<
  1. News

രാജ്യത്തെ വള ഉത്പ്പാദനം വ്യാപാരസൌഹൃദമാക്കി: മന്ത്രി സദാനന്ദ ഗൌഡ

രാജ്യത്തെ വള ഉത്പാദന മേഖലയെ വ്യാപാര സൗഹൃദം ആക്കാനുള്ള എല്ലാ നടപടികളൂം എന്ഡിഎ ഭരണകൂടം സ്വീകരിച്ചു വരുന്നതായി കേന്ദ്ര രാസവസ്തു, രാസവള മന്ത്രി ഡി വി സദാനന്ദ ഗൗഡ.വള ഉത്പാദന പ്രവർത്തനങ്ങളെ ആത്മനിർഭർ ഭാരത് ആശയത്തിന്റെ സത്ത ഉൾക്കൊണ്ടു കൊണ്ട്, നവീകരിക്കാനും അതുവഴി കർഷക സമൂഹത്തിന് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകാനും ഭരണകൂടം ലക്ഷ്യമിടുന്നു, അദ്ദേഹം പറഞ്ഞു.

Ajith Kumar V R
Construction

രാജ്യത്തെ വള ഉത്പാദന മേഖലയെ വ്യാപാര സൗഹൃദം ആക്കാനുള്ള എല്ലാ നടപടികളൂം എന്‍ഡിഎ ഭരണകൂടം സ്വീകരിച്ചു വരുന്നതായി കേന്ദ്ര രാസവസ്തു, രാസവള മന്ത്രി  ഡി വി സദാനന്ദ ഗൗഡ.വള ഉത്പാദന പ്രവർത്തനങ്ങളെ  ആത്മനിർഭർ ഭാരത് ആശയത്തിന്റെ സത്ത ഉൾക്കൊണ്ടു കൊണ്ട്,  നവീകരിക്കാനും അതുവഴി കർഷക സമൂഹത്തിന് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകാനും ഭരണകൂടം ലക്ഷ്യമിടുന്നു, അദ്ദേഹം പറഞ്ഞു.

ഡിബിടി 2.0

കൂടുതൽ കർഷക സൗഹൃദമായ  ഡിബിടി(Direct Benefit Transfer)  2.0 പതിപ്പ്  2019 ജൂലൈയിൽ രാസവള വകുപ്പ് പുറത്തിറക്കിയതായി മന്ത്രി ചൂണ്ടിക്കാട്ടി. ബാങ്ക് അക്കൗണ്ടുകളിലേയ്‌ക്ക് നേരിട്ട് തുക നിക്ഷേപിക്കുന്ന നടപടിക്രമങ്ങൾ കൂടുതൽ നവീകരിക്കാനും, നടപടികൾ കൂടുതൽ ലളിതവത്കരിക്കാനും ഈ നീക്കം ഉപകരിച്ചുവെന്ന്   ഗൗഡ അഭിപ്രായപ്പെട്ടു. ഡിബിടി ഡാഷ്ബോർഡ്, Point of sale (PoS )3.0 സോഫ്ട്‍വെയർ, PoS ഡെസ്ക്ടോപ്പ് പതിപ്പ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ അടങ്ങിയതാണ് ഡിബിടി 2.0.     വിവിധ വളങ്ങളുടെ വിതരണം, ലഭ്യത, ആവശ്യം എന്നിവ സംബന്ധിച്ച കൃത്യമായ സ്ഥിതിവിവരകണക്കുകൾ, ഡിബിടി ഡാഷ്ബോർഡ് ലഭ്യമാക്കുന്നു. പൊതുജനങ്ങൾക്ക് ഈ വെബ് വിലാസത്തിൽ ഇത് ലഭ്യമാണ്.  https://urvarak.nic.in

പിഒഎസ് സംവിധാനം

വിവിധ വിഭാഗത്തിൽ പെട്ട ഉപഭോക്താക്കൾക്കുള്ള വില്പന, വിവിധ ഭാഷകളിൽ ഉള്ള വില്പന രസീതുകൾ, സന്തുലിത വളപ്രയോഗത്തിനു കർഷകരെ സഹായിക്കുന്ന മണ്ണിന്റെ ആരോഗ്യ സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ എന്നിവ PoS 3.0   സോഫ്ട്‍വെയർ ലഭ്യമാക്കും. PoS സംവിധാനത്തിന് പുറമെ അധികമായി ഘടിപ്പിക്കുന്ന ക്രമീകരണമായ PoS ഡെസ്ക്ടോപ്പ് പതിപ്പ്, നടപടികൾ കൂടുതൽ സുരക്ഷിതവും ശക്തവുമാക്കും.വള മേഖലയിലെ DBT സംവിധാനത്തിന് രണ്ട് പുരസ്‌കാരങ്ങൾ ഇതുവരെ ലഭിച്ചിട്ടുണ്ട്.2019 സെപ്റ്റംബർ 25 നു ലഭിച്ച "ഭരണത്തിനുള്ള  SKOCH സുവർണ പുരസ്‌കാരം ",  2019 നവംബർ 6 നു ലഭിച്ച "ഗവെർനൻസ് നൗ " ഡിജിറ്റൽ ട്രാസ്‌ഫോർമേഷൻ പുരസ്‌കാരം എന്നിവയാണവ.

രാജ്യത്തെ വള വിതരണ ശൃംഖല  ലളിതവത്ക്കരിക്കാൻ  ഭരണകൂടം സ്വീകരിച്ച നടപടികളെപ്പറ്റി സംസാരിക്കവെ, ഇന്ത്യൻ തീരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഹ്രസ്വദൂര കപ്പൽ ചരക്ക് നീക്കം, വള വിതരണത്തിനായി പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന്

ഗൗഡ ചൂണ്ടിക്കാട്ടി.യൂറിയ ഉത്പാദനരംഗത്തെ വിലനിര്‍ണയ ചട്ടങ്ങളെപ്പറ്റി സംസാരിക്കവേ,  CCEA യുടെ  അനുവാദത്തോടെ,  തന്റെ വകുപ്പ് 2020 മാർച്ച്‌ 30 നു പുറത്തിറക്കിയ വിജ്ഞാപനം, പുതുക്കിയ വില നിർണയ പദ്ധതി -3 (NPS-3) സംബന്ധിച്ച ആശയകുഴപ്പങ്ങൾ ഒഴിവാക്കിയതായും ഗൗഡ ചൂണ്ടിക്കാട്ടി.

Govt. making all efforts for ease of doing business in Fertilizer Sector

Union Minister for Chemicals and Fertilizers D.V Sadananda Gowda has said that NDA Government is making all efforts for ease of doing business in fertilizer sector so that it can be made Atmanirbhar in true sense and farmer community cab be served better.Elaborating Various initiatives  taken by the government in this direction Gowda said the Department of Fertilizers has rolled out a More Farmer Friendly Direct Benefit Transfer  2.0 Version in July 2019 to improvise the existing DBT system and make it more user friendly. DBT 2.0 Version has three components namely, DBT Dashboard, PoS(point of sale) 3.0 Software and Desktop PoS version.

DBT Dashboards provide accurate real time information about the position of supply / availability / requirement of various fertilizers. It can be accessed by any general public at https://urvarak.nic.in.PoS 3.0 Software captures sale to different categories of buyers, generate sale receipts in multiple languages and provide soil health recommendations to the farmers to promote the balanced use of fertilizers. Desktop PoS Version is an alternative or added facility to PoS devices which is more robust and secure.

 

DBT in Fertilizers received 2 (two) awards namely, “SKOCH Gold Award for Governance’’ on 25.9.2019 and “Governance Now” Digital Transformation Award on 6th November 2019.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ദേശീയ കൃഷി വികസന ബോര്‍ഡ് ഗുജറാത്തിലെ ആനന്ദില്‍ ലോകോത്തര സ്‌റ്റേറ്റ് ഓഫ് ആര്‍ട്ട് ഹണി ടെസ്റ്റിംഗ് ലാബ് ആരംഭിച്ചു

English Summary: Govt. making all efforts for ease of doing business in Fertilizer Sector

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds