പതിനാറ് പച്ചക്കറികൾക്ക് കേരളത്തിൽ തറവില നിശ്ചയിച്ചത് ദേശീയതലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച ഒരു വാർത്തയായിരുന്നു. അതിൻറെ തുടർച്ചയായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സംഭരണ കേന്ദ്രങ്ങൾ തുടങ്ങാനും സർക്കാർ ഉന്നമിടുന്നു.
അതത് സംഭരണ കേന്ദ്രങ്ങളിൽ ഉൽപ്പന്നങ്ങൾ വാങ്ങാനും വിൽക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. കമ്പോളത്തിൽ വില കുറവായാൽ ചെറുകിട കർഷകരിൽ നിന്നും തറ വിലകൊടുത്ത് സംഭരിക്കാനും നഷ്ടമുണ്ടായാൽ അഞ്ച് ലക്ഷം രൂപവരെ വരെ പ്ലാൻ ഫണ്ടിൽ നിന്നും കർഷകർക്ക് കൊടുക്കാനും പദ്ധതിയുണ്ട്.
ഇതുവരെ നൽകാത്ത മാർജിൻ, അതായത് ഉൽപാദനത്തിന് വരുന്ന ചെലവിനേക്കാൾ 20 ശതമാനം അധികം, ആണ് ഇപ്പോൾ തറ വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇത് പച്ചക്കറി കൃഷി ലാഭകരമാക്കാൻ സഹായിക്കും.
തറവിലയുടെ പ്രയോജനം ലഭിക്കണമെങ്കിൽ കർഷകർ കൃഷി വകുപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
പാചകവാതക ബുക്കിങ്ങിന് ഇനി ഏകീകൃത നമ്പർ
നെല്ല് സംഭരണത്തിന് മില്ലുടമകളുടെ പച്ചക്കൊടി
നെല്ല് സംഭരണത്തിൽ പൂർവ്വസ്ഥിതി തുടരാൻ സപ്ലൈകോ
റബ്ബർ കർഷകർക്ക് ആശ്വാസമായി റബ്ബറിന് വില 150 ലെത്തി
ഈ ചാർജിങ് സ്റ്റേഷനുകൾക്ക് അപേക്ഷ ക്ഷണിച്ചു
മാതൃഭൂമി സീഡിന്റെ വിത്ത് വിതരണം തുടങ്ങി
പ്ലസ് ടു വിദ്യാർത്ഥികൾക്ക് കൃഷിവകുപ്പിന്റ അംഗീകാരം
Share your comments