News

സഹകരണസംഘം രൂപീകരിക്കുന്നതിനുള്ള എന്‍സിഡിസി ഗൈഡന്‍സ് വീഡിയോ പുറത്തിറക്കി

Union Agriculture minister Narender singh Tomar releasing the video content

സഹകരണസംഘം രൂപീകരിക്കുന്നതിനുള്ള ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ (എന്‍സിഡിസി )ഗൈഡന്‍സ് വീഡിയോ കേന്ദ്ര കൃഷി മന്ത്രി നരേന്ദര്‍ സിംഗ് തോമര്‍ പുറത്തിറക്കി .ഹിന്ദി ഉള്‍പ്പെടെ 18 ഭാഷകളിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

NCDC logo-Courtesy-ncdc.in

ലോകത്തിന്‍റെ  ഭക്ഷ്യഫാക്ടറി

ഇന്ത്യ ലോകത്തിന്റെ ഭക്ഷ്യ ഫാക്ടറിയായി മാറുകയെന്ന ലക്ഷ്യത്തോടെ വണ്‍ നേഷന്‍ വണ്‍ മാര്‍ക്കറ്റിലേക്കുള്ള നടപടികളാണ് കൃഷി വകുപ്പ് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍, മൈക്രോ ഫുഡ് എന്റര്‍പ്രൈസസ്, മൂല്യ ശൃംഖലകള്‍, മത്സ്യബന്ധനത്തിനും മൃഗസംരക്ഷണത്തിനുമുള്ള ലോജിസ്റ്റിക്‌സ്, ഔഷധ സസ്യങ്ങള്‍, തേനീച്ച വളര്‍ത്തല്‍,ഓപ്പറേഷന്‍ ഗ്രീന്‍ എന്നിവയാണ് പ്രധാന പദ്ധതികള്‍. കാര്‍ഷിക മേഖലയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കാര്യമായ നിയമനിര്‍മ്മാണ ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

2019-20 ല്‍ 28000 കോടി വിതരണം ചെയ്തു 

സഹകരണസംഘങ്ങളില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.പുതുതായി ആരംഭിക്കുന്ന പതിനായിരം എഫ് പി ഓ കളുടെ സ്ഥാപനത്തില്‍ സഹകരണ മേഖലയ്ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാന് കഴിയുമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ എന്‍സിഡിസി 1,54,000 കോടി രൂപ സഹകരണസംഘങ്ങള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്. 1963 ല്‍ 2.36 കോടി രൂപ വിതരണം ചെയ്ത എന്‍സിഡിസി 2019-20 കാലയളവില്‍ ഏകദേശം 28,000 കോടി രൂപ വിതരണം ചെയ്തു. എന്‍സിഡിസി കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ മാത്രം 1963 മുതല്‍ കണക്കാക്കിയ മൊത്തം ധനസഹായത്തിന്റെ 83% നല്‍കിക്കഴിഞ്ഞു.

NCDC head qarters-Courtesy-congresschronicles.in

സഹകാരികള്‍ 290 ദശലക്ഷം

രാജ്യത്തെ കര്‍ഷകരുടെ അവസ്ഥയും സാമ്പത്തിക വികസനവും മെച്ചപ്പെടുത്തുന്നതില്‍ സഹകരണ മേഖല നിര്‍ണ്മായക പങ്ക് വഹിച്ചിട്ടുണ്ട്.ചെറുകിട, നാമമാത്ര കര്‍ഷകരുടെയും ഗ്രാമീണ ദരിദ്രരുടെയും കൂട്ടായ്മയെന്ന നിലയില്‍ സഹകരണസംഘങ്ങള്‍ 8.50 ലക്ഷത്തിലധികം സംഘടനകളുടെയും 290 ദശലക്ഷം അംഗങ്ങളുടെയും ഒരു വലിയ ശൃംഖലയാണ്. അംഗങ്ങളുടെ വരുമാനം ഉയര്‍ത്തുന്നതിലും ഗ്രാമീണ അഭിവൃദ്ധി കൈവരിക്കുന്നതിലും അവര്‍ ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. കാര്‍ഷിക മേഖലയിലെയും അനുബന്ധ മേഖലയിലെയും സാമ്പത്തിക ചൂഷണത്തിനെതിരായ ഒരു കവചമായി പ്രവര്‍ത്തിക്കുന്നതിനും സഹകരണ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നുണ്ട്.

Guidance videos produced by NCDC on ‘Formation and Registration of A Cooperative’ for eighteen different states also launched

Union Minister of Agriculture & Farmers’ Welfare Shri Narendra Singh Tomar today launched the Sahakar Cooptube NCDC Channel, a new initiative by National Cooperative Development Corporation (NCDC). Speaking on the occasion, Shri Narendra Singh Tomar said that the Ministry of Agriculture and Farmers’ Welfare is in the forefront of operationalizing different aspects of Atma Nirbhar Bharat call given by Prime Minister Shri Narendra Modi. Cooperatives have a major role in the country in realizing the Prime Minister’s dreams. Shri Tomar also launched guidance videos produced by NCDC on ‘Formation and Registration of A Cooperative’ for eighteen different states in Hindi and regional languages.

Shri Tomar said that the Union Government under Atma Nirbhar Bharat has recently announced a series of transformative measures and sector specific financial packages to help agriculture. The initiatives are steps towards One Nation One Market with the objective for India to become food factory of the world. The gamut of exhaustive reforms and measures are intended to strengthen all activities and services in agriculture, horticulture and allied sectors through creation and development of agriculture infrastructure, micro food enterprises, value chains and logistics for fishery and animal husbandry, medicinal and herbal plants, bee keeping and Operation Green. Significant legislative amendments have been made to create conducive environment for agriculture.

 

Appreciating the efforts of NCDC, the Minister said that a key strategy in the ecosystem is to facilitate involvement of youth in cooperatives. Formation of new cooperatives is a prerequisite for bringing new life and dedication in the realm of cooperative movement. The guidance videos in different languages covering 18 States would also strengthen and deepen the major initiatives of our Government to promote and form 10,000 FPOs. NCDC has a major role in formation of FPOs in cooperative mode. More states would be added to the collection of guidance videos on NCDC Sahakar Cooptube Channel in due course of time.

 

NCDC as an apex level statutory institution under the Ministry of Agriculture & Farmers’ Welfare has achieved tremendous success with cumulative financial assistance to cooperatives to the tune of Rs.1,54,000 crore. Beginning with meager disbursement of Rs.2.36 crores in 1963, NCDC disbursed around Rs.28,000 crore during 2019-20. NCDC has made unprecedented progress in the last six years. It has achieved 83% of the cumulative financial assistance calculated since 1963, during these last six years alone. 

 

Cooperatives in India have come a long way and have proven their success in improving the condition of farmers and economic development. Largely as association of small and marginal farmers and rural poor, the cooperatives have acquired a huge network of over 8.50 lakh organizations and 290 million members. They have substantially contributed in raising the income of their members and achieving rural prosperity. Cooperatives lend strength to farmers to minimize risks in agriculture and allied sector and act as a shield against exploitation. 

നെല്‍കൃഷി പരമ്പര -14ാം ഭാഗം -


English Summary: Guidance videos produced by NCDC on ‘Formation and Registration of A Cooperative’ for eighteen different states launched

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine