<
  1. News

പ്രവാസജീവിതം അവസാനിപ്പിച്ച് തിരികെയെത്തിയവര്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കും : മന്ത്രി വി.എന്‍ വാസവന്‍

പ്രവാസജീവിതം അവസാനിപ്പിച്ച് തിരികെയെത്തിയവര്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പൂര്‍ണപിന്തുണ നല്‍കുമെന്ന് സഹകരണ- രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷനും നോര്‍ക്ക റൂട്ട്‌സും ചേർന്ന് നടപ്പാക്കുന്ന പ്രവാസി ഭദ്രത പദ്ധതിയുടെ ഉദ്ഘാടനവും വായ്പ വിതരണവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Meera Sandeep
പ്രവാസജീവിതം അവസാനിപ്പിച്ച് തിരികെയെത്തിയവര്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കും : മന്ത്രി വി.എന്‍ വാസവന്‍
പ്രവാസജീവിതം അവസാനിപ്പിച്ച് തിരികെയെത്തിയവര്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കും : മന്ത്രി വി.എന്‍ വാസവന്‍

പ്രവാസി ഭദ്രത പദ്ധതി: 25 ലക്ഷം രൂപ വിതരണം നടത്തി

പ്രവാസജീവിതം അവസാനിപ്പിച്ച്  തിരികെയെത്തിയവര്‍ക്ക്  അനുയോജ്യമായ തൊഴില്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പൂര്‍ണപിന്തുണ നല്‍കുമെന്ന് സഹകരണ - രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.   കുടുംബശ്രീ ജില്ലാ മിഷനും നോര്‍ക്ക റൂട്ട്‌സും ചേർന്ന്  നടപ്പാക്കുന്ന പ്രവാസി ഭദ്രത പദ്ധതിയുടെ ഉദ്ഘാടനവും വായ്പ വിതരണവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേട്ടം കൊയ്ത് കഞ്ഞിക്കുഴി പഞ്ചായത്തിന്റെ പ്രവാസി ജൈവ പച്ചക്കറി കൃഷി

കോവിഡ് പ്രതിസന്ധിയിലകപ്പെട്ടും  വിസയുടെ കാലാവധി തീര്‍ന്നതിനെതുടർന്നും    പ്രവാസികൾ നേരിടുന്ന തൊഴിൽ  പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് പദ്ധതി നടപ്പാക്കുന്നത്. ഒറ്റക്കോ   കൂട്ടായോ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിച്ച് വരുമാനം നേടാൻ അവസരമുണ്ടാകും. ക്ഷേമനിധി പദ്ധതി, നോര്‍ക്കയുമായി ചേര്‍ന്നുള്ള വിവിധ പദ്ധതികള്‍, പ്രവാസികള്‍ക്കായുള്ള സഹകരണ സംഘങ്ങള്‍ എന്നിങ്ങനെ നിരവധി സംവിധാനങ്ങളും സജ്ജമാക്കുമെന്നും  അദ്ദേഹം  പറഞ്ഞു.

നോര്‍ക്കയുടെ വായ്പാ പദ്ധതി; പ്രവാസികള്‍ക്ക് ആശ്വാസമായി പലിശ ഇല്ലാതെ വായ്പ

പദ്ധതിയില്‍ അപേക്ഷിച്ച 54 പേരിൽ 25 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം ആദ്യ ഗഡുവായി മന്ത്രി ചടങ്ങിൽ  വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് നിര്‍മ്മല ജിമ്മി അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്‍ഡിംഗ് കമ്മറ്റി അദ്ധ്യക്ഷന്മാരായ ടി.എന്‍ ഗിരീഷ് കുമാര്‍, മഞ്ചു സുജിത്, പി.എസ് പുഷ്പമണി, ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തന്‍കാലാ, നോര്‍ക്ക റൂട്‌സ് ഡെപ്യൂട്ടി സെക്രട്ടറി ആന്‍ഡ് ഹോം അറ്റസ്റ്റേഷന്‍ ഓഫീസര്‍ വിമല്‍ കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍,  അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ അരുണ്‍ പ്രഭാകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

English Summary: Govt will support job seekers who have returned from exile: Minister VN Vasavan

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds