ഇന്നു മുതൽ മെയ് 22 വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കേരളതീരത്ത് 2.5 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.
The Central Meteorological Department has forecast isolated showers and thundershowers in Kerala from today till May 22. The National Oceanic and Atmospheric Administration (NOAA) has forecast waves of 2.5 to 3.5 meters off the coast of Kerala. Fishermen and coastal residents remain vigilant. Fishing off the coast of Kerala has been completely banned until further notice.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കേരളതീരത്ത് നിന്നുള്ള മത്സ്യബന്ധനം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കുക. മത്സ്യബന്ധന യാനങ്ങളുടെ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ടു സൂക്ഷിക്കുക.
ബംഗാൾ ഉൾക്കടലിലെ മധ്യ കിഴക്കൻ മേഖലയിൽ ഈ മാസം 21ന് വൈകിട്ട് ന്യൂനമർദ്ദം ഉടലെടുക്കാൻ സാധ്യതയുണ്ട്. ഇത് ചുഴലികാറ്റ് ആകാനുള്ള സാധ്യതയും ഉണ്ട്. ഇതോടനുബന്ധിച്ച് മെയ് 25 മുതൽ കേരളത്തിൽ കൂടുതൽ മഴ പ്രതീക്ഷിക്കാം
Share your comments