
രാജ്യത്തെ ആദ്യ ഓട്ടോമേറ്റഡ് മൾട്ടി കമ്മോഡിറ്റി ഗ്രെയ്ൻ ഡിസ്പെൻസിങ് മെഷീൻ ഫറൂഖ്‍നഗറിൽ സ്ഥാപിച്ചു. അഞ്ചു മുതൽ ഏഴു മിനിറ്റിനുള്ളിൽ മെഷീനിൽ നിന്ന് 70 കിലോഗ്രാം വരെ ധാന്യം.
എടിഎമ്മിൽ നിന്ന് ഇനി പണം മാത്രമല്ല, വേണമെങ്കിൽ ധാന്യവും ലഭ്യമാക്കാം. അതെ രാജ്യത്തെ ആദ്യത്തെ ധാന്യ എടിഎം ഗുരുഗ്രാമിൽ സ്ഥാപിച്ചിരിക്കുകയാണ്. സിവിൽ സപ്ലൈസ് വകുപ്പാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. കൊവിഡ് കാലത്ത് പൊതു ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾക്ക് മുന്നിലെ തിക്കും തിരക്കും നീണ്ട ക്യൂവും ഒക്കെ ഒഴിവാക്കാനാണ് ധാന്യ എടിഎം.
അഞ്ചു മുതൽ ഏഴു മിനിറ്റു വരെ സമയത്തിനുള്ളിൽ 70 കിലോഗ്രാം ധാന്യങ്ങൾ വരെ മെഷീനിൽ നിന്ന് ലഭിക്കും. ടച്ച് സ്ക്രീനോട് കൂടിയ ബയോമെട്രിക് സംവിധാനവുമായാണ് മെഷീൻ പ്രവര്‍ത്തിക്കുന്നത്. ഗുണഭോക്താവിന് ആധാര്‍ കാര്‍ഡ് നമ്പറോ, റേഷൻ കാര്‍ഡ് നമ്പറോ നൽകി സംവിധാനം പ്രയോജനപ്പെടുത്താം .
യുഎന്നിൻെറ ലോക ഭക്ഷ്യ പരിപാടികളുടെ ഭാഗമായാണ് ചണ്ഡീഗഡിൽ എടിഎം സ്ഥാപിച്ചിരിക്കുന്നത്. ധാന്യത്തിനായി പ്രത്യേക കൂടുകൾ ഒന്നും കരുതേണ്ടതില്ല. ആവശ്യമുള്ള ധാന്യം മെഷീനിൽ തന്നെ സ്ഥാപിച്ചിരിക്കുന്ന കവറുകളിൽ ആണ് ലഭിക്കുക. അരിയും ഗോതമ്പും ഒക്കെയാണ് മെഷീനിലൂടെ ലഭിക്കുക.
എല്ലാ ഗുണഭോക്താക്കൾക്കും സംവിധാനം ഉപയോഗിച്ച് കൃത്യമായി റേഷൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ബാങ്ക് എടിഎമ്മിന് സമാനമായ രീതിയിൽ തന്നെയാണ് ഈ എടിഎമ്മിൻെറയും പ്രവര്‍ത്തനം.
ആധാര്‍ നമ്പറും റേഷൻ നമ്പറും നൽകി ധാന്യം എടുക്കാം.
Share your comments