ആശ്വസം അവസാനിച്ചു. കേരളത്തിൽ മാസാവസാനം എത്തിയപ്പോൾ സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കൂടിയത്. നിലവിൽ ഒരു പവൻ സ്വർണത്തിന് 44,680 രൂപയും, ഗ്രാമിന് 5,585 രൂപയുമാണ് വില.
കൂടുതൽ വാർത്തകൾ: 2,000 രൂപ നോട്ട് മാറാൻ സ്വർണം വാങ്ങാം; തിരിച്ചറിയൽ രേഖകളില്ലാതെ എത്ര പവൻ കിട്ടും?
തുടർച്ചയായി 3 ദിവസം സ്വർണവിലയിൽ മാറ്റമൊന്നും ഇല്ലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം വില കുറഞ്ഞിരുന്നു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,545 രൂപയും, പവന് 80 രൂപ കുറഞ്ഞ് 44,360 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.
താഴ്ന്ന നിലയിൽ തുടർന്ന സ്വർണ വ്യാപാരമാണ് ഇന്ന് വർധിച്ചത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് ഇന്നത്തെ സ്വർണ വില വർധനവിന് കാരണമായത്. അതേസമയം, ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം എത്തിയ മാസമാണ് കടന്നുപോകുന്നത്. മെയ് 5ന് 45,760 രൂപയായാണ് സ്വർണവില ഉയർന്നത്.
Share your comments