<
  1. News

സംസ്ഥാനത്ത് കനത്ത മഴ, വിവിധ ജില്ലകളിൽ റെഡ് അലർട്ട്.. കൂടുതൽ കാർഷിക വാർത്തകൾ

അടുത്ത 5 ദിവസവും കൂടി ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ, തെരുവുനായ ആക്രമണത്തിൽ കോഴികളെ നഷ്ടപ്പെട്ട കർഷകയ്ക്ക് കെപ്കോ ധനസഹായം കൈമാറി, വനം-വന്യ ജീവി വകുപ്പ് നൽകുന്ന വനമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
അടുത്ത 5 ദിവസവും കൂടി ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ
അടുത്ത 5 ദിവസവും കൂടി ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ

1. കേരളത്തിൽ അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. മധ്യകേരളം മുതൽ വടക്കൻ കേരളം വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ കേരളത്തിലും ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണെന്നും അറിയിപ്പിൽ പറയുന്നു.

2. തെരുവുനായകളുടെ ആക്രമണത്തിൽ 1000 ത്തോളം ഇറച്ചിക്കോഴികളെ നഷ്ടമായ കർഷകയ്ക്ക് കെപ്കൊ കർഷക സഹായ പദ്ധതിയുടെ ഭാഗമായ ധനസഹായം കൈമാറി. തിരുവനന്തപുരം കോട്ടുകാൽ സ്വദേശിയായ സജിതയ്ക്ക് മൃഗസംരക്ഷണ, ക്ഷീരവികസന, വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിയാണ് തുക കൈമാറിയത്. സെക്രട്ടേറിയറ്റ് അനക്സിലെ മന്ത്രിയുടെ ചേംബറിൽ സംഘടിപ്പിച്ച ചടങ്ങിൽ കെപ്കൊയുടെ തനത് ഫണ്ടിൽ നിന്നുള്ള 50,000 രൂപയാണ് സജിതയ്ക്ക് സഹായമായി നൽകിയത്. കെപ്കോയുമായി കരാറിൽ ഏർപ്പെട്ട് ഇറച്ചിക്കോഴി വളർത്തലിലൂടെ വരുമാന മാർഗ്ഗം കണ്ടെത്തിയിരുന്ന സജിതയുടെ ഫാമിൽ മെയ് രണ്ടാം തീയതിയാണ് ഒരു കൂട്ടം തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 22 ദിവസം വരെ പ്രായമായ 1000 ത്തോളം ഇറച്ചിക്കോഴികളെ വരെ നഷ്ടമായത്. ഇതിനെത്തുടർന്ന് നഷ്ടം പരിഹരിക്കുന്നതിന് കൈത്താങ്ങ് എന്ന നിലയിൽ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ തനത് ഫണ്ടിൽ നിന്നും 50,000 രൂപ ധനസഹായം അനുവദിക്കാൻ തീരുമാനമാകുന്നത്. ചടങ്ങിൽ കെപ്കോ ചെയർമാൻ പി.കെ മൂർത്തി, മാനേജിംഗ് ഡയറക്ടർ ഡോ.പി.സെൽവകുമാർ, സജിതയുടെ ഭർത്താവ് ഷൈനു, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

3. ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് വനം-വന്യ ജീവി വകുപ്പ് നൽകുന്ന വനമിത്ര അവാർഡിന് ഇപ്പോൾ അപേക്ഷിക്കാം. കാവുകൾ, ഔഷധ സസ്യങ്ങൾ, കാർഷികം, ജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് ഓരോ ജില്ലയിൽ നിന്നും ഒരു അവാർഡ് വീതമാണ് നൽകുന്നത്. താത്പര്യമുളള വ്യക്തികൾ, വിദ്യാദ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ എന്നിവർക്ക് അപേക്ഷിക്കാം. 25000/- രൂപയും, ഫലകവും അടങ്ങുന്നതാണ് അവാർഡ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമൂഹ്യവനവത്ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കസർവേറ്ററുടെ ഓഫീസില്‍ ഓഗസ്റ്റ് 16ന് മുമ്പ് നൽകണം. കൂടുതൽ വിവരങ്ങൾക്ക് forest.kerala.gov.in എന്ന വെബ്സൈറ്റിലോ forest.kerala.gov.in എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.

English Summary: Heavy rainfall, red alert in various districts.. more agriculture news

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds