<
  1. News

റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവർക്ക് ഉയര്‍ന്ന ടി.ഡി.എസ്. ബാധകമാകും

2020- 21 സാമ്പത്തിക വര്‍ഷത്തേക്ക് (AY 2021- 22) ഐ.ടി.ആര്‍ ഫയല്‍ ചെയ്യാത്തവർക്ക് നികുതിദായകര്‍ക്ക് ഈ സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കുന്ന ചില വരുമാനങ്ങള്‍ക്ക് ഉയര്‍ന്ന ടി.ഡി.എസ്. ബാധകമാകും. നിര്‍ദ്ദിഷ്ട വ്യക്തികളില്‍ നിന്ന് ഉയര്‍ന്ന ടി.ഡി.എസ്. ഈടാക്കുന്ന 206 എ.ബി, 206 സി.സി.എ എന്നീ വകുപ്പുകള്‍ക്ക് കീഴിലുള്ള വ്യവസ്ഥകള്‍ ഭേദഗതിയുണ്ടാകുമെന്നു കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ നിയമങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രബല്യത്തിലും വന്നു.

Meera Sandeep
Higher TDS for those who do not file a return
Higher TDS for those who do not file a return

2020- 21 സാമ്പത്തിക വര്‍ഷത്തേക്ക് (AY 2021- 22) ഐ.ടി.ആര്‍ ഫയല്‍ ചെയ്യാത്തവർക്ക്  നികുതിദായകര്‍ക്ക് ഈ സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കുന്ന ചില വരുമാനങ്ങള്‍ക്ക് ഉയര്‍ന്ന ടി.ഡി.എസ്. ബാധകമാകും. നിര്‍ദ്ദിഷ്ട വ്യക്തികളില്‍ നിന്ന് ഉയര്‍ന്ന ടി.ഡി.എസ്. ഈടാക്കുന്ന 206 എ.ബി, 206 സി.സി.എ എന്നീ വകുപ്പുകള്‍ക്ക് കീഴിലുള്ള വ്യവസ്ഥകള്‍ ഭേദഗതി ഉണ്ടാകുമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ നിയമങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രബല്യത്തിലും വന്നു. 2020- 21 സാമ്പത്തിക വര്‍ഷത്തേക്കുള്ള യഥാര്‍ത്ഥ ഐ.ടി.ആര്‍. ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി 2021 ഡിസംബര്‍ 31 ആയിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: EPFO New Updates : പാൻ കാർഡ് ബന്ധിപ്പിച്ചില്ലെങ്കിൽ അധിക ടിഡിഎസ്; വിശദവിവരങ്ങൾ

ഇതെങ്ങനെ ചെയ്യാം?

2022-23 സാമ്പത്തിക വര്‍ഷത്തില്‍ (നിലവിലെ) ഒരു വ്യക്തിയില്‍ നിന്ന് ഉയര്‍ന്ന ടി.ഡി.എസ് ഈടാക്കുമോ ഇല്ലയോ എന്ന് പരിശോധിക്കാന്‍, ആ വ്യക്തി ഐ.ടി.ആര്‍. ഫയല്‍ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് ബാങ്കുകള്‍ പരിശോധിക്കേണ്ടതുണ്ട്. കൂടാതെ, മുന്‍ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം ടി.ഡി.എസും ടി.സി.എസും 50,000 രൂപയില്‍ കൂടുതലാണോയെന്നും ബാങ്കുകള്‍ ഉറപ്പാക്കണം. രണ്ട് വ്യവസ്ഥകളും പാലിക്കുമ്പോള്‍ നികുതിദായകന്‍ ഉയര്‍ന്ന ടിഡിഎസ് നല്‍കേണ്ടതുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും കൂടുതൽ പലിശ വാഗ്‌ദാനം ചെയ്യുന്ന ബാങ്കുകൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രധാനമായും രണ്ടു വ്യവസ്ഥകളാണ് ഉയർന്ന ടി.ഡി.എസ്. ചുമത്തുന്നതിനു പരിശോധിക്കുക. ഒന്ന്, നികുതി കുറയ്‌ക്കേണ്ട/ പിരിച്ചെടുക്കേണ്ട സാമ്പത്തിക വര്‍ഷത്തിന് തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍ഷത്തെ ഐ.ടി.ആര്‍. ഫയല്‍ ചെയ്തിട്ടില്ലാത്തവര്‍. രണ്ട്, ടി.ഡി.എസും, ടി.സി.എസും കഴിഞ്ഞ വര്‍ഷം 50,000 രൂപ കവിഞ്ഞവര്‍. ഈ രണ്ടു വ്യവസ്ഥകളും ബാധകമാകുന്നവർക്ക് ഉയര്‍ന്ന ടി.ഡി.എസും ബാധകമാകും.

എല്ലാ വരുമാനവും ഉള്‍പ്പെടില്ല

2022- 23 സാമ്പത്തിക വര്‍ഷത്തില്‍ ഒരു വ്യക്തി നേടുന്ന എല്ലാ വരുമാനത്തിനും ഉയര്‍ന്ന ടി.ഡി.എസ്. ബാധകമല്ല. ഉയര്‍ന്ന ടി.ഡി.എസിനു ബാധകമലാത്ത വരുമാനങ്ങളും സെക്ഷനുമാണ് താഴെ നല്‍കുന്നത്.

a) 192: ശമ്പളം

b) 192A: പി.എഫ്. അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കല്‍

c) 194B: ലോട്ടറി, ഗെയിം ഷോകള്‍, പസിലുകള്‍ മുതലായവയില്‍ നിന്നുള്ള വിജയങ്ങള്‍ വഴിയുള്ള വരുമാനം.

d) 194BB: കുതിരപ്പന്തയത്തില്‍ നിന്നുള്ള വിജയങ്ങളില്‍ നിന്നുള്ള വരുമാനം

ബന്ധപ്പെട്ട വാർത്തകൾ: പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ആധാർ കാർഡുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഇന്നുമുതൽ പി എഫ് വിഹിതം നഷ്ടമാകും

e) 194LBC: സെക്യൂരിറ്റൈസേഷന്‍ ട്രസ്റ്റിലെ നിക്ഷേപവുമായി ബന്ധപ്പെട്ട വരുമാനം

f) 194N: ഒരു നിശ്ചിത സാമ്പത്തിക വര്‍ഷത്തില്‍ കവിഞ്ഞ ഒരു സാമ്പത്തിക വര്‍ഷത്തിലെ പണം പിന്‍വലിക്കല്‍

g) 194-IA: സ്ഥാവര വസ്തുക്കള്‍ വിറ്റുകിട്ടിയ പണം

h) 194-IB: വാടക പ്രതിമാസം 50,000 രൂപയില്‍ കൂടുതലാണെങ്കില്‍

i) 194M: റസിഡന്റ് കോണ്‍ട്രാക്ടര്‍മാര്‍ക്കോ പ്രൊഫഷണലുകള്‍ക്കോ വ്യക്തികളും ഹൗസ്‌ഹോള്‍ഡുകളും നല്‍കുന്ന ചില തുകകളുടെ പേമെന്റുകള്‍.

j) 194S: ക്രിപ്റ്റോ അസറ്റുകള്‍ മുതലായ വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റ് (വി.ഡി.എ) കൈമാറ്റം ചെയ്യുന്നതിനുള്ള ടി.ഡി.എസ്, നല്‍കിയ വില്‍പ്പന, മൊത്ത രസീതുകള്‍ അല്ലെങ്കില്‍ വിറ്റുവരവ് അല്ലെങ്കില്‍ നടത്തുന്ന ബിസിനസില്‍ നിന്നുള്ള വിറ്റുവരവ് ഒരു കോടി കവിയരുത് (ബിസിനസിന്റെ കാര്യത്തില്‍ ) അല്ലെങ്കില്‍ 50 ലക്ഷം രൂപ (പ്രൊഫഷനാണെങ്കില്‍). ഈ വിഭാഗം 2022 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

ഷെയറുകളില്‍ നിന്നും മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതം, സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശ, ആവര്‍ത്തന നിക്ഷേപങ്ങള്‍, ചെറുകിട സമ്പാദ്യ പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന പലിശ (ബാധകമാകുന്നിടത്തെല്ലാം) തുടങ്ങിയ മറ്റ് വരുമാനങ്ങള്‍ക്ക് ഉയര്‍ന്ന ടി.ഡി.എസ്. ബാധകമാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.

English Summary: Higher TDS for those who do not file a return

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds