പഞ്ചസാര മില്ലുകള്‍ നല്‍കേണ്ട കരിമ്പിൻറെ ന്യായവും ലാഭകരവുമായ വില (എഫ്ആര്‍പി) നിര്‍ണ്ണയത്തിന്, 2021-22 പഞ്ചസാര സീസണില്‍ ഗവണ്‍മെൻറ് അംഗീകാരം നൽകി.
കരിമ്പ് കര്‍ഷകര്‍ക്ക് ക്വിന്റലിന് 290 രൂപ എന്ന നിലയില്‍ ഏറ്റവും ഉയര്‍ന്ന എഫ്ആര്‍പിയാണ് ലഭിക്കുക. ഇതുമൂലം 5 കോടി കരിമ്പ് കര്‍ഷകര്‍ക്കും അവരുടെ ആശ്രിതര്‍ക്കും, പഞ്ചസാര മില്ലുകളില്‍ ജോലി ചെയ്യുന്ന 5 ലക്ഷം തൊഴിലാളികള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രയോജനപ്പെടും.
കരിമ്പിൻറെ ഉല്‍പ്പാദനച്ചെലവ് ക്വിന്റലിന് 155 രൂപയാണ്. 10 ശതമാനം റിക്കവറി നിരക്കില്‍ ക്വിന്റലിന് 290 രൂപയുടെ ഈ എഫ്ആര്‍പി ഉല്‍പാദനച്ചെലവിനേക്കാള്‍ 87.1% കൂടുതലാണ്. അതിലൂടെ കര്‍ഷകര്‍ക്ക് അവരുടെ വിലയേക്കാള്‍ 50% അധിക വരുമാനം ലഭിക്കും.
ഈ പഞ്ചസാര സീസണ്‍ 2020-21ല്‍ 91,000 കോടി രൂപ വിലമതിക്കുന്ന ഏകദേശം 2976 ലക്ഷം ടണ്‍ കരിമ്പ് പഞ്ചസാര മില്ലുകള്‍ വാങ്ങിയിരുന്നു. ഇത് എക്കാലത്തേയും ഉയര്‍ന്ന നിലയിലാണ്. ഏറ്റവും ഉയര്‍ന്ന താങ്ങുവിലയില്‍ നെല്ലിനുപിന്നില്‍ ഇത് രണ്ടാം സ്ഥാനത്തുനില്‍ക്കുന്നു.
ഇനിയുള്ള 2021-22 പഞ്ചസാര സീസണില്‍ കരിമ്പിന്റെ ഉല്‍പാദനത്തില്‍ പ്രതീക്ഷിച്ച വര്‍ദ്ധനയുണ്ടാകുകയാണെങ്കില്‍, പഞ്ചസാര മില്ലുകള്‍ ഏകദേശം 3,088 ലക്ഷം ടണ്‍ കരിമ്പ് വാങ്ങാന്‍ സാധ്യതയുണ്ട്. കരിമ്പ് കര്‍ഷകര്‍ക്കു മൊത്തം നല്‍കുന്ന തുക ഏകദേശം 1,00,000 കോടി രൂപയാണ്. കര്‍ഷക സൗഹൃദ നടപടികളിലൂടെ കരിമ്പ് കര്‍ഷകര്‍ക്ക് അവരുടെ കുടിശ്ശിക യഥാസമയം ലഭിക്കുന്നുണ്ടെന്ന് ഗവണ്‍മെന്റ് ഉറപ്പാക്കും.
2021-22 പഞ്ചസാര സീസണില്‍ പഞ്ചസാര മില്ലുകള്‍ കര്‍ഷകരില്‍ നിന്ന് കരിമ്പ് വാങ്ങുന്നതിന് എഫ്ആര്‍പി ബാധകമാണ് (2021 ഒക്ടോബര്‍ 1 മുതല്‍ ബാധകം). കര്‍ഷകത്തൊഴിലാളികളും ഗതാഗതവും ഉള്‍പ്പെടെ വിവിധ അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കൂടാതെ, അഞ്ചുകോടി കരിമ്പ് കര്‍ഷകരുടെയും അവരുടെ ആശ്രിതരുടെയും പഞ്ചസാര മില്ലുകളില്‍ നേരിട്ട് ജോലി ചെയ്യുന്ന 5 ലക്ഷത്തോളം തൊഴിലാളികളുടെയും ഉപജീവനത്തെ ബാധിക്കുന്ന ഒരു പ്രധാന കാര്‍ഷിക അധിഷ്ഠിത മേഖലയാണ് പഞ്ചസാര മേഖല.
കരിമ്പ് കൃഷിയിലൂടെ വിജയം കൊയ്യുന്ന കർഷകർ
മഞ്ഞപ്പിത്തം തടയാന്‍ കരിമ്പിന്‍ ജ്യൂസ്
മറയൂരിലെ കരിമ്പ് കര്‍ഷകര്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍
Share your comments