<
  1. News

പ്രധാനമന്ത്രി മോദിയുടെ ഇഷ്ടഭക്ഷണം വിലപിടിച്ച ഗുച്ചി കൂൺ

കൃഷി ചെയ്തെടുക്കാൻ സാധിക്കാത്ത പ്രകൃതി ദത്തമായി മാത്രം ലഭിക്കുന്ന ഗുച്ചി കൂണുകൾ മോദിക്ക് ഏറെ പ്രിയപ്പെട്ട ആഹാരമാണ്. ആറായിരം അടി ഉയരത്തിൽ മാത്രമേ ഗുച്ചി കൂണുകൾ വളരാറുള്ളൂ. കുളു , മണാലി, ചമ്പ, കങ്ക്ര,പാംഗി താഴ്വര എന്നിവിടങ്ങളിൽ മാത്രമാണ് ഇവ കണ്ടു വരുന്നത്. അപൂർവ്വമായി മാത്രം ലഭിക്കുന്നത് കൊണ്ട് തന്നെ കിലോഗ്രാമിന് ഏകദേശം 40000 രൂപയാണ് ഇതിന്റെ വിപണിയിലെ വില.

K B Bainda
അടൽ തുരങ്കം രാജ്യത്തിനു സമർപ്പിക്കാനായാണ് ഇന്ന് അദ്ദേഹം ഹിമാചൽ പ്രദേശിലെത്തുന്നത്.
അടൽ തുരങ്കം രാജ്യത്തിനു സമർപ്പിക്കാനായാണ് ഇന്ന് അദ്ദേഹം ഹിമാചൽ പ്രദേശിലെത്തുന്നത്.

റോത്താംഗിലെത്തുന്ന പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് ഹിമാചലിലെ വിശേഷപ്പെട്ട തനത് വിഭവങ്ങളാണ്. ഇന്ന് ഉച്ചയ്ക്കു മോദിയുടെ തീൻമേശയിൽ വിളമ്പുന്നത് അത്രയും വിശേഷപ്പെട്ട ഗുച്ചി കൂണുകൾ ഉൾപ്പെടെയുള്ള ആഹാരമാകും. അടൽ തുരങ്കം രാജ്യത്തിനു സമർപ്പിക്കാനായാണ് ഇന്ന് അദ്ദേഹം ഹിമാചൽ പ്രദേശിലെത്തുന്നത്.


കൃഷി ചെയ്തെടുക്കാൻ സാധിക്കാത്ത പ്രകൃതി ദത്തമായി മാത്രം ലഭിക്കുന്ന ഗുച്ചി കൂണുകൾ മോദിക്ക് ഏറെ പ്രിയപ്പെട്ട ആഹാരമാണ്. ആറായിരം അടി ഉയരത്തിൽ മാത്രമേ ഗുച്ചി കൂണുകൾ വളരാറുള്ളൂ. കുളു , മണാലി, ചമ്പ, കങ്ക്ര,പാംഗി താഴ്വര എന്നിവിടങ്ങളിൽ മാത്രമാണ് ഇവ കണ്ടു വരുന്നത്. അപൂർവ്വമായി മാത്രം ലഭിക്കുന്നത് കൊണ്ട് തന്നെ കിലോഗ്രാമിന് ഏകദേശം 40000 രൂപയാണ് ഇതിന്റെ വിപണിയിലെ വില.

gucchi mushrooms
ദുർഘടമായ പാതകളിലൂടെ സഞ്ചരിച്ചു വേണം മലമുകളിൽ നിന്ന് ഇത് കണ്ടെത്താൻ.

ഇത് ശേഖരിക്കുന്നത് ഗ്രാമവാസികൾക്ക് ഒരു ഭഗീരഥ പ്രയത്നം തന്നെയാണ് . കട്ടിയുള്ള മേൽമണ്ണ് കിളച്ചു വേണം ഇവ ശേഖരിക്കാൻ. അഴുകി തുടങ്ങിയ മരത്തിലോ ഇലകളിലോ, നല്ല വളക്കൂറുള്ള മണ്ണിലോ മാത്രമാണ് ഇവ വളരുക. ദുർഘടമായ പാതകളിലൂടെ സഞ്ചരിച്ചു വേണം മലമുകളിൽ നിന്ന് ഇത് കണ്ടെത്താൻ.These should be collected by digging a thick topsoil. They grow only on decaying trees or leaves or in well-drained soil. You have to travel through difficult paths to find it from the top of the hill. ഒരു ദിവസം മുഴുവൻ തിരഞ്ഞാലും കുറച്ചു മാത്രമേ കിട്ടൂ. മാത്രമല്ല മാർച്ച്‌ ,മുതൽ മെയ് വരെ മാത്രമാണ് ഇത് മുളയ്ക്കുക. പക്ഷെ ഒരു പ്രാവശ്യം മുളച്ച ഇടത്തു ഗുച്ചി കൂണുകൾ വീണ്ടും മുളയ്ക്കില്ല.

gucchi mushrooms
ഇരുമ്പ് , ആന്റി ഓക്സിഡന്റുകൾ , വൈറ്റമിൻ ഡി , ഫൈബർ എന്നിവ അളവ് സാധാരണ കൂണുകളെതിനേക്കാൾ പതിന്മടങ്ങാണ്.

മാസങ്ങളെടുത്താണ് ഇവ ഉണക്കി വിപണിയിലെത്തിക്കുന്നത്. എന്നാൽ ഇവയിലടങ്ങിയിരിക്കുന്നത് ഇരുമ്പ് , ആന്റി ഓക്സിഡന്റുകൾ , വൈറ്റമിൻ ഡി , ഫൈബർ എന്നിവ അളവ് സാധാരണ കൂണുകളെതിനേക്കാൾ പതിന്മടങ്ങാണ്. ഗുച്ചി കൂണുകൾ മാത്രമല്ല ഹിമാചലിലെ മറ്റു നാടൻ വിഭവങ്ങളും മോദിയുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുളുവിലെ പ്രത്യേക ആഹാരമായ സിദ്ദുവും അതിൽ പെടും. ഗോതമ്പു പൊടി കൊണ്ടുണ്ടാക്കിയ പ്രത്യേകതരം ബ്രഡ്ഡാണ് സിദ്ദു. വാൾനട്ട്, പോപ്പി സീഡ് , കുതിർത്ത മാതള വിത്ത്, തുടങ്ങിയവ ചേർന്നുണ്ടാക്കിയ ഈ ബ്രെഡ്ഡ്, നെയ്യൊഴിച്ചു ചട്ട്ണി ചേർത്താണ് കഴിക്കുന്നത്. ചമ്പ കൊണ്ടും പച്ചക്കറി കൊണ്ടും തയാറാക്കുന്ന മദ്ര, സെപുവാഡി, കഡു അമ് ല , തുടങ്ങിയവയും മോഡിക്കായി പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ഇതിനു പുറമെന്ന മക്കി എന്ന പൊടി കൊണ്ട് തയ്യാറാക്കിയ ഹൽവ, പ്രത്യേകതരം പായസം, എന്നിവയും അദ്ദേഹത്തെ കാത്തിരിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :തൊടിയിൽ നിന്നും കിട്ടുന്ന കൂൺ കഴിക്കാമോ?

#PM#Mushroom#Food#Health#Krishijagran

English Summary: Gucchi mushrooms, Prime Minister Modi's favorite food-kjkbboct320

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds