1. News

ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്

സംസ്ഥാനത്ത് ഞായറാഴ്ചയും പലയിടത്തും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. മലയോരമേഖലകളിൽ കനത്ത മേഘസാന്നിധ്യമുണ്ട്. ഇവിടങ്ങളിൽ ശക്തമായ മഴയുണ്ടാകും. ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം രൂപപ്പെടും. ഒഡിഷയ്ക്കും പശ്ചിമബംഗാളിനും സമീപത്താണിത്. എന്നാൽ, ഇത് ശക്തിപ്രാപിക്കില്ലെന്നാണ്‌ കരുതുന്നത്. കേരളത്തെ ബാധിക്കാൻ സാധ്യതയില്ല.

Arun T

സംസ്ഥാനത്ത് ഞായറാഴ്ചയും പലയിടത്തും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്.

മലയോരമേഖലകളിൽ കനത്ത മേഘസാന്നിധ്യമുണ്ട്. ഇവിടങ്ങളിൽ ശക്തമായ മഴയുണ്ടാകും. ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം രൂപപ്പെടും. ഒഡിഷയ്ക്കും പശ്ചിമബംഗാളിനും സമീപത്താണിത്. എന്നാൽ, ഇത് ശക്തിപ്രാപിക്കില്ലെന്നാണ്‌ കരുതുന്നത്. കേരളത്തെ ബാധിക്കാൻ സാധ്യതയില്ല.

അതിനാൽ ചൊവ്വാഴ്ചയോടെ കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞേക്കും. 14 മുതൽ 20 വരെ സാധാരണതോതിലായിരിക്കും മഴ. 

മിതമായ മഴയ്‌ക്കൊപ്പം 40 KPMH വേഗതയിലുള്ള അതിതീവ്രമായ കാറ്റും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോഡ്, കണ്ണൂർജില്ലകളിലെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഉണ്ടാവാൻ സാധ്യതയുണ്ട്..

Moderate to heavy rainfall accompanied with gusty wind speed reaching 40 KMPH is likely at one or two places in  Thiruvananthapuram, Kollam, Alappuzha,  Ernakulam, Idukki, Kottayam, Pathanamthitta, Palakkad, Malappuram, Kozhikode, Wayanad, Kannur & Kasaragod districts of Kerala and over Lakshadweep Islands.

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലർട്ടും കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ കോട്ടയം എറണാകുളം തൃശ്ശൂർ പാലക്കാട് ജില്ലകളിൽ മഞ്ഞ അലർട്ടും തിരുവനന്തപുരം കൊല്ലം പത്തനംതിട്ട എന്നിവിടങ്ങളിൽ പച്ച അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

50-60 കിലോമീറ്റർ വേഗതയിലുള്ള അതിശക്തമായ കാറ്റ് കേരളത്തിൻറെ തീരപ്രദേശങ്ങളിൽ ആഞ്ഞടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യ ബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണം

അനുബന്ധ വാർത്തകൾ

മഴയെത്തും സുരക്ഷിതമായി കൃഷി ചെയ്യാം

English Summary: heavy rain possibi;lity

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds