പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന യുടെ കീഴിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയതാണ് പ്രധാനമന്ത്രി ജൻ ധൻ യോജന (PMJDY). ഈ സ്കീമിന് കീഴിൽ വനിതാ അക്കൗണ്ട് ഉടമകൾക്കാണ് സാമ്പത്തിക സഹായം നൽകുന്നത്.
ഇപ്പോൾ, PMJDY സ്ത്രീ ഗുണഭോക്താക്കൾക്ക് ദീപാവലിക്ക് മുമ്പ് ഒരു പ്രത്യേക സമ്മാനം ലഭിക്കും. 1500 രൂപ വീണ്ടും കേന്ദ്രസർക്കാർ ജൻ ധൻ വനിതാ അക്കൗണ്ട് ഉടമകളുടെ അക്കൗണ്ടുകളിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ദരിദ്രരും ദുർബലരുമായ കുടുംബാംഗങ്ങൾക്കായി മോദി സർക്കാർ മൂന്നാമത്തെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചേക്കും.
പ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജന (PMGKY)) പ്രകാരം ധനസഹായവും ഭക്ഷ്യധാന്യവും സർക്കാർ വീണ്ടും പ്രഖ്യാപിക്കും. ദരിദ്രരും ദുർബലരുമായ കുടുംബങ്ങളിൽ നിന്നുള്ളവർക്ക് 2021 മാർച്ചോടെ ഈ സൗകര്യം ലഭിക്കും.
3 മാസത്തിനുള്ളിൽ 20 കോടിയിലധികം വനിതാ ജൻ ധൻ അക്കൗണ്ട് ഉടമകളുടെ അക്കൗണ്ടുകളിലേക്കാണ് 1500 രൂപയാണ് സർക്കാർ കൈമാറിയത്.
ജൂൺ വരെ 80 കോടി ദരിദ്ര കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു, ഇത് നവംബർ അവസാനം വരെ നീട്ടിയിരിക്കുന്നു. ദശലക്ഷക്കണക്കിന് ദരിദ്രർക്ക് ഭക്ഷ്യധാന്യങ്ങൾ നൽകാനുള്ള സൗകര്യം 2021 മാർച്ച് വരെ വർദ്ധിപ്പിച്ചേക്കാം. ഗാരിബ് കല്യാൺ അന്ന യോജന പ്രകാരം ഈ സൗകര്യം നൽകും. ഈ പദ്ധതി പ്രകാരം ദരിദ്ര കുടുംബങ്ങളിലെ ഓരോ അംഗത്തിനും 5 കിലോ ഗോതമ്പ് അല്ലെങ്കിൽ അരി ലഭിക്കും. ഇതിനൊപ്പം ഒരു കിലോഗ്രാം ധാന്യവും നൽകുന്നു.
Jan dhan അക്കൗണ്ട് തുറക്കാൻ ആവശ്യമായ രേഖകൾ:
* KYC ചെയ്യപ്പെട്ട Aadhaar card, passport, driving license
* എന്നിരുന്നാലും, പ്രമാണങ്ങളൊന്നുമില്ലാതെയും നിങ്ങൾക്ക് അക്കൗണ്ട് തുറക്കാൻ കഴിയും. ഇതിനായി, സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോയും (self-attested photograph), ബാങ്ക് ഓഫീസറുടെ മുന്നിൽ വെച്ചുതന്നെയുള്ള ഒപ്പും ആവശ്യമാണ്.
* ഒരു ജന ധൻ അക്കൗണ്ട് തുറക്കുന്നതിന് ഫീസോ ചാർജുകളോ നൽകേണ്ടതില്ലെന്നോർക്കുക.
* 10 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആർക്കും ജൻ ധൻ അക്കൗണ്ട് തുറക്കാൻ കഴിയും.
Jan Dhan അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ
* സ്കീമിൽ അംഗമായവർക്ക് ഓവർ ഡ്രാഫ്റ്റ് സൗകര്യത്തിനൊപ്പം റുപേ ഡെബിറ്റ് കാർഡും (RuPay Debit Card) നൽകുന്നു.
* ഡെബിറ്റ് കാർഡിൽ ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് (accident insurance) സൗജന്യമായി ലഭിക്കുന്നു.
* സർക്കാർ, പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് നേരിട്ട് ഫണ്ടുകൾ കൈമാറാനും കഴിയും.
* 10000 രൂപ വരെ ഓവർ ഡ്രാഫ്റ്റ് സൗകര്യം. ഒരു കുടുംബത്തിന് ഒരു അക്കൗണ്ടിൽ മാത്രമേ ലഭ്യമാകൂ, കുടുംബത്തിലുള്ള വനിതാ അംഗത്തിനാണ് ലഭിക്കുക.
അനുയോജ്യ വാർത്തകൾ പ്രധാൻ മന്ത്രി ജന-ധൻ യോജന - ധനകാര്യ സേവനങ്ങളിലേക്കുള്ള പ്രവേശനം
#krisjijagran #kerala #PMJDY #insurance #centralgovt
Share your comments