, 0471-2323464
email: mpiedayar@gmail.com, mpisrotvm@gmail.com
വിശദവിവരങ്ങൾക്കു നോർക്ക വെബ്സൈറ്റ് കാണുക. https://norkaroots.org/ndprem
Share your comments