എംഎസ്എംഇകൾ (Micro, Small and Medium Enterprises). വഴി 50,000 കോടിയുടെ ഓഹരി നിക്ഷേപത്തിനുള്ള തീരുമാനവും മന്ത്രിസഭ അംഗീകരിച്ചതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കാന് ആസ്തി വികസന ഫണ്ട് രൂപവത്കരിക്കും. കഴിഞ്ഞയാഴ്ചയിലെ ജിഡിപി ഡാറ്റ അനുസരിച്ച് 11 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാനിരിക്കായ 3.5 ശതമാനത്തിലേക്കാണ് താഴ്ന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ചെറുകിട ഇടത്തരം മേഖലകള്ക്ക് പുനരുജ്ജീവനം നല്കുക എന്ന ലക്ഷ്യത്തോടെ ആത്മനിര്ഭര് ഭാരതിന്റെ ഭാഗമായുള്ള 20,000 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്.
കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങളും യോഗം കൈക്കൊണ്ടു.ഗ്രാമ പ്രദേശങ്ങൾക്കു മുൻഗണന നൽകിയിട്ടുണ്ട്. 14 ഖാരിഫ് വിളകൾക്കുള്ള താങ്ങുവില 50-83 ശതമാനം വർധിപ്പിക്കാനാണ് തീരുമാനം. നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 53 രൂപ വർധിപ്പിച്ച് 1,868 രൂപയായി ഉയർത്തി. പരുത്തിയുടെ താങ്ങുവില 260 രൂപ വർധിപ്പിച്ച് ക്വിന്റലിന് 5,515 രൂപയായും ഉയർത്തി. കാര്‍ഷിക ലോണുകള്‍ അടയ്ക്കാനുള്ള സമയപരിധി ഉയര്‍ത്തി നല്‍കും.വഴിയോരക്കച്ചവടക്കാര്‍ക്ക് ഏഴ് ശതമാനം നിരക്കില്‍ വായ്പ നല്‍കും
ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ നിര്‍വചനത്തില്‍ ഭേദഗതി വരുത്തിയത് 2006-ലെ എം.എസ്.എം.ഇ.നിയമ ഭേദഗതി വഴിയാണ്. 50 കോടിയുടെ നിക്ഷേപവും 250 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ എം.എസ്.എം.ഇ.യുടെ പരിധിയില്‍ വരുത്തുന്നതാണ് ഭേദഗതി. ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള ആസ്തി വികസന ഫണ്ട് പ്രകാരമുള്ള 20,000 കോടിയുടെ വായ്പ പദ്ധതിയിലൂടെ രണ്ടു ലക്ഷം പേര്‍ക്ക് ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ക്ഷീരകര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം
Share your comments