കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമർ ഇന്ന് (2020 ഏപ്രിൽ 17) കിസാൻ രഥ് എന്നറിയപ്പെടുന്ന ട്രാൻസ്പോർട്ട് അഗ്രിഗേറ്റർ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി.
ഇത് 5 ലക്ഷം ട്രക്കുകളും 20,000 ട്രാക്ടറുകളും മൊബൈൽ പ്ലാറ്റ്‌ഫോമിൽ കാർഷിക ഉൽപന്നങ്ങൾ ഫാം ഗേറ്റിൽ നിന്ന് വിപണികളിലേക്ക് എത്തിക്കുന്നതിനായി കൊണ്ടുവരും.
കാർഷിക വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു, “ലോക്ക്ഡൗൺ സമയത്ത്, തങ്ങളുടെ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിന് ട്രക്കുകളും ട്രാക്ടറുകളും ബുക്ക് ചെയ്യുന്നത് കർഷകർക്ക് വളരെ ബുദ്ധിമുട്ടാണ്. അതിനാൽ അവരുടെ ചരക്കുകൾ വിപണികളിലേക്കും മറ്റ് മാർക്കറ്റ് യാർഡുകളിലേക്കും കൊണ്ടുവരാൻ ഈ അപ്ലിക്കേഷൻ സഹായിക്കും ”.
ഭക്ഷ്യ പാഴാക്കൽ കുറയുന്നു എന്നതിന് ഉപരി കർഷകർക്കും വ്യാപാരികൾക്കും മത്സരാധിഷ്ഠിത വിലയ്ക്ക് സമയബന്ധിതമായി ഗതാഗത സേവനം ലഭ്യമാക്കുന്നതിനുള്ള ഒരു ചവിട്ടുപടിയാണിത്. ഇത് കോവിഡ് -19 പകർച്ചവ്യാധി സമയത്ത് കാർഷിക വിതരണ ശൃംഖല കൈകാര്യം ചെയ്യുന്നതിനെ ശക്തിപ്പെടുത്തും.
രണ്ടുദിവസം മുമ്പ്, കാർഷിക മന്ത്രി രാജ്യവ്യാപകമായി ലോക്ക്ഡൗൺ സമയത്ത് വേഗം കേടു വരാവുന്ന കച്ചവട സാധനങ്ങളുടെ അന്തർസംസ്ഥാന ചലനം സുഗമമാക്കുന്നതിന് അഖിലേന്ത്യാ കാർഷിക ഗതാഗത കോൾ സെന്റർ ആരംഭിച്ചിരുന്നു.
നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ അല്ലെങ്കിൽ എൻഐസി (NIC) വികസിപ്പിച്ചതും സാങ്കേതിക സഹായം നൽകുന്നതുമായ ഈ ആപ്പ് കർഷകർക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ‘കിസാൻ രഥ് ആപ്പ്’ എടുക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും.
Share your comments