ആലപ്പുഴ: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ കര്ഷക കൂട്ടായ്മയായ പൂര്ണശ്രീ എഫ്.ഐ.ജി അംഗങ്ങള് ചേര്ന്ന് ആരംഭിച്ച പച്ചമുളക് കൃഷിയുടെ നടീല് ഉദ്ഘാടനം ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര് ഹരിക്കുട്ടന് നിര്വഹിച്ചു. PR Harikuttan, President of Pallipuram Grama Panchayath, inaugurated the planting of green chilli cultivation started by Purnasree FIG members of Pallippuram Grama Panchayat.സംസ്ഥാന കാര്ഷിക വികസന കര്ഷക ക്ഷേമ വകുപ്പിന്റെ ആത്മ പദ്ധതിയുമായി സഹകരിച്ചാണ് പൂര്ണശ്രീ എഫ് ഐ ജി യിലെ പതിനൊന്ന് അംഗങ്ങള് ചേര്ന്ന് കൃഷി ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ ഗ്രോബാഗുകളിലായി 300 പച്ചമുളക് തൈകളാണ് നട്ടത്.കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ പി.സി. സിനിമോന്‍, കെ.എസ് ബാബു, റ്റി.കെ ശശികല, കൃഷി ഓഫീസര്‍ ആശ എ. നായര്‍, ആത്മ അസിസ്റ്റന്റ് ടെക്‌നോളജി മാനേജര്‍ സജിമോന്‍, ഗ്രൂപ്പ് കണ്‍വീനര്‍ രാധാമണി വേലങ്ങാട് എന്നിവര്‍ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വിത്തുകൾ വേഗം മുളയ്ക്കാൻ ഇഎം ലായനി
Share your comments