കേരള ഹെഡ് ലോഡ് വർക്കേഴ്സ് നിയമ പ്രകാരം സ്വകാര്യ സ്ഥാപന ഉടമയ്ക്ക് സ്ഥാപനത്തിന്റെ കയറ്റിറക്ക് ജോലിക്ക് വേണ്ടി (Not Pool Worker) മാത്രമായി തൊഴിലാളികളെ നിയമിക്കാവുന്നതാണ്. ഇതിനുവേണ്ടി രെജിസ്റ്ററിങ് അതോറിറ്റിക്ക് Form IX ലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. രജിസ്ട്രേഷൻ ലഭിച്ചുകഴിഞ്ഞാൽ രജിസ്റ്ററിങ് അതോറിറ്റി തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നതുമായിരിക്കും.
വകുപ്പ് 26 A (3) പ്രകാരം രണ്ടാഴ്ചയ്ക്കുള്ളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.
കേരള ചുമട്ടു തൊഴിലാളി നിയമം നടപ്പിലാക്കിയിരിക്കുന്ന സ്ഥലങ്ങളിൽ വകുപ്പ് 26A രജിസ്ട്രേഷൻ ഇല്ലാത്ത തൊഴിലാളികൾ, ചുമട്ടു തൊഴിലുകളിൽ ഏർപ്പെടുവാൻ പാടുള്ളതല്ല.
ഒരു സ്ഥാപന ഉടമ സ്ഥാപനങ്ങളുടെ വിവിധ ശാഖകളിൽ തന്റെ തൊഴിലാളികളെ കയറ്റിറക്ക് ജോലിക്കായി നിയോഗിക്കുമ്പോൾ അതാത് സ്ഥലങ്ങളിലുള്ള അസിസ്റ്റന്റ് ലേബർ ഓഫീസറെ രേഖാമൂലം അറിയിക്കേണ്ടതാണ്.
Share your comments