പാലക്കാട് റൈസ് പാര്‍ക്കിന് (Rice Park) ഭരണാനുമതിയായി
സംസ്ഥാന വ്യവസായ വകുപ്പിന് കീഴില്‍ പാലക്കാട് ജില്ലയില്‍ സംയോജിത റൈസ് ടെക്‌നോളജി പാര്‍ക്ക്(Integrated rice Technology Park) ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. 42.30 കോടി രൂപ മുതല്‍ മുടക്കില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും(Public-Private participation-PPP) പാര്‍ക്ക് ആരംഭിക്കുക.അരിയും മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളും കേരള എന്ന ബ്രാന്‍ഡിലാവും(KERALA brand) വിപണനത്തിന് എത്തിക്കുക.26 ശതമാനം സര്‍ക്കാര്‍ ഷെയറും ബാക്കി കര്‍ഷകര്‍, അഗ്രികള്‍ച്ചറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍(Agricultural Cooperative Societies), വ്യക്തികള്‍ എന്നിവരുടെ ഷെയറായിരിക്കും.
പാലക്കാട് റൈസ് പാര്‍ക്കിന് (Rice Park) ഭരണാനുമതിയായി
സംസ്ഥാന വ്യവസായ വകുപ്പിന് കീഴില്‍ പാലക്കാട് ജില്ലയില്‍ സംയോജിത റൈസ് ടെക്‌നോളജി പാര്‍ക്ക്(Integrated rice Technology Park) ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. 42.30 കോടി രൂപ മുതല്‍ മുടക്കില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും(Public-Private Participation- PPP) പാര്‍ക്ക് ആരംഭിക്കുക. കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ ആരംഭിക്കുന്ന പാര്‍ക്കില്‍ അരി ഉപയോഗിച്ചുള്ള മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളാകും നിര്‍മ്മിക്കുക. നെല്‍ കൃഷി പരിപോഷിപ്പിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും എന്ന് വ്യവസായ വകുപ്പു മന്ത്രി ഇ.പി.ജയരാജന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
തൃശൂരും ആലപ്പുഴയിലും പാര്‍ക്കുകള്‍
തൃശൂരും പാലക്കാടും റൈസ് പാര്‍ക്കുകള്‍ക്കുളള കല്ലിടീല്‍ ഒരു വര്‍ഷം മുന്നെ 2019 മാര്‍ച്ച് ഒന്നിന് മന്ത്രി ഇ.പി.ജയരാജന്‍ നിര്‍വ്വഹിച്ചിരുന്നു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കിലെ മുളക്കുഴയിലാണ് മറ്റൊരു പാര്‍ക്ക് വരുന്നത്. കിറ്റ്‌കോ(KITCO) തയ്യാറാക്കുന്ന പദ്ധതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കിന്‍ഫ്രയാണ് (KINFRA) ഭൂമി ഏറ്റെടുക്കുക. വ്യവസായ വകുപ്പ് ഇതിനായി ഒരു നോഡല്‍ ഓഫീസറെയും നിയമിച്ചിരുന്നു. ഇപ്പോള്‍ കുട്ടനാട്ടെ നെല്ല് മറ്റ് ജില്ലകളിലും തമിഴ് നാട്ടിലുമുള്ള മില്ലുകളിലാണ് പ്രോസസ് ചെയ്യുന്നത്. തൃശൂരില്‍ ജില്ലാ പഞ്ചായത്തിന്റെ 15 ഏക്കര്‍ വരുന്ന ചേലക്കര ഫാമിലാണ് പാര്‍ക്ക് തയ്യാറാക്കുന്നത്. 2019-20 സാമ്പത്തിക വര്‍ഷം 20 കോടി രൂപയായിരുന്നു ഇതിനായി ബജറ്റില്‍ വകയിരുത്തിയിരുന്നത്. അരിയും മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളും കേരള എന്ന ബ്രാന്‍ഡിലാവും(KERALA brand) വിപണനത്തിന് എത്തിക്കുക
പബ്ലിക്-പ്രൈവറ്റ് പങ്കാളിത്തം
26 ശതമാനം സര്‍ക്കാര്‍ ഷെയറും ബാക്കി കര്‍ഷകര്‍, അഗ്രികള്‍ച്ചറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍(Agricultural Cooperative Societies), വ്യക്തികള്‍ എന്നിവരുടെ ഷെയറായിരിക്കും. കേരള ഇന്‍സ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പമെന്റ് കോര്‍പ്പറേഷനാണ്(Kerala Industrial Infrastructure Development Corporation) മാസ്റ്റര്‍ പ്ലാന്‍(DPC) തയ്യാറാക്കിയത്. ഓരോ പദ്ധതിക്കും 25 കോടി എന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാലിപ്പോള്‍ പാലക്കാട് പാര്‍ക്കിന് 42.30 കോടി അനുവദിച്ചിരിക്കയാണ്. ഇവിടെ അരിക്ക് പുറമെ കൂടുതല്‍ പ്രാധാന്യം നല്‍കുക തവിടെണ്ണയ്ക്കാവും.
മേല്‍നോട്ടത്തിന് സര്‍ക്കാര്‍ സമിതി
വ്യവസായം,കൃഷി, ഭക്ഷ്യ-സിവില്‍ സപ്ലൈസ് എന്നീ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍,ആസൂത്രണ വകുപ്പിലെ വ്യവസായം,കൃഷി എന്നിവയുടെ ചുമതലയുള്ള അംഗങ്ങള്‍, കാര്‍ഷിക സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ കെ.പി.സുധീര്‍, കേരള ഇലക്ട്രിക്കല്‍ ആന്റ് അലീഡ് എന്‍ജിനീയറിംഗ് കോര്‍പ്പറേഷന്‍(Kerala Electrical&Allied Engineering Corporation) മാനേജിംഗ് ഡയറക്ടര്‍(Managing director) എന്നിവരാണ് മേല്‍നോട്ട സമിതിയിലെ അംഗങ്ങള്‍.
English Summary: Governement given administrative sanction for integrated rice park at kanjikode,palakkad,kerala
Share your comments