അര്‍ഹരായ മത്സ്യത്തൊഴിലാളികള്‍ക്ക് സമയബന്ധിതമായി ആനുകൂല്യം ലഭിക്കുവാന്‍ അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും ഡിസംബര്‍ 28ന് നടക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കായി ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നു
ചെറുകിട തൊഴില്‍ സംരംഭയൂണിറ്റ്; മത്സ്യത്തൊഴിലാളി വനിത ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന പൂര്‍ണ്ണമായും സര്‍ക്കാര്‍ ധനസഹായത്താല്‍ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധത്തൊഴിലാളികള്‍ക്കുമായി നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണ് അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി. 240867 മത്സ്യത്തൊഴിലാളികളും 84603 അനുബന്ധത്തൊഴിലാളികളും നിലവില്‍ ഈ പദ്ധതിയില്‍ അംഗങ്ങളാണ്. അപകടമരണങ്ങള്‍ക്കും പൂര്‍ണ്ണ അവശതക്കും 10 ലക്ഷം രൂപയാണ് ധനസഹായം. പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേനയാണ് പദ്ധതി നടപ്പാക്കി വരുന്നത്.
വിവിധങ്ങളായ കാരണങ്ങളാല്‍ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാവുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലെ അര്‍ഹരായവര്‍ക്ക് സമയബന്ധിതമായി ആനുകൂല്യം ലഭിക്കുവാന്‍ കഴിയുന്ന തരത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി അദാലത്ത് നടത്തുവാന്‍ നിശ്ചയിച്ചതെന്നും മന്ത്രി പറഞ്ഞു.
2021 ഡിസംബര്‍ 28 ചൊവ്വാഴ്ച രാവിലെ 11 മണി മുതല്‍ തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അദാലത്തില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.
Share your comments