നാടന്‍ പശുക്കളെ അടിസ്ഥാനപ്പെടുത്തി കൃഷിയും ഗ്രാമത്തിന്റെ വികസനവും എന്ന ലക്ഷ്യത്തിലൂന്നി കേരളത്തിലെ നാടന്‍ പശു സംരക്ഷകരുടെ കൂട്ടായ്മകള്‍ ചേര്‍ന്ന് 2018 ഏപ്രില്‍ 20, 21, 22 തീയതികളില്‍ 'ഗോമഹിമ-2018' ശില്പശാല പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി എഴുമറ്റൂര്‍ അമൃതധാര ഗോശാലയില്‍ വച്ച് നടത്തുന്നു.
നാടന്‍ പശുവിന്റെ മഹത്വം, പരിപാലനം, പഞ്ചഗവ്യ ഉത്പന്നങ്ങള്‍, ഉത്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനം, കേരളത്തില്‍ ഒരു ഉത്പന്ന ഉത്പാദക വിപണന ശൃംഗല എന്നിവയായിരിക്കും ഈ ശില്പശാലയുടെ ലക്ഷ്യം. ആദ്യം രജിസ്‌ട്രേഷന്‍ ചെയ്യുന്ന 300 പേര്‍ക്കാണ് പങ്കെടുക്കുവാന്‍ അവസരം ലഭിക്കുക.
രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപ (ഭക്ഷണം,താമസം ഉള്‍പ്പെടെ). ശില്പശാലയോടനുബന്ധിച്ച് പ്രഗത്ഭരായ വ്യക്തികള്‍ നയിക്കുന്ന ക്ലാസുകള്‍, പ്രവൃത്തിപരിചയ ക്ലാസുകള്‍, പ്രദര്‍ശനം, സെമിനാറുകള്‍ ഇവ ഉണ്ടാകും.
രജിസ്‌ട്രേഷന്‍ ചെയ്യുവാന്‍ ബന്ധപ്പെടുക :
പി.കെ. ലാല്‍, കപില ഗോശാല
കാഞ്ഞങ്ങാട്, മൊബൈല്‍ ;9447652564
ശ്യാം കുമാര്‍. എസ്. ആര്‍, അമ്പാടി ഗോശാല,
പട്ടാഴി,കൊല്ലം, മൊബൈല്‍ ; 9539802133
Share your comments